മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട/സൗകര്യങ്ങൾ
സ്കൂളിന് 8 ഏക്കറോളം സ്ഥലവും സാമാന്യം തൃപ്തികരമായ കെട്ടിട സൗകര്യവുമുണ്ട്. മൂന്നു നിലകളുള്ള ഡോർമിറ്ററിയും ഒരു ഹോസ്റ്റൽ കെട്ടിടവും ഒരു മെസ്സ് ഹാളും അന്തേവാസികളുടെ താമസസൗകര്യത്തിനായ് ഉണ്ട്. രണ്ട് നിലകൾ ഉള്ള ഒരു സ്കൂൾ കെട്ടിടവും ഉണ്ട്. പഴയ ഡോർമിറ്ററി എച്ച.എച്ച്.എസ്സ്ക്ലാസ്സ്നടത്തുന്നതിനായി സജ്ജീകരിച്ചു അത്യാവശ്യം വേണ്ട ഫർണിച്ചറുകൾ, ശയ്യോപകരണങ്ങൾ, ടോയ് ലറ്റുകൾ തുടങ്ങിയവയും ഉണ്ട്. ജലം, വൈദ്യുതി സൗകര്യങ്ങളും നിലവിലുണ്ട്. ലാബ്, ലൈബ്രറി , ആഡിറ്റോറിയം തുടങ്ങിയവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. എച്ച.എച്ച്.എസ്സിന് കെട്ടിട സമുച്ചയം ,സ്റ്റാഫ് ക്വാർട്ടേഴ് സുകൾ പ്ലേ ഗ്രൗണ്ട് തുടങ്ങിയവ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ശേഷിക്കുന്ന സ്ഥലം കൃഷികാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും നടപടികൾ സ്വീകരിച്ചു വരുന്നു. ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലത്തിൽ സ്ഥിരം അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. പ്രത്യേക ടൈംടേബിൾ തയ്യാറാക്കി വൈകിട്ട് അധ്യാപകർ ക്ളാസുകൾ എടുത്തുവരുന്നു. സ്കൂളിലെയും ഹോസ്റ്റലിലേയും പഠനത്തിനും, താമസത്തിനും പൊതുവായ പെരുമാറ്റ ചട്ടങ്ങൾ നിലവിലുണ്ട്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ഒരു സ്റ്റുഡൻസ് കൗൺസിലറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ഗണിതം തുടങ്ങിയവയ്ക്ക് പ്രത്യേക പരിശീലനം കുട്ടികൾക്ക് കൊടുത്തുവരുന്നു. സ്കൂൾലൈബ്രറി മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ച് വരുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കഥ, കവിത, ചരിത്ര ഗ്രന്ഥങ്ങൾ, ആനുകാലികപ്രസിദ്ധീകരണങ്ങൾ, ബാല സാഹിത്യങ്ങൾ എന്നീ ഗണങ്ങളിലായി ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ, മംഗളം,മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ഉൾപ്പെടുന്നു. മാസികകളും ആഴ്ചപതിപ്പുകളും ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കിയിരിക്കുന്നു. ഒരു ഫുൾടൈം ലൈബ്രറേറിയൻ ഇവിടെ സേവനമനുഷ്ഠിക്കന്നു. സ്കൂൾ പ്രവർത്തനസമയത്തിന് മുമ്പും (8 a.m - 9:15 a.m) സ്കൂൾ പ്രവർത്തനസമയത്തിന് ശേഷവും (3:30 p.m - 5:30 p.m) ഇത് പ്രവർത്തിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഇതര ഭാഷാപ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥ സമാഹാരത്തിലുൾപ്പെടുന്നു. സയൻസ് ലാബ് ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ശാസ് ത്രപോഷിണി പരീക്ഷണ ശാല ഈ സ്കൂളിന്റെ മറ്റോരു പ്രത്യേകതയാണ്. പഠനസംബന്ധമായ എല്ലാ പരീക്ഷണോപാധികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പെർമനന്റ് സ്ലൈഡുകൾ, 3ഡി മാതൃകകൾ, സ്പെസിമനുകൾ കുട്ടികൾക്ക് ലഭ്യമാക്കിയിരിക്കുന്നു. പ്രൈമറിതലത്തിലെ കുട്ടികൾക്കും ലാബ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നു.