ഗവൺമെന്റ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/കമ്പ്യൂട്ടർ ലാബ്
ഗവൺമെൻറ് ഹൈസ്കൂൾ അവനവഞ്ചേരിയിൽ ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ബോധന പ്രക്രിയ സുഗമമായി നടന്നു വരുന്നു .ഇന്ന് അടിസ്ഥാന പഠന നൈപുണികളിൽ ഒന്നായി പരിഗണിക്കുന്ന ഐസിടി ശാസ്ത്രീയമായി വിനിയോഗിക്കുന്നതിനുള്ള ശേഷി വിദ്യാർത്ഥികൾക്ക് ഉറപ്പാക്കുന്നതിൽ ഐ ടി ലാബ് വളരെയധികം സഹായിക്കുന്നു. ഹൈസ്കൂൾ വിഭാഗം, എൽ പി വിഭാഗം ,യുപി വിഭാഗം വിഭാഗം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലും വളരെ മികച്ച രീതിയിൽ ഉള്ള വ്യത്യസ്ത ഐടി ലാബുകൾ നമ്മുടെ സ്കൂളിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ് . ഹൈസ്കൂൾ വിഭാഗത്തിലെ കമ്പ്യൂട്ടറുകൾ ,ലാപ്ടോപ്പുകൾ, എൽസിഡി പ്രൊജക്ടറുകൾ ,പ്രിന്ററുകൾ , സ്കാനറുകൾ ,ഹെഡ്സെറ്റുകൾ ,ഡിഎസ്എൽആർ ക്യാമറ എന്നിവ വിദ്യാർത്ഥികൾക്ക് സ്വയം പഠന സാധ്യത ഒരുക്കുന്നു. ആധുനിക ബോധന ശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന ജ്ഞാന നിർമാണപ്രക്രിയ ഏറ്റവും കാര്യക്ഷമമായി പ്രയോഗത്തിൽ വരുത്താൻ സഹായിക്കുന്ന ഐസിടി സങ്കേതം കുട്ടിയുടെ ബഹുമുഖബുദ്ധിക്ക് അനുസരിച്ചു പഠന പ്രവർത്തനങ്ങളിൽ പ്രയോജനപ്പെടുത്താൻ സഹായിക്കുന്നു .യു പി ലാബിൽ കമ്പ്യൂട്ടറുകളും, ലാപ്ടോപ്പുകളും ഉണ്ട് .ഇൻറർ ആക്ടീവ് സോഫ്റ്റ്വെയറുകൾ പ്രയോജനപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് .അതുവഴി പഠനപ്രക്രിയ കൂടുതൽ രസകരവും ചലനാത്മകവും ആക്കാൻ സാധിക്കുന്നു .എൽ പി വിഭാഗത്തിൽ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ഉണ്ട് . കുഞ്ഞു കുട്ടികൾക്ക് പഠനം കൂടുതൽ ആകർഷകവും ഫലപ്രദവും ആക്കാൻ ഈ ഐടി ലാബ് സഹായിക്കുന്നു. ഐസിടി സഹായക പഠനത്തിന് യോജിച്ച പഠനസാമഗ്രികൾ അധ്യാപകരും തയ്യാറാക്കുന്നുണ്ട്. ലഭ്യമായ ഡിജിറ്റൽ ഉള്ളടക്കത്തെ പാഠ്യപദ്ധതി സമീപനത്തിന് അനുഗുണമായ രീതിയിൽ പരുവപ്പെടുത്തി കുട്ടികളിൽ എത്തിക്കാൻ ഐ ടി ലാബുകൾ സഹായിക്കുന്നു . അധ്യാപകർ മൾട്ടിമീഡിയ പ്രസേൻറ്റേഷൻ തയ്യാറാക്കുകയും അതിനാവശ്യമായ ഡിജിറ്റൽ വിഭവങ്ങൾ ശേഖരിച്ചും ,ശേഖരിച്ച വിഭവങ്ങളായ ടെക്സ്റ്റ് ,ചിത്രം ,വീഡിയോസ് ,ശബ്ദം എന്നിവ ഉപയോഗിച്ച് പഠനവിഭവങ്ങൾ തയ്യാറാക്കിയും പ്രാദേശികപാഠം, വർക്ക് ഷീറ്റ് എന്നിവ ഡിജിറ്റലായി തയ്യാറാക്കിയും , ചിത്രവായന പോലെയുള്ള ബോധന തന്ത്രങ്ങക്കു ഉതകുന്ന തരത്തിൽ ചിത്രം നിർമിച്ചെടുത്തും കുട്ടികളെ വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പഠനത്തിലേക്ക് നയിക്കുന്നു .വിവിധ വിഷയങ്ങളിൽ ഐസിറ്റി സാധ്യത ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അനുയോജ്യമായ തരത്തിൽ പാഠഭാഗങ്ങളിൽ അനുരൂപീകരണം നടത്താനും, അനുയോജ്യമായ ബോധന തന്ത്രങ്ങൾ ആസൂത്രണം ചെയ്യാനും അധ്യാപകർ ഐ ടി ലാബ് പ്രയോജനപ്പെടുത്തുന്നു. ജീവിതത്തിലെ എല്ലാ മേഖലകളിലും ഇത് ഉപയോഗപ്പെടുത്താനും കമ്പ്യൂട്ടറുകൾ ശരിയായി ഉപയോഗിക്കാനും എല്ലാ കുട്ടികളും ശീലിക്കുന്നു . പ്രവർത്തനങ്ങൾ ആസ്വദിച്ച് പഠനം കൂടുതൽ രസകരവും ആസ്വാദ്യകരവും ആക്കി മാറ്റാൻ നമ്മുടെ ലാബുകൾ സഹായിക്കുന്നു. മികച്ച ഐ ടി ലാബിനുള്ള പുരസ്ക്കാരം ,മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പുരസ്ക്കാരം ,ഹരിതവിദ്യാലയ പുരസ്ക്കാരവുമൊക്കെ ഞങ്ങളുടെ സ്കൂളിന് ലഭിച്ചിട്ടുണ്ട് .