ഗവൺമെന്റ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ/സയൻസ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്
സയൻസ് ലാബ്

ശാസ്ത്ര പഠനം പ്രക്രിയ അധിഷ്ഠിതം ആയിരിക്കണം എന്ന തത്വത്തെ മുൻനിർത്തി ശാസ്ത്ര താല്പര്യം കുട്ടികളിൽ വളർത്തുന്നതിനു സഹായകമായ വിധം ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ശാസ്ത്രലാബ് നമ്മുടെ സ്‌കൂളിൽ പ്രവർത്തിക്കുന്നു .കൃത്യതയോടെയും ,സൂക്ഷ്മതയോടെയും പരീക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും, നിർമ്മിക്കുന്നതിനും ,മെച്ചപ്പെടുത്തുന്നതിനും ഒക്കെയുള്ള അവസരങ്ങൾ ശാസ്ത്രലാബ് നൽകുന്നു .ലബോറട്ടറി ഉപകരണങ്ങളും ഉപയോഗവും കുട്ടികൾ വശത്താക്കുന്നു .ശാസ്ത്രപഠനം പരിസരബന്ധിതമായി മാറുന്നതോടൊപ്പം ലബോറട്ടറിബന്ധിതവും ആയി മാറുന്നു . കുട്ടികൾ നിർമിക്കുന്ന ഉപകരണങ്ങളും കൂടി ഉൾപ്പെടുത്തി ലബോറട്ടറി വിപുലീകരിച്ചുകൊണ്ടേ ഇരിക്കുന്നു പരീക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ സ്ഥാനം കാഴ്ചക്കാരുടേതല്ല . ഉപകരണങ്ങളും രാസവസ്തുക്കളും അപകടരഹിതമായി കൈകാര്യം ചെയ്യാനുള്ള കഴിവ് കുട്ടികൾ നേടുന്നുണ്ട് .അതിനാവശ്യമുള്ള എണ്ണത്തിലും അളവിലുള്ള ഉപകരണങ്ങളും , പദാർഥങ്ങളും, മാതൃകകളും നമ്മുടെ ലബോറട്ടറിയിൽ ലഭ്യമാണ്. ഉപകരണങ്ങൾ തെരഞ്ഞെടുക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും ഓരോ കുട്ടിക്കും അവസരം ലഭിക്കുന്നു. എല്ലാ അധ്യാപകർക്കും ലബോറട്ടറി കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് .ഉപകരണങ്ങൾ ,രാസവസ്തുക്കൾ മാതൃകകൾ തുടങ്ങിയവ തരം തിരിച്ചു ലബോറട്ടറിയിൽ ക്രമീകരിച്ചിരിക്കുന്നു . ക്ലാസ് മുറി ലബോറട്ടറിയും ലബോറട്ടറി ക്ലാസ്സ്മുറിയുമായി മാറുന്നു. ഊർജതന്ത്രം, രസതന്ത്രം, ജീവശാസ്തം തുടങ്ങിയ ശാസ്ത്രമേഖലകളിലേക്ക് ആവശ്യമായ പരീക്ഷണ നിരീക്ഷണ ഉപകരണങ്ങൾ, പദാർത്ഥങ്ങൾ ക്രമീകരിച്ച് ശാസ്ത്രലാബ് മനോഹരമാക്കിയിരിക്കുന്നു. കുട്ടികളുടെ ഉൽപ്പന്നങ്ങളും മാതൃകകളും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട് . ബീക്കർ ,ബോയിലിംഗ് ട്യൂബ് ,ബുഷ്‌നർഫണൽ ,ബെൻസൺ ബർണർ, ബ്യുററ്റ്‌ , ക്ലാമ്പ് ,കോമ്പസ്, ഡിസ്പോസിബിൾ പിപ്പറ്റ് ,ഡ്രോപ്പർ,ഇലക്ട്രോണിക് ബാലൻസ് ,കോണിക്കൽ ഫ്ലാസ്ക് ,ഫ്ലോറെൻസ് ഫ്ലാസ്ക് ,ഫണൽ , ഗ്ലാസ് റോഡ് ,സേഫ്റ്റി ഗ്ലാസ് , ഗ്രാജുവേറ്റഡ് സിലിണ്ടർ, ഹോട്ട് പ്ലേറ്റ് ,മാഗ്നറ്റ്, മാഗ്നിഫയിങ് ഗ്ലാസ് ,മൈക്രോസ്കോപ്പ് , ഇങ്കുബേറ്റർ ലെൻസുകൾ ,ദർപ്പണങ്ങൾ, പ്രിസങ്ങൾ ,ന്യൂട്ടൺസ് കളർ ഡിസ്ക് ,ആസിഡുകൾ , അൽകലികൾ ,കോപ്പർ വയറുകൾ ,സെല്ലുകൾ ,ബാറ്ററികൾ, ദൂരദർശിനികൾ, ടെലിസ്കോപ്പുകൾ ,കലൈഡോസ്‌കോപ്പുകൾ ,മിനി മോട്ടോറുകൾ , ലിറ്റമസ് പേപ്പറുകൾ ,യൂണിവേഴ്സൽ ഇൻഡിക്കേറ്ററുകൾ എന്നിങ്ങനെ നീളുന്നു ലബോറട്ടറി ഉപകരണങ്ങളും വസ്തുക്കളും. ശാസ്ത്രപഠനത്തിൽ ശാസ്ത്രരീതി പ്രയോജനപ്പെടുത്താൻ ഈ ലബോറട്ടറി വളരെയധികം പങ്കുവഹിക്കുന്നു. പരീക്ഷണം ,നിരീക്ഷണം ,ദത്തങ്ങളുടെ ശേഖരണം മെച്ചപ്പെടുത്തലുകൾ ,രൂപകല്പന ചെയ്യൽ ,താരതമ്യം ചെയ്യൽ വർഗീകരിക്കൽ,അറിവിന്റെ പ്രയോഗം, പ്രവചനം ,അളക്കൽ , സർഗാത്മക രചന നടത്തൽ, ഭ്രമണ കല്പനകൾ രൂപീകരിക്കൽ ,പരീക്ഷണം, ആസൂത്രണം ചെയ്യൽ ,അപഗ്രഥിച്ച് നിഗമനത്തിലെത്തൽ, പൊതുതത്വം രൂപീകരിക്കൽ ,ചോദ്യങ്ങൾ ഉന്നയിക്കൽ തുടങ്ങിയ പ്രക്രിയ ശേഷികൾ വികസിപ്പിക്കുന്നതിന് അനുയോജ്യമായ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തുന്നതിന് ഈ ലബോറട്ടറി സഹായിക്കുന്നു. പ്ലസ് ടു തലം വരെയുള്ള കുട്ടികൾക്ക് ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പറ്റുന്ന തരത്തിലുള്ള എല്ലാ സജ്ജീകരണങ്ങളും സയൻസ് ലാബിലുണ്ട് .വിഷയം തിരിച്ചു പരീക്ഷണ ഉപകരണങ്ങൾ ,കെമിക്കലുകൾ ഇവ വച്ചിട്ടുണ്ട് .വിവിധ ഇനം മാഗ്നെറ്റുകൾ ,ലെൻസുകൾ, മീററുകൾ , കളർ ഡിസ്‌ക്കുകൾ ,സിമ്പിൾ പെൻഡുലം ,സ്‌ക്രൂ ഗേജ് ,സ്പ്രിങ് ബാലൻസ് ,സോണോ മീറ്റർ ,ഗാൽവനോസ്കോപ്പ് ,ടെലെസ്കോപ്പ് തുടങ്ങിയവയും ഹൈസ്‌കൂൾ തലത്തിലുള്ള എല്ലാ പരീക്ഷണങ്ങളും ചെയ്യുവാനാവശ്യമുള്ള സാമഗ്രികളും ഫിസിക്സ് വിഭാഗത്തിലുണ്ട് .ബ്യുററ്റുകൾ ,പിപ്പറ്റുകൾ ,റൗണ്ട് ബോട്ടം ഫ്‌ളാസ്‌ക്കുകൾ ,ഫ്ലാസ്ക് കലോറി മീറ്റർ ,ഫ്രാക്ഷണൽ ഡിസ്റ്റില്ലേഷൻ യൂണിറ്റ് ,സിമ്പിൾ ഡിസ്റ്റില്ലേഷൻ യൂണിറ്റ് ,ക്രോമാറ്റോഗ്രാഫിക് ചേംബർ ,കൺവെൻഷനൽ സെൻട്രി ഫ്യൂജ് അപ്പാരറ്റസ് തുടങ്ങിയ ഉപകരണങ്ങളും കെമിസ്ട്രി വിഭാഗത്തിൽ സജ്ജമാണ് .സിമ്പിൾ ,കോമ്പൗണ്ട് മൈക്രോസ്കോപ്പ് ,മോഡലുകൾ ,കെമിക്കലുകൾ ,വിവിവിധതരം സ്‌റ്റെയ്‌നുകൾ ,സ്പെസിമെനുകളുടെ ശേഖരം ,അൻപതിൽ പരം പെർമനെന്റ് സ്ലൈഡുകൾ ,ഹെർബേരിയം ഷീറ്റുകളുടെ ശേഖരം തുടങ്ങിയ അവശ്യ വസ്തുക്കൾ ബയോളജി ലാബിലുണ്ട് .സയൻസ് ലാബിനു പുറമെ ഇവ സൂക്ഷിക്കാനായി ഒരു സ്റ്റോക്ക് റൂം കൂടിയുണ്ട് .സയൻസ് ലാബിൽ കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങളുടെ വീഡിയോകൾ ,ഡോക്യൂമെന്ററികൾ തുടങ്ങിയവ കാണിക്കാനായി പ്രൊജക്ടർ, ലാപ്ടോപ്പ് എന്നിവ ഉണ്ട് .കുട്ടികൾക്ക് കാണുന്നതിനായി വിവിധ ശാസ്ത്രഞ്ജൻമാരുടെ ചിത്രങ്ങൾ ചുമരിൽ ഒട്ടിച്ചിട്ടുണ്ട് .പാഠപുസ്തകത്തെ ആസ്പദമാക്കിയുള്ള പ്രവർത്തങ്ങൾ ചെയ്യാൻ കുട്ടികൾക്ക് ലാബിൽ സൗകര്യം നൽകുന്നു .കൂടാതെ പ്രോജക്ടുകൾ ചെയ്യുന്നതിനുള്ള അവസരങ്ങളും കുട്ടികൾക്കുണ്ട് .ഓരോ വിഷയവുമായി ബന്ധപ്പെട്ടു ക്ലാസ് എടുക്കുന്ന അധ്യാപകർക്ക് ലോഗ് ബുക്, ,പരീക്ഷണ സാമഗ്രികൾ കൈകാര്യം ചെയ്യുമ്പോൾ രേഖപ്പെടുത്താൻ ഇഷ്യൂ രജിസ്റ്ററും ഉണ്ട് .പുതുമയുള്ള വിവിധ ഇനം പരീക്ഷണങ്ങൾ ,പ്രോജക്ടുകൾ തുടങ്ങിയവ ചെയ്യാനായുള്ള ആസൂത്രങ്ങൾ നടന്നു വരുന്നു

സയൻസ് ലാബ്