മണപ്പള്ളി എസ്സ്.വി.പി.എം എൻഎസ്സ്എസ്സ് യു.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ ഭൂതം
കൊറോണ ഭൂതം
ദൂരെ , ഒരുപാടുദൂരെ ഒരു കുറ്റിക്കാട് ഉണ്ടായിരുന്നു . അവിടെ ഒരു ഭൂത കുടുംബം ഉണ്ടായിരുന്നു , അങ്ങനെയിരിക്കെ അവിടെ ഒരു കുഞ്ഞു പിറന്നു പേര് കൊറോണ. ഭൂതസ്കൂളിൽ അവന്റെ പേര് കോവിഡ്19 . അങ്ങനെ ഇരിക്കെ ഒരുനാൾ അവന്റെ ചേട്ടൻ നിപ അവനോട് പറഞ്ഞു "മോനെ നീ ഇങ്ങനെ ഇരുന്നാൽ എങ്ങനെയാ നീ ഒന്ന് ലോകം ചുറ്റിവാ ". അങ്ങനെ അവൻ ലോകം ചുറ്റാൻ ഇറങ്ങി വിവിധ ദേശങ്ങൾ താണ്ടി ,അതിനിടയിൽ ലക്ഷങ്ങൾ രോഗബാധിതരായി ആയിരങ്ങൾ മരിച്ചുവീണു .എന്നാൽ അപ്പോഴേക്കും മനുഷ്യലോകം ഭൂതലോകത്തെ കീഴ്പ്പെടുത്താനുള്ള മാന്ത്രിക വിദ്യ പഠിച്ചു ... കൂട്ടുകാരെ ....എന്താണ് ആ മാന്ത്രികവിദ്യ എന്ന് അറിയാമോ ? അതാണ് " വൃത്തി " കൂട്ടുകാരെ ... നമ്മുടെ സമൂഹത്തെ രക്ഷിക്കാൻ നമുക്ക് ഒരു മന്ത്രം ഉള്ളിൽ സൂക്ഷിക്കാം അതാണ് "ശാരീരിക അകലം, സാമൂഹിക ഒരുമ "
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കരുനാഗപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 19/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ