എൻ.എസ്സ് .എസ്സ്.എച്ച്.എസ്സ് എസ്സ് ചിങ്ങവനം./അക്ഷരവൃക്ഷം/നാശം വിതക്കുന്ന കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
നാശം വിതക്കുന്ന കോവിഡ്

കാലാന്തരങ്ങൾക്കു മപ്പുറം ഇന്നിതാ
പുതിയൊരു രോഗം വന്നെത്തി
കോവിഡ് 19 എന്ന നാമത്താൽ
അത് നാശം വിതച്ചീ മാനവരാശിയിന്മേൽ
 ആരും ചിന്തിച്ചത് പോലുമില്ല
ഇപ്രകാരം ഒരു വലിയ വിപത്തിനെ പറ്റി
എപ്രകാരം പ്രതിരോധിക്കും
എന്നായാൽ നാം വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കണം
ലോക്‌ഡോൺ കാലത്തു നമ്മുടെ
വീടുകളിൽനിന്നും പുറത്തിറങ്ങരുതാരും
തനിച്ചിരുന്നു നാം പ്രതിരോധം തീർക്കണം
അങ്ങനെ ഈ വ്യാധിയെ ഓടിച്ചിടേണം

നിത്യവും സോപ്പും വെള്ളവും കൊണ്ട്
കഴുകിടേണം കൈകൾ നാം ഇടയ്ക്കിടെ
നമ്മുടെ ജീവന് കാവലായ്
നിൽക്കുന്ന ആരോഗ്യ പ്രവർത്തകരെ നാം സ്മരിച്ചിടേണം
നമ്മുടെ ജീവന് കാവലായി നിൽക്കുന്ന
പോലീസുകാരെയും ഓർത്തിടേണം

മാസ്ക്ക് ധരിച്ചു പുറത്തിറങ്ങീടേണം
നാടിന്നു മാതൃക ആയിവേണം
ഒന്നിച്ചു നിന്ന് പ്രതിരോധം തീർക്കണം
ലോകത്തെ ന്മഹാമാരിയിൽ നിന്ന് രക്ഷിച്ചീടേണം
 

ശ്വേത എസ്
8 B എൻ എസ് എസ് എച്ച് എസ് എസ് ചിങ്ങവനം
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത