ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/മറ്റ്ക്ലബ്ബുകൾ

  • സൗഹൃദ ക്ലബ്ബ്
  • കരിയർ ഗൈഡൻസ്
  • ഹിന്ദി ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • പ്രവൃത്തി പരിചയ ക്ലബ്ബ്

സൗഹൃദ ക്ലബ്ബ്

ഹയർ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കരിയർ ഗൈഡൻസ് ആന്റ് അഡോളസെന്റ് കൗൺസിലിങ്ങ് സെല്ലിന്റെ ആഭിമുഖ്യത്തൽ എല്ലാ ഹയർസെക്കണ്ടറി സ്കൂളുകളിലും 2011 – ൽ സൗഹൃദ ക്ലബ്ബുകൾ പ്രവർത്തനം ആരംഭിച്ചു. അതിന്റെ ഭാഗമായി ബാലികാമഠം ഹയർസെണ്ടറി സ്‍കൂളിലും 2011 നവംബറിൽ തന്നെ സൗഹൃദ ക്ലബ്ബിന് തുടക്കം കുറിക്കുകയും സെല്ലിന്റെ നിർദ്ദേശങ്ങളും നിയമങ്ങളും അനുസരിച്ച് പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു.

സൗഹൃദ ക്ലബ്ബിന്റെ പത്തനംതിട്ട ജില്ലയിലെ കോ-ഓർഡിനേറ്റേഴ്‍സിനുള്ള ജില്ലാതല പരിശീലനം എല്ലാ വർഷവും ബാലികാമഠം സ്കൂളിൽ വച്ച് വളരെ മികച്ച രീതിയിൽ നടത്തപ്പെടുകയും അതിൽ നൽകപ്പെടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് എല്ലാ വർഷവും ഈ സ്ക്കൂളിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു.

ഓരോ ക്ലാസ്സിൽ നിന്നും രണ്ട് കുട്ടികളെ സൗഹൃദ ലീഡേഴ്‍സായും അതിൽ നിന്ന് രണ്ട് കുട്ടികളെ സ്കൂൾ ലീഡേഴ്‍സായും തിരഞ്ഞെടുക്കുകപ്പെടുകയും അവരുടെ നേതൃത്വത്തിൽ സ്കൂൾ തല പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. സ്‍കൂൾ തല പരിപാടികളിൽ പ്രധാനപ്പെട്ടവ പ്ലസ് വൺ വിദ്യാർത്ഥികൾക്കായി നടത്തപ്പെടുന്ന ഫയർ ആന്റ് റസ്ക്യൂ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ഡിസാസ്റ്റർ സേഫ്റ്റി എഡ്യൂക്കേഷൻ പ്രോഗ്രാം ആണ്. രണ്ടാമതായി "Know Thyself” എന്ന പ്രോഗ്രാമിന്റെ ഭാഗമായി “Reproductive Health” , “Mental Health” എന്നിവയുമായി ബന്ധപ്പെട്ട് അതാതു മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച ആളുകളുടെ ക്ലാസ്സുകൾ നടത്തപ്പെടുന്നു. കുട്ടികൾക്ക് നൽകുന്ന ക്ലാസ്സുകൾക്കൊപ്പം രക്ഷിതാക്കൾക്ക് "മക്കളെ അറിയാൻ" എന്ന പരിപാടിയും എല്ലാ വർഷവും നടത്തപ്പെടുന്നു. കുട്ടികൾ തങ്ങളുടെ പലവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുതകുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതോടൊപ്പം "സൗഹൃദ ഡേ “ യുടെ ഭാഗമായി നടക്കുന്ന "സൗഹൃദോത്സ"വത്തിൽ പത്ത് ജീവിത നൈപുണികളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന സ്ക്കിറ്റുകൾ അവതരിപ്പികേകുകയും ചെയ്യുന്നു.

അദ്ധ്യാപകരും, പിറ്റി.എ പ്രസിഡന്റും മെമ്പേഴ്സായുള്ള "സൗഹൃദവേദി“ കൂടി സൗഹൃദക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചർച്ച ചെയ്യുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. സൗഹൃദക്ലബ്ബിന്റെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന ഡ്രോപ്പ് ബോക്സിൽ കുട്ടികൾ അവർ നേരിടുന്ന പ്രശ്നങ്ങൾ എഴുതിയിടുകയും. “ സൗഹൃദ വേദി യുടെ നേതൃത്വത്തിൽ അതിന് വേണ്ട പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുന്നു. കൂടാതെ കുട്ടികൾക്ക് ഉണ്ടാവുന്ന പലവിധമായ പ്രശ്നങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും വേണ്ട ഇടപെടലുകൾ നടത്തുകയും ചെയ്യുന്നു. 2019-20 മുതൽ സൗഹൃദ ക്ലബ്ബിന്റെ കോ-ഓർഡിനേറ്ററായി ശ്രീമതി. അജിതാകുമാരി പ്രവർത്തിച്ചുവരുന്നു./font>

കരിയർ ഗൈ‍ഡൻസ്
ഹയർസെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള കരിയർ ഗൈഡൻസ് & അഡോളസെന്റ് കൗൺസിലിങ്ങ് സെല്ലിന്റെ ആഭിമുഖ്യത്തിൽ എല്ലാ ഹയർ സെക്കണ്ടറി സ്കൂളുകളിലും കരിയർ ഗൈഡൻസ് യൂണിറ്റുകൾ പ്രവർത്തിച്ചു വരുന്നു. അതിന്റെ ഭാഗമായി ബാലികാമഠം ഹയർ സെക്കണ്ടറി സ്‍കൂളിലും Career Guidance Unit തുടക്കം കുറിക്കുകയും cell ന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചു പോരുകയും ചെയ്യുന്നു. കരിയർ ഗൈഡൻസിന്റെ പത്തനംതിട്ട ജില്ലയിലെ കോ-ഓർഡിനേറ്റേഴ്സിനുള്ള ജില്ലാ തല പരിശീലനം ഈ വർഷവും (2021-22) ബാലികാമഠം സ്‍കൂളിൽ വച്ച് വളരെ മികച്ച രീതിയിൽ നടത്തപ്പെടുകയും, അതിൽ നടത്തപ്പെടുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് എല്ലാ വർഷവും ഈ സ്‍കൂളിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു. 2020-21 കാലഘട്ടത്തിൽ ജില്ലയിലെ ഹയർസെക്കണ്ടറി പരീക്ഷയിൽ പരാജയപ്പെട്ട ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ക്ലാസ്സ് എടുത്തു. അഡ്മിഷനുമായി ബന്ധപ്പെട്ട് ഫോക്കസ് പോയ്‍ന്റ് സംഘടിപ്പച്ചു. ഹൈസ്‍കൂൾ 10-ാം ക്ലാസ്സ് ജയിച്ച കുട്ടികളുടെ ഗ്രൂപ്പ് രൂപീകരിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. വിവിധ combinations ന്റെ തൊഴിലവസരങ്ങൾ പരിചയപ്പെടുത്തി. ജില്ലയിലെ plus one വിദ്യാർത്ഥികൾക്ക് സിവിൾ സർവീസ് കോച്ചിംഗ് ജില്ലാ അടിസ്ഥാനത്തിൽ നടത്തി. കൊമേഴ്സ് ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്കായി വെബിനാർ നടത്തി. കരിയർ ഗൈഡൻസിന്റെ നേതൃത്വത്തിൽ SITAR school level test നടത്തുകയും രണ്ട് കുട്ടികളെ ജില്ലയിലേക്ക് അയക്കുകയും നൃത്ത ഇനങ്ങളിൽ പ്രാവീണ്യം കൊടുക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. 2017-18 മുതൽ കൺവീനറായി അനിത ബേബി HSST(Economics) പ്രവർത്തിച്ചുവരുന്നു.‍

HINDI CLUB

ഒരു രാഷട്രം നിലനിൽക്കുന്നത് ചില സുപ്രധാന ഘടകങ്ങൾ ഒന്നായിരിക്കുമ്പോഴാണ്. ഭാരതത്തെ സംബന്ധിച്ചടത്തോളം രാഷ്ട്രഭാഷ എന്ന നിലയിൽ നാം അംഗീകരിച്ചിരിക്കുന്നത് ഹിന്ദി ഭാഷയാണ്. ഭാഷ, വേഷം, സംസ്കാരം, ഭക്ഷണം എന്നിവ ലോകത്തെങ്ങും കാണാത്ത വൈവിധ്യം പുലർത്തുന്ന രാജ്യമാണ് ഭാരതം. ആ വൈവിധ്യത്തെ ഊട്ടിയുറപ്പിക്കാൻ എല്ലാ സംസ്ഥാനങ്ങളിലും ഏകമനസ്സോടെ രാഷ്ട്രഭാഷ എന്ന നിലയിൽ "ഹിന്ദി" പഠന വിഷയം ആക്കിയിരിക്കുന്നു.
അതു കൂടാതെ ഹിന്ദി ഭാഷയെ അടുത്തറിയാനായി ക്ലാസ്സുകളിൽ - ചിത്രകഥാപുസ്തകങ്ങൾ, ഹിന്ദിയിലെ കാർട്ടൂൺ C.D കൾ ഓരോ വിശേഷദിവസത്തിന്റെ യും ദിനാചരണങ്ങൾ, ഹിന്ദി പോസ്റ്ററ്‍ തയ്യാറാക്കൽ, കഥാരചന, പദ്യം ചൊല്ലൽ, പ്രസംഗം, പാട്ട് എന്നിവ നടത്താരുണ്ട്. ഹിന്ദി ക്ലബ്ബ് കൂടാനായ് എല്ലാ വെള്ളിയാഴ്ച്ചയും ഉച്ചസമയം തിരഞ്ഞെടുക്കാറുണ്ട്. പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം പ്രവർത്തനം നല്കികൊണ്ട് ക്ലാസ്സ് എടുക്കാറുണ്ട്.
ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി ഹിന്ദി അസംബ്‍ളിയും 5 മുതൽ 10 വരെയുള്ള കുട്ടികൾ തയ്യാറാക്കിയ പത്ര പ്രകാശനവും നടത്താറുണ്ട്. അന്നേ ദിവസം ബിന്ദി കാലാപരിപാടികളാണ് നടത്തപ്പെടുന്നത്. മിക്ക കുട്ടികളും ആ ദിവസം ഹിന്ദിയിലാണ് സംസാരിക്കുന്നത്. കലോത്സവ വേദികളിൽ പ്രസംഗം, പദ്യം ചൊല്ലൽ തുടങ്ങിയവയ്ക്ക് പങ്കെടുക്കുകയും, സ്റ്റേറ്റ് തലത്തിൽ സമ്മാനങ്ങൾ നേടാറുണ്ട്. ഹിന്ദി വാരാഘോഷത്തിന്റെ ഭാഗമായി BSNL തിരുവല്ല നടത്തിയ വിവിധ കലാപരിപാടികളിൽ നടത്തിയ പ്രസംഗ മത്സരത്തിൽ ഈ സ്കൂളിലെ നിരവധി കുട്ടികൾ സമ്മാനം കരസ്ഥമാക്കിയിട്ടുണ്ട്.
ഭാരതത്തിന്റെ ഐക്ക്യത്തെ ഊട്ടിയുറപ്പിക്കാനും ഹിന്ദി ഭാഷയുടെ കരുത്ത് വർദ്ധിപ്പിക്കുവാനും ഞങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷയ പ്രാപ്ത്തിയിൽ എത്തുന്നു െന്ന് വിശ്വസിക്കുകയും ഒപ്പെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് വേണ്ടി പ്രതിജ്ഞാബദ്ധരാവുകയും ചെയ്യുന്നു.

ക്ലബ്ബ് സെക്രട്ടറി - ജാസ്മിൻ ഏബ്രഹാം'
ജോയ്‍ന്റ് സെക്രട്ടറി - അനിമോൾ .ജി

REPORT ON ENGLISH LITERARY CLUB ACTIVITY

As English, the lingua franca , has gained the status of an international language it is imperative to enhance the communicative skills in English. Our school, BALIKAMATOM H.S.S, Thirumoolapuram adopt a communicative approach to enhance the language skills. We design activities in such a way as to encourage each and every student of our school to participate in one or the other activity. To overcome the problem of language inhibition, students are encouraged to participate in classroom activities which include seminar presentation, debate, speech, choreography of poem, role play etc. These classroom activities help the students to overcome stage fear to a great extent. Students are also encouraged to write stories, poems essays, anecdotes, memoirs etc and are given opportunities to present their work in the class. These activities are assessed and improvised by the teacher concerned. These students are given opportunities to participate in school level competitions at U.P and H.S level. Every year a day is set apart as Talent Day. On this day the students participate in recitation, English skit, speech, choreography etc on the stage in front of parents, staff and the students of the school. The outstanding performances are selected and the respective students are given the golden chance to participate in the inter- school competitions. We are proud of our students who bagged prizes in recitation , story writing, essay writing in district and state level competitions. The whole- hearted support of our respected headmistress,staff and parents is really praise worthy which enabled our school to shine like a bright star in the zenith of glory.

പ്രവൃത്തി പഠനം

സ്ത്രീ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ പരിവർത്തനം സൃഷ്ടിച്ചുകൊണ്ട് ബാലികാമഠം സ്‍കൂൾ എന്ന പേരിൽ ഒരു പെൺ പള്ളികുടം സ്ഥാപിതമായ കാലം മുതൽക്കേ വിദ്യാഭ്യാസത്തിനൊപ്പം ഒരു കൈത്തൊഴിൽ അഭ്യസിപ്പിക്കുക എന്നത് ഞങ്ങളുടെ ആദ്യത്തെ പ്രഥമാധ്യാപികയായിരുന്ന മിസ്. ബ്രൂക്സ്മിത്തിന്റെ സ്വപ്നങ്ങളിൽ ഒന്നായിരുന്നു. വിദ്യാഭ്യാസ അവകാശനിയമപ്രകാരം പ്രവൃത്തി പഠനം ഇതര വിഷയങ്ങളുടെ അതേ പ്രാധാന്യത്തോടെ നിലനിർത്തണം എന്നത് ഇപ്പഴും കാത്തുസൂക്ഷിക്കുകയാണ് ബാലികാമഠം സ്‍കൂൾ. മിസ് ബ്രൂക്സ്മിത്തിന്റെ കാലഘട്ടത്തിൽ തയ്യലിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്. അന്ന് എല്ലവരും cross stitch design ചെയ്യണം എന്നത് നിർബന്ധമായിരുന്നു. കാരണം bed sheet, pillow cover/cushion cover ഇവയെല്ലാം cross stitch workകൾ ചെയ്ത് ഭംഗിയുള്ളതാക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമായിരുന്നു. ഇന്നും തുകലശ്ശേരിയിൽ ഒരു cross stitch സ്ഥാപനം ഉണ്ട്. മിസ് ബ്രൂക്സ്മിത്തിന്റെ കാലയളവിൽ തുടങ്ങിയതായിരുന്നു അത്. ഇന്നും cross stitch സാധനങ്ങൾ അവിടെ ലഭ്യമാണ്. അതിനു ശേഷം ആ പ്രവർത്തനങ്ങളോടൊപ്പം വിവിധ വിഷയങ്ങളുമായി ബന്ധിപ്പിച്ച് നൽകുന്ന പഠന പ്രവർത്തനങ്ങളുടെ ഫലമായി അറിവ് ശേഷികൾ, മനോഭാവങ്ങൾ മൂല്യങ്ങൾ എന്നിവ കുട്ടികളിൽ രൂപപ്പെടുന്നു. ഇതിൽ ചിലത് ഹ്രസ്വകാലയളവിൽ നേടുന്നതും ചിലത് ദീർഘകാലം കൊണ്ട് ആർജിക്കുന്നതുമാണ്. ഇങ്ങനെ കുട്ടികളിൽ ഉണ്ടാകേണ്ട മാറ്റങ്ങളെ മനസ്സിലാക്കി പ്രവർത്തനങ്ങൾ ക്രമീകരിക്കുവാനും മത്സരങ്ങളിൽ മറ്റും കുട്ടികളെ അഭ്യസിപ്പിക്കേണ്ട പ്രവർത്തനങ്ങൾ കണ്ടെത്തി അഭ്യസിപ്പിക്കുവാനും, അതിൽ ഉന്നത വിജയം എല്ലാ വർഷവും നേടുവാനും സാധിക്കുന്നു എന്നത് അഭിമാനകരമായ ഒരു കാര്യമാണ്. ഉപജില്ലാ, ജില്ലാ തലങ്ങളിൽ മികവുറ്റ വിജയങ്ങൾ കരസ്ഥമാക്കാൻ ഈ work education club-ന് സാധിക്കുന്നുണ്ട് എന്നത് ബാലികാമഠത്തിലെ പഠനനേട്ടത്തെ വിളിച്ചോതുന്നതാണ്. 5 വിഷയമേഖലകളിൽ അധിഷ്ഠിതമായാണ് ക്ലാസ്സ് റൂമ് പ്രവർത്തനങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. ആഹാരവും കൃഷിയും / ആരോഗ്യവും ആരോഗ്യ പരിപാലനവും / വസ്ത്രം/ പാർപ്പിടം / വിനോദം/ സേവനങ്ങൾ ഉപയോഗയോഗ്യമായ വസ്തുക്കളുടെ നിർമ്മാണം. ഇവയെല്ലാം ഉൾപ്പെടുത്തിയിട്ടുള്ള ക്ലാസ്സുകൾ ആണ് പ്രവൃത്തിപഠനത്തിലൂടെ നേടിയെടുക്കുന്നത്. ചുറ്റുപാടിൽ നിന്നും ലഭിക്കുന്ന ഭക്ഷ്യവിബവഹ്ങൾ ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ ലഗുഭക്ഷണപദാർത്ഥങ്ങൾ തയ്യാറാക്കുന്നു. പച്ചക്കറി ത്തോട്ടം നിർമിക്കുകയും പരിപാലിക്കകയും ചെയ്യുന്നു. വസ്ത്രങ്ങളിൽ ഫാബ്രിക്ക് പെയിന്റ് ചെയ്യുന്നു. (വെജിറ്റബിൾ പ്രിന്റിഗും) വിവിധ തരം അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നു. സ്‍കൂളിൽ ആവശ്യമായ ഡയറികൾ നിർമിക്കുന്നു. ജൈവവളം, ജൈവകീടനാശിനി എന്നിവ നിർമ്മിക്കുന്നു. ബഡ്ഡിംഗ്, ഗ്രാഫ്ടിംഗ്, ലെയറിങ്ങ് എന്നിവ ചെയ്യുവാൻ സാധിക്കുന്നു ഔഷധ സസ്യത്തോട്ടം നിർമിച്ച് പരിപാലിക്കുന്നു. തുണിയിൽ അലങ്കാര തുന്നൽ വിവിധ നിറത്തിലും, തരത്തിലുമുള്ള പേപ്പറുകൾ ഉപയോഗിച്ച് പൂക്കൾ നിർമ്മാണം പേപ്പർ, കവർ, ക്യാരിബാഗ്, ഫയലുകൾ, തുണിസ‍ഞ്ചികൾ എന്നിങ്ങനെ ധാരാളം പ്രവർത്തനങ്ങൾ ഓരോ കുട്ടികളും പ്രവൃത്തി പഠന അദ്ധ്യാപികയുടെ നേതൃത്വത്തിൽ ചെയ്യുന്നു. ഇങ്ങനെയുല്ല പ്രവർത്തനങ്ങൾ ചെയ്യുന്നതുവഴി കുട്ടികളിൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു. എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. പഠനത്തിൽ പന്നോക്കം നിൽക്കുന്ന കുട്ടികളെ സാഹായിക്കുവാനും ഈ ക്ലാസ്സുകൾക്ക് സാധിക്കാറുണ്ട്. അതായത് ഗണിത ക്ലാസ്സുകളിൽ Geometry box ലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ള ഒരു കുട്ടിയെ കൊണ്ട് പൂവ് നിർമ്മിക്കുവാൻ ഒരു കൃത്യ അളവ് സ്‍കെയിലിൽ നോക്കി കോമ്പസ് ഉപയോഗിച്ച് വൃത്തം വരയ്‍ക്കാൻ പറഞ്ഞൽ കുട്ടി ശ്രദ്ധിച്ച് അളവ് തെറ്റാതെ ചെയ്യുന്നത് കാണാൻ സാധിക്കും. അങ്ങനെ എല്ലാ വിഷയങ്ങളെയും സഹായിക്കുവാനും പ്രവർത്തി പഠന ക്ലാസിന് സാധിക്കാറുണ്ട്. കുട്ടികളിലെ സ്വഭാവ രൂപീകരണത്തിനും ഈ ക്ലാസ്സുകൾക്ക് സാധിക്കുന്നുണ്ട്. കാരണം ഒരു പ്രവർത്തനം ചെയ്യുമ്പോൾ പരസ്പരം ആശയങ്ങളും സാധനസാമഗ്രീകളും പങ്കുവെയ്‍ക്കുവാനും, ചെയ്യുന്ന പ്രവർത്തനങ്ങളേക്കാൾ മികവുറ്റ പ്രവർത്തനങ്ങൾ ചെയ്യണം എന്ന ആഗ്രഹവും അതിനായി സ്വയം കഴിവുകൾ ഉപയോഗിക്കുന്നതായും കാണാം ഈ ക്ലാസ്സുകളിൽ .