ജി.യു. പി. എസ്. ചിറ്റുർ/തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ് കാലം വിദ്യാലയത്തിലെ സജീവ പ്രവർത്തനങ്ങളിൽ നിന്നും കുട്ടികളെ അകറ്റി നിർത്തി എങ്കിലും വ്യത്യസ്തമായ ഓൺലൈൻ പഠന സമ്പ്രദായങ്ങളുടെ കുട്ടികളുമായി ഈ വിദ്യാലയത്തിലെ അധ്യാപകർ നിരന്തരം സമ്പർക്കം പുലർത്താൻ ശ്രമിച്ചു അതിൻറെ ഭാഗമായി ദിനാചരണങ്ങളും മറ്റുമായി ബന്ധപ്പെട്ട് നിരവധി ബോധവൽക്കരണ ക്ലാസുകൾ നടക്കുകയുണ്ടായി മാനസികസംഘർഷങ്ങൾ കുറയ്ക്കുന്നതിനുള്ള മക്കൾക്കൊപ്പം കോവിഡ് പ്രതിരോധ ബോധവൽക്കരണ ക്ലാസ് എന്നിവ കാലിക പ്രാധാന്യമുള്ളവ ആയിരുന്നു ഗൂഗിൾ ക്ലാസ്സ് ഗൂഗിൾ അസംബ്ലി ബാധ്യത കുടുംബത്തിന് ഒരു കൈത്താങ്ങ് എന്നിവയും ഈ പ്രവർത്തനങ്ങളിൽ ചിലതുമാത്രമാണ് ആണ്
തിരികെ സ്കൂളിലേക്ക്
ഒന്നര വർഷക്കാലത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരികെ സ്കൂളിൽ എത്തി കുഞ്ഞുങ്ങളിൽ നിറഞ്ഞ കണ്ടത് സന്തോഷത്തിന് പൊൻകിരണങ്ങൾ തന്നെയായിരുന്നു പ്രവേശനോത്സവം സമുചിതമായി നടത്തിമധുരപലഹാരങ്ങളും സമ്മാനപ്പൊതികൾ വിതരണം ചെയ്തു ശബ്ദമുഖരിതമായ വിദ്യാലയ അന്തരീക്ഷം ദീർഘനാളത്തെ അതിൻറെ നിശബ്ദതയിൽ നിന്നും മോചനം നേടി നേരിട്ട് കണ്ടു സ്വായത്തമാക്കുന്ന വിദ്യാഭ്യാസത്തിന് നല്ല നാളുകളിലേക്ക് ഒരിക്കൽ കൂടി കഴിഞ്ഞു പോയ കറുത്ത കാലത്തെയും പാഠങ്ങൾ ഉൾക്കൊണ്ട് വരും നാളത്തേക്കുള്ള പ്രതീക്ഷയോടെ.......