ഗവ ഹൈസ്കൂൾ കേരളപുരം/ഗണിത ക്ലബ്ബ്
2021-22 അധ്യയന വർഷത്തെ ഗണിത ക്ലബ് രൂപീകരണവുമായി ബന്ധപ്പെട്ടുള്ള ചർച്ച ജൂൺ 26 ന് നടന്ന SRG മീറ്റിംഗിൽ നടന്നു. ഇതിനെതുടർന്ന് ആസൂത്രണങ്ങൾ നടത്തുകയും എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും അറിയിപ്പ് നൽകുകയും ചെയ്തു. താല്പര്യം ഉള്ള കുട്ടികൾക്ക് പങ്കെടുക്കുന്നതിനായി ഒരു പ്രാഥമിക ടെസ്റ്റ് നൽകു കയുണ്ടായി.ഗണിതക്ലബ്ബിലേക്ക് പങ്കെടുക്കാൻ ആഗ്രഹിച്ച കുട്ടികൾ ഇത് പൂർത്തിയാക്കി നൽകാൻ ആവശ്യപ്പെട്ടു.ഇത്തരത്തിൽ കുട്ടികളെ തിരഞ്ഞെടുത്തു..
ഗണിതക്ലബ്ബിന്റ ഔദ്യോഗികമായ ഉദ്ഘാടനം ജൂൺ 5ന് ബഹുമാനപെട്ട HM ശ്രീലത ടീച്ചർ നിർവഹിച്ചു. ഗണിതപഠനം ആസ്വാദ്യമാകുന്നതിനും, പ്രക്രിയ ശേഷികൾ വികസിപ്പിക്കുന്നതിനും മറ്റുമായി ഗണിത ക്ലബ് സഹായമാകും എന്ന് ടീച്ചർ അഭിപ്രായപെ
പ്രവർത്തനങ്ങൾ
ജ്യാമീതീയ രൂപങ്ങൾ നിർമാണം
Circle, Square, Rectangle,
Scale, protactor, Abacus, Aravind gupta Strips, Place value pocket etc
കലണ്ടർ കണക്ക്
ഗണിത ക്ലബ്ബിലെ കുട്ടികൾക്ക് നൽകിയ അടുത്ത പ്രവർത്തനം കലണ്ടർ കണക്കിന്റെതായിരുന്നു. എല്ലാ കുട്ടികളോടും കലണ്ടർ നിർമിക്കാൻ ആവശ്യപ്പെട്ടു.
അതിനുശേഷം 30/31 ദിവസങ്ങൾ ഉള്ള മാസങ്ങൾ തിരിച്ചറിയുന്നു. തീയതികളുടെ സവിശേഷതകൾ കണ്ടെത്തുന്നു.Leap year തിരിച്ചറിയുന്നു.എല്ലാ കുട്ടികളും വളരെ നന്നായി പ്രവർത്തനങ്ങൾ പൂർത്തിയാക്കി
ഗണിതകവിതകൾ
ഗണിത ക്ലബ്ബിലെ കുട്ടികൾക്ക് ആദ്യം ഒരു ആസ്വാദനശേഷി വളർത്തണം എന്ന ലക്ഷ്യത്തോടെ ഗണിത കവിതകൾ നൽകി.. എല്ലാ കുട്ടികളും അത് ഏറ്റെടുക്കുകയും, നന്നായി ചൊല്ലി അവതരിപ്പിക്കുകയും ചെയ്തു.
December 22
National Mathematics Day
ആധുനിക ഭാരതത്തിലെ ഏറ്റവും പ്രതിഭശാലിയായ ഗണിത ശാസ്ത്രജ്ഞയായി വിലയിരുത്തപെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ.
ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ ഗണിതക്ലബ്ബുകൾ നടത്തുകയുണ്ടായി. ഗണിത ക്വിസ്, പോസ്റ്റർ നിർമാണം, ജീവചരിത്ര കുറിപ്പ്, തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ചെയ്തു.