ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
വിദ്യാഭ്യാസ ആഭ്യന്തര വകുപ്പുകൾ സംയുക്തമായി നടത്തുന്ന കേരളത്തിന്റെ അഭിമാനപദ്ധതിയായ സ്റ്റൂഡന്റ് പോലീസ് കാഡറ്റ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ.ജി.എച്ച്.എസ്സ്.പള്ളത്ത് 2012ൽ പ്രവർത്തനമാരംഭിച്ചു. സ്കൂൾ കുട്ടികളിൽ അച്ചടക്ക പരിശീലനം പോലീസ് ചിട്ടയിൽ നൽകുന്നതിന് സർക്കാർ ചുമതലയിൽ പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് സ്റ്റുഡൻറ് പോലീസ് കേഡറ്റ്സ് . കായിക ക്ഷമത എഴുത്തു പരീക്ഷ എന്നിവയിലെ മികവിന് അനുസരിച്ചാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത്. 44 കുട്ടികളാണ് എട്ടാം ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നത്. ഒമ്പതിലും പത്തിലും 44 പേരുടെ ബാച്ചുകൾ ഉണ്ട്.ചിങ്ങവനം പോലീസ് സ്റ്റേഷനിലെ മുരുകൻ (എസ്. ഐ) കുട്ടികൾക്ക് പരിശീലനം നൽകുന്നത്. ഓണം ,ക്രിസ്തുമസ് വെക്കേഷൻ സമയത്ത് അവധിക്കാലം ക്യാമ്പ് നടത്തി വരുന്നു സമ്മർ വെക്കേഷൻ സമയത്ത് ജില്ലാ ക്യാമ്പ് നടക്കുന്നതിൽ കുട്ടികൾ പങ്കാളികളാകുന്നുണ്ട്.എല്ലാ ബുധനാഴ്ചകളിലും നാലു മുതൽ അഞ്ചു വരെയും ശനിയാഴ്ചകളിൽ രാവിലെ 7.30 മുതൽ പന്ത്രണ്ടര വരെയും പരിശീലനം നൽകുന്നു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, സ്വാതന്ത്ര്യദിനാഘോഷം, റിപ്പബ്ലിക് ദിനാഘോഷം എന്നിവയിൽ എല്ലാം എസ്പിസി കേഡറ്റ് സജീവമായി പങ്കെടുക്കുന്നു. സ്കൂൾ പ്രവൃത്തിസമയത്തും പ്രത്യേക സമ്മേളനസമയത്തും അച്ചടക്കത്തിന് ചുക്കാൻ പിടിക്കുന്നത് സ്റ്റൂഡന്റ് പോലീസ് കാഡറ്റ്സ്അംഗങ്ങളാണ്. ശ്രീമതി സോഫി സാം സി ഓ ആയി പ്രവർത്തിക്കുന്നു.
2022-23
2021-22
8,9,10 ക്ലാസ്സുകളിലായി 132 വിദ്യാർത്ഥിനികൾ ഇതിന്റെ പരിശീലനത്തിൽ പങ്കെടുക്കുന്നു.ആഴ്ചയിൽ രണ്ട് ദിവസത്തെ പരിശീലനം കൂടാതെഅവധിക്കാലക്യാപുകളും നടത്തിവരുന്നു. സോഫി സാം, മഞ്ജു എം കുഞ്ഞ് എന്നിവർചുമതല വഹിക്കുന്നു
ഗാലറി
2021-22
ബെസ്റ്റ് എസ്.പി.സി കേഡറ്റ് കോട്ടയം ജില്ല -പാർവതികൃഷ്ണ
2019-20
-
ബെസ്റ്റ് എസ്.പി.സി കേഡറ്റ് കോട്ടയം ജില്ല -പാർവതികൃഷ്ണ
-
ബുക്കാനൻ എസ്.പി.സി
-
ബുക്കാനൻ എസ്.പി.സി
-
ബുക്കാനൻ എസ്.പി.സി ക്യാമ്പിൽ നിന്നും
-
ബുക്കാനൻ എസ്.പി.സി ക്യാമ്പിൽ നിന്നും
-
ബുക്കാനൻ സ്വാതന്ത്ര്യ ദിനാഘോഷം 2019
-
ബുക്കാനൻ എസ് പി സി ഹരിതറാലിയിൽ
-
പ്രളയദുരിതാശ്വാസവുമായി ബുക്കാനൻ സ്ക്കൂൾ 2019