ജി.വി.എൽ.പി.എസ് ചിറ്റൂർ/അംഗീകാരങ്ങൾ/2019-20 ൽ ലഭിച്ച അംഗീകാരങ്ങൾ/വെട്രി മുരശു

Schoolwiki സംരംഭത്തിൽ നിന്ന്

വെട്രി മുരശു

പാലക്കാട് DIETന്റെ ആഭിമുഖ്യത്തിൽ 25.2.2020 ചൊവ്വാഴ്ച്ച മേനോൻപാറയിലെ B N ബേബി ഹാളിൽ തമിഴ് കുട്ടികൾക്ക് മാത്രമായുള്ള തമിഴ് തെൻട്രലിന്റെ വെട്രി മുരശു എന്ന പരിപാടി അരങ്ങേറി. പാലക്കാട് ജില്ലാ തലത്തിൽ തമിഴ് ഭാഷാ പഠനത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് തമിഴ് തെൻട്രൽ പരിപാടിക്ക് തുടക്കം കുറിച്ചത്. ഇതിന്റെ സമാപന ചടങ്ങാണ് വെട്രിമുരശു. പാലക്കാട് ജില്ലയിലെ സ്കൂളുകളിലെ വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് പങ്കെടുത്തത്.

ഉദ്ഘാടനം

പെരുമ്പാറച്ചള്ള സ്കൂളിലെ അധ്യാപിക താമരൈശെൽവി പ്രാർത്ഥന ചൊല്ലിക്കൊണ്ട് 10 മണിക്ക് പരിപാടി ആരംഭിച്ചു. Dr. V.T. ജയറാം സ്വഗതം പറഞ്ഞു. വടകരപ്പതി പഞ്ചായത്ത് പ്രസിഡന്റ് കുഴന്തൈതെരസാ പരിപാടിക്ക് അധ്യക്ഷത വഹിച്ചു. നെന്മാറ MLA. K. ബാബു ഉദ്ഘാടനം ചെയ്തു. ഈ പരിപാടിയെ കുറിച്ച് DIET പ്രിൻസിപ്പൽ A. രാജേന്ദ്രൻ വിശദീകരിച്ചു. വായനാ വസന്തം (വാസിപ്പുവസന്തം) എന്ന പേരിൽ വായനാ കാർഡുകൾ പ്രകാശനം ചെയ്തു. തുടർന്ന് ചിറ്റൂർ AEO ജയശ്രീ ആശംസകൾ അർപ്പിച്ചു. DIETലെ അധ്യാപികയായ K.V. രാധ നന്ദി അർപ്പിച്ചു. തുടർന്ന് St.Sebastian Sr.Basic സ്കൂൾ കുട്ടികളുടെ വരവേൽപ്പ് നടനം പരിപാടിക്ക് കൊഴുപ്പേകി. അടുത്തതായി പഠന മേഖലയിൽ സെമിനാർ നടന്നു. തമിഴ്നാട്ടിലെ തിരുമൂർത്തി DIET Rtd. പ്രിൻസിപ്പൽ നടേശൻ മോഡറേറ്റർ ആയി പങ്കെടുത്തു. തമിഴ് ഭാഷാ പഠനം പഠിപ്പിക്കുവാൻ ഉതകുന്ന ചില വിദ്യകളെക്കുറിച്ച് അധ്യാപകർ അവതരിപ്പിച്ച പേപ്പർ പ്രസന്റേഷൻ, PowerPoint പ്രസന്റേഷൻ, കുട്ടികളുടെ പരിപാടികൾ എന്നിവ നടന്നു.

സെമിനാറിൽ പങ്കെടുത്തവരും വിഷയവും

  • ഭാഷാ പഠനത്തിൽ നാടകത്തിനുള്ള പ്രാധാന്യം - ബിന്ദു. M. R (GUPS, കൊഴിഞ്ഞാംമ്പാറ)
  • നാടൻ പാട്ടും ഭാഷാ പഠനവും -ആരോഗ്യ ദാസ് (GTHS, മട്ടത്തുക്കാട്)
  • നാടൻ കലകൾക്ക് ഭാഷാ പഠനത്തിലുള്ള സ്ഥാനം -മുഹമ്മദ് കാസിം (GLPS, പാമ്പാംപള്ളം )
  • വില്ലു പാട്ടും തമിഴ് ഭാഷയും -സുപ്രഭ. S (GVLPS, ചിറ്റൂർ)
  • കഥാകഥനത്തിൽ ഭാഷയുടെ സാന്നിധ്യം - വിജയ. K (GUPS, RVP പുതൂർ)
  • സംഭാഷണം ഭാഷാ പഠനത്തിൽ -താമരൈ ശെൽവി .M (GUPS, പെരുമ്പാറച്ചള്ള)
  • കവിതയുടെ സാന്നിധ്യം ഭാഷാ പഠനത്തിൽ - K .V. കുപ്പുസ്വാമി (GHS, മീനാക്ഷിപുരം)
  • മോണോ ആക്ടും ഭാഷാ പഠനവും - ഷെഫ്നി .S (KKMLPS, വണ്ടിത്താവളം)
  • കവിത പരായണം ഭാഷാ പഠനത്തിൽ - സുരജ. R (GUPS, R.B കൂടം)
  • നാടൻ കലകളിലൂടെ ഭാഷാ പഠന പ്രോത്സാഹനം - സർബുദ്ദീൻ .K.M (GUPS, മേനോൻ പാറ)
  • കലകളും ഭാഷാ പഠനവും - Sr. അരുൾ ശെൽവി (St. Peter's, എരുത്തേൻപതി)

സമാപനം

സമാപന ചടങ്ങിന് ചിറ്റൂർ BPC മനുചന്ദ്രൻ സ്വാഗതം പറഞ്ഞു. ചിറ്റൂർ AEO ജയശ്രീ അധ്യക്ഷയായി. പരിപാടികൾ അവതരിപ്പിച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സെമിനാറിൽ പങ്കെടുത്ത അധ്യാപകർക്ക് DIET പ്രിൻസിപ്പൽ രാജേന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചിറ്റൂർ BRC ട്രെയ്നർ കൃഷ്ണമൂർത്തി നന്ദി രേഖപ്പെടുത്തി. ഈ പരിപാടികൾക്ക് നേതൃത്വം നൽകിയത് സുരജ, ആരോഗ്യദാസ് എന്നിവരായിരുന്നു. പവർ പോയിന്റ് അവതരിപ്പിക്കാൻ സഹായിച്ചത് ജി.വി.എൽ.പി.എസ് ചിറ്റൂർ, അധ്യാപിക റസിയാ ഭാനു. A ആണ്. 4:30ന് ദേശീയ ഗാനത്തോട് കൂടി പരിപാടി സമാപിച്ചു.