എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്/തിരികെ വിദ്യാലയത്തിലേക്ക് 21
കോവിഡ് എന്ന മഹാമാരിമൂലം സ്ക്കൂളുകൾ ഒന്നരവർഷം അടച്ചിടുകയുണ്ടായി.അതിനുശേഷം 2021 നവംബർ 1 ന് സ്ക്കൂൾ തുറന്നപ്പോൾ നമ്മുടെ കുട്ടികൾ രോഗവ്യാപനം എല്ലാം മറന്ന് ആവേശത്തോടെ സ്ക്കൂളിലേക്ക് വന്നു.മാസ്ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കുട്ടികൾക്ക് പുതിയ അനുഭവമായി. ആകെ കുട്ടികളിൽ പകുതിയിലധികം കുട്ടികൾ സ്ക്കൂളിൽ വന്നു ഏറെ കുട്ടികളും വരുന്നത് ഗ്രാമാന്തരീക്ഷത്തിൽ നിന്നും ആയതിനാൽ പുതിയ സൗഹൃദങ്ങൾ അവർക്ക് എളുപ്പം നേടാൻ കഴിഞ്ഞു.അദ്ധ്യാപകർ നൽകുന്ന പാഠങ്ങൾ ഒരു പുതുമയോടെ പഠിക്കുന്നത് കാണാൻ സാധിച്ചു