Schoolwiki സംരംഭത്തിൽ നിന്ന്
ഇത് അതിജീവനത്തിന്റെ കാലം
ഇന്ന് ഒരു മഹാമാരി നമ്മുടെ ലോകത്തെ വിഴുങ്ങിയിരിക്കുകയാണ്.കൊറോണ അല്ലെങ്കിൽ കോവിഡ് -19 എന്ന് വിളി പേരുള്ള മഹാവിപത്ത്. ഈ മഹാമാരി ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ്. ഈ വിപത്തിന്റെ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. എന്നാൽ നമുക്ക് ഇത് നേരിടാം. ഇതിന്റെ ഏറ്റവും വലിയ മരുന്ന് ശുചിത്വമാണ് . ആദ്യമായി കോവിഡ് സ്ഥിതികരിച്ച രാജ്യം ചൈനയാണ്. അവിടുത്തെ വുഹാൻ മാർക്കറ്റിൽ നിന്ന് ഡിസംബർ ആദ്യവാരം വുഹാൻ മാർക്കറ്റിലെ ഒരു വ്യാപാരി പനിയും ചുമയുമായി ആശുപത്രിയിൽ ചെന്നു. എന്നാൽ രണ്ടു മൂന്ന് ആഴ്ച കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ പനി മാറാതെ നിന്നു .അങ്ങനെ ഡിസംബർ അവസാനവാരം ആയപ്പോഴേക്കും കൊറോണ എന്ന വിളിപ്പേരുള്ള ഒരു വൈറസ് പൊട്ടിമുളച്ചു .ജനുവരി ആദ്യ ആഴ്ച കൊറോണ ആദ്യ മനുഷ്യജീവൻ എടുത്തു .അന്ന് ലോക ആരോഗ്യ സംഘടന (WHO) മുന്നറിയിപ്പ് നൽകി ഈ വൈറസ് ഒരു മഹാവിപത്താണെന്ന് .എന്നാൽ അതാരും ചെവിക്കൊണ്ടില്ല .കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും അത് കൂടുതൽ ആളുകളിലേക്ക് പടരുകയും കൂടുതൽ മനുഷ്യ ജീവൻ എടുക്കുകയും ചെയ്തു .ജനുവരി അവസാന വാരം ആയപ്പോഴേക്കും മറ്റു രാജ്യങ്ങളിലേക്ക് ഈ മഹാവിപത്ത് എത്തുകയും മനുഷ്യജീവനുകൾ എടുക്കുകയും ചെയ്തു.
ജനുവരി 30 തിയതി ഇന്ത്യയിലെ ആദ്യ കൊറോണ കേരളത്തിൽ ശീതീകരിച്ചു .വറുഹാനിൽ നിന്ന് വന്ന തൃശ്ശൂർ സ്വദേശിനി ആയ വിദ്യാർത്ഥിക്ക് .എന്നാൽ കോറോണേയെ വേണ്ട മുൻകരുതലുകൾ എടുത്തു കേരളം അതിനെ ഇല്ലാതാക്കി .ഫെബ്രുവരിയിൽ ലോക ആരോഗ്യ സംഘടന ഈ മഹാമാരിക്ക് മറ്റൊരു പേര് നൽകി ,കോവിഡ് -19 എന്നുള്ള പേര് നല്കിയതിനുള്ള കാരണം ചൈനയിൽ ആദ്യമായി കൊറോണ സ്ഥിതികരിച്ചതു മൂലമാണ് .അപ്പോഴേക്കും കോവിഡ് ലോകത്തിലാകെയുള്ള രാജ്യങ്ങളിലേക്കു പടർന്നിരുന്നു .മാർച്ച് 8ാം തിയതി വീണ്ടും ഇന്ത്യയിൽ കോവിഡ് സ്ഥിതീകരിച്ചു .അത് കേരളത്തിലെ പത്തനംതിട്ടയിൽ ഇറ്റലിയിൽ നിന്ന് വന്ന 3അംഗ കുടുംബത്തിനായിരുന്നു. എന്നാൽ ആ കുടുംബം ചുരുങ്ങിയ സമയം കൊണ്ട് പലരുമായി സമ്പർക്കം പുലർത്തിയിരുന്നു .അങ്ങനെ വീണ്ടും കേരളത്തിൽ കൊറോണ എത്തി .എന്നാൽ അത് പഴയതു പോലെ പിടിച്ചു നിർത്താൻ സാധിച്ചില്ല .അത് വളരെ പെട്ടന്ന് തന്നെ എല്ലാവരിലേക്കും പടർന്നു .ലോകത്തു കോവിഡ് ബാധിച്ചു മരണം ആയിരം കടന്നിരുന്നു .അങ്ങനെ വളരെ പെട്ടന്ന് ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലേക്കും കോവിഡ് പടർന്നു .മാർച്ച് അവസാന വാരം ആയപ്പോൾ ലോകത്തു കോവിഡ് ബാധിച്ചവർ 10 ലക്ഷത്തോടടുത്തിരുന്നു .കൊറോണ അന്ന് ഏറ്റവും കൂടുതൽ ജീവൻ എടുത്തത് ഇറ്റലിയിൽ ആയിരുന്നു .ഇന്ത്യയിൽ രോഗബാധിതരും മരണവും വളരെ പെട്ടന്ന് ഉയർന്നുകൊണ്ടിരുന്നു .കേരളത്തിലും രോഗബാധിതരുടെ എണ്ണം ഉയർന്നു കൊണ്ടേ ഇരുന്നു .കേരളത്തിൽ രണ്ടു മരണവുമുണ്ടായി .ലോകത്ത് പലയിടത്തും കോവിഡിനെ എതിരെ മരുന്നുകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ട് .ഇപ്പോൾ കോവിഡ് ബാധിച്ചവർക്ക് കൊടുക്കുന്നത് മലേറിയയുടെ മരുന്നായ ഹൈഡ്രോസ്കിക്ലോറോക്വിൻ ആണ് .ഈ രോഗത്തിന് വാക്‌സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല .നമുക്ക് ഭയമല്ല... ജാഗ്രത.... ആണ് വേണ്ടത്. .നമ്മൾ പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക ,തിരിച്ചു വന്നാൽ കൈകൾ 20 സെക്കന്റ് സോപ്പ് ഉപയോഗിച്ച് കഴുകുക ,കഴിവതും വീടിനുള്ളിൽ ഇരിക്കുക ,സാമൂഹിക അകലം പാലിക്കുക .ഈ വൈറസിന്റെ ഏറ്റവും വലിയ മരുന്ന് ശുചിത്വം ആണ് .നമ്മൾ മൂലം ആർക്കും കൊറോണ വരാൻ പാടില്ല . ഇന്ന് ലോകത്ത് കൊറോണ ബാധിതർ 26 ലക്ഷ്യത്തോട് അടുക്കുകയാണ് . അമേരിക്കയിൽ മാത്രം രോഗികൾ 10 ലക്ഷ്യത്തോട് അടുത്താണ് .അമേരിക്കയിൽ മരണം അടിക്കടി കൂടുന്നു. നമ്മൾ നമ്മളെ കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യണം.
കൊറോണ വൈറസിനെ നമ്മുടെ നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല .മൈക്രോസ്കോപ്പിലൂടെ മാത്രമേ നമുക്ക് കോറോണേയെ നിരീക്ഷിക്കാൻ സാധിക്കുകയുള്ളു .മൃഗങ്ങളിൽ സാധാരണയായി കണ്ടു വരുന്ന വൈറസ് ആണ് കൊറോണ .എന്നാൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്നത് വളരെ വിരളം ആണ് . എന്നാൽ ഈ വൈറസ് വുഹാനിലെ മാർക്കറ്റിൽ നിന്ന് ആയതിനാൽ എങ്ങനെ ഈ വൈറസ് അവിടെ എത്തി എന്ന് അറിയില്ല .മൽസ്യമാംസം വിൽക്കുന്ന മാർക്കറ്റ് ആയതിനാൽ മൃഗങ്ങളിൽ നിന്ന് ഇത് പടരുമെന്നും പലയിടത്തും കണ്ടിട്ടുണ്ട് .എന്നാൽ മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് വൈറസ് പടർന്നിട്ടുണ്ട് .ഈ വൈറസ് നമ്മുടെ ശ്വാസകോശത്തെ ആണ് ബാധിക്കുന്നത് .കൊറോണ ബാധിതരിൽ ശ്വാസതടസം ,പനി ,ചുമ എന്നിവ ഉണ്ടാവാൻ സാധ്യതയുണ്ട് .ഈ വൈറസ് നമ്മുടെ ശ്വസന സംവിധാനങ്ങളെ തകരാറിലാക്കുന്നു .ഈ വൈറസിന് ഒരു ജീവനുള്ള കോശത്തിൽ കേറിയാൽ മാത്രമേ ജീവൻ ലഭിക്കു .പല സാധനങ്ങളിലും ഇത് 3 ദിവസം മുതൽ 8 ദിവസം വരെ ജീവിക്കും.
ലണ്ടനിൽ എലിസ ഗ്രനാറ്റൊയുടെ ശരീത്തിൽ ഓസ്‌ഫെഡ് സർവകലാശാലയിൽ പരീക്ഷണത്തിൽ ഉള്ള വാക്‌സിനായ ChAdOx1 nCov-19 പരീക്ഷിക്കാൻ അനുവദിച്ച് ലോകത്തിനു മാതൃക ആയി. "നമുക്ക് ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്". ഇന്ത്യയിൽ തന്നെ മരണം 600 കടന്നിരിക്കുന്നു .നമുക്ക് ലോകത്തെ കോറോണയുടെ ചങ്ങലയിൽ നിന്ന് മോചിപ്പിക്കണം . നമുക്ക് ഒത്തൊരുമിച്ചു ഈ മഹാമാരിയെ തുരത്താം . എന്നിട്ട് നമുക്ക് അതിജീവിക്കാം . നമ്മൾ ഇതുപോലെ എന്തെല്ലാം രോഗങ്ങൾ കണ്ടതാണ് . എതെല്ലാം പ്രകൃതി ദുരന്തങ്ങൾ നേരിട്ടതാണ് . നമുക്ക് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഒത്തൊരുമിച്ചു ഈ ദുരന്തത്തെ തുരത്താം . നമ്മുടെ ആരോഗ്യപ്രവർത്തകർ , പോലീസുകാർ , എന്നിവർ ജീവൻ പണയം വെച്ച് കോറോണയ്ക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്നു. നമുക്കും വീട്ടിൽ ഇരുന്നു ശുചിത്വം പാലിക്കാം..... കൊറോണ പ്രതിരോധത്തിൽ പങ്കു് ചേരാം .ഇതും കടന്നു പോകും...…
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം
|