ജി.വി.എൽ.പി.എസ് ചിറ്റൂർ/തനത് പ്രവർത്തനങ്ങൾ/ ശാസ്ത്രപ്രതിഭ

ശാസ്ത്രപ്രതിഭ

 
ശാസ്ത്രപ്രതിഭ 2019- 20 വിജയി, ഹൃദ്യ. ആർ

2019- 20 അധ്യയനവർഷത്തെ തനതു പ്രവർത്തനമായ അവതരിപ്പിച്ച് ഒന്നാണ് ശാസ്ത്രപ്രതിഭ. സ്കൂൾ ശാസ്ത്ര ക്ലബ് കൺവീനർ ലില്ലി തോമസ്, ബബിത ബേബി എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കുട്ടികളിൽ ശാസ്ത്രബോധം വളർത്തിയെടുക്കുന്നു. വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്താനും നിത്യജീവിതത്തിൽ ശാസ്ത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഈ പ്രവർത്തനം സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കൂടാതെ ശാസ്ത്രീയ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാനും ഇത് നിർണായക പങ്കുവഹിക്കുന്നു.

പ്രവർത്തനങ്ങൾ

എല്ലാ ദിവസവും ശാസ്ത്രസംബന്ധിയായ ഒരു ചോദ്യം നോട്ടീസ് ബോർഡിൽ എഴുതുന്നു. കുട്ടികൾ ഉത്തരം അന്വേഷിച്ച് കണ്ടെത്തി വരുന്നു. അടുത്ത ദിവസം നോട്ടീസ് ബോർഡിൽ ഉത്തരം എഴുതിയിടുന്നു. കുട്ടികൾ ശരിയെന്ന് ഉറപ്പുവരുത്തുന്നു. ഇങ്ങനെ ഒരു മാസം മുഴുവൻ എഴുതിയ ചോദ്യങ്ങളും, ഉത്തരങ്ങളും കുട്ടികൾക്ക് നല്ലൊരു ശേഖരമായി മാറുന്നു. ഇതിനെ ആസ്പദമാക്കി മാസത്തിലൊരിക്കൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഈ മത്സരത്തിൽ വിജയിക്കുന്ന കുട്ടിയെ ശാസ്ത്രപ്രതിഭയായി പ്രഖ്യാപിക്കുന്നു. വിജയികൾക്ക് സമ്മാനങ്ങളും നൽകുന്നു. സയൻസ് ക്ലബ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ ഇതുമൂലം സാധിക്കുന്നു.

സവിശേഷത

ശാസ്ത്രരംഗത്തെ പുതിയതും പഴയതുമായ ഒട്ടനവധി അറിവുകൾ കുട്ടികൾക്കു പകർന്നു നൽകാനുള്ള പരിശ്രമം കൂടിയാണ് ഈ പ്രവർത്തനം. ആധുനിക സാങ്കേതികവിദ്യയുടെ വളർച്ച, ശാസ്ത്രരംഗത്തെ പുതിയ കണ്ടുപിടിത്തങ്ങൾ, പുരസ്കാരങ്ങൾ, നൂതനമായ ആശയങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി കുട്ടികളുടെ വിജ്ഞാന സമ്പത്ത് വർദ്ധിപ്പിക്കാൻ ഈ പ്രവർത്തനം സഹായിക്കുന്നു.