കൂടുതൽ വായിയ്ക്കുക ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/ചരിത്രം
അയിരൂപ്പാറയുടെ സാംസ്കാരിക ജീവിതത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഗവ.ഹയർസെക്കണ്ടറി സ്കൂൾ , പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളായി മാറിയത്. 1957 - ൽ. സർക്കാർ ഏറ്റെടുത്ത പ്രൈമറി വിദ്യാലയം 1960-ൽ യു.പി.സ്കൂളായി ഉയർത്തപ്പെട്ടു. 1980-ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ പനയറ ശ്രീധരൻനായരായിരുന്നു. 2004 ജൂണിൽ അയിരൂപ്പാറ ഗവ. ഹയർസെക്കണ്ടറി പോത്തൻകോട് പഞ്ചായത്തിലെ ഏക ഹയർസെക്കണ്ടറി സ്കൂളായി മാറി. ശ്രീമതി എസ്. സുലേഖയായിരുന്നു പ്രഥമ പ്രിൻസിപ്പാൾ. മൂന്നര ഏക്കറോളം വിസ്തൃതിയിൽ അയിരൂപ്പാറയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ പ്ലസ് ടു വരെ 1300-ഓളം വിദ്യാർത്ഥികളും 60-ഓളം അധ്യാപകരും ഉൾപ്പെടുന്നു. പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങളാണ് നാളിതുവരെ ഈ വിദ്യാലയം കൈവരിച്ചത്. പി.റ്റി.എയുടെയും എസ്.എം.സിയുടെ പൂർണ്ണമായ സഹകരണത്തോടെ നടപ്പിലാക്കുന്നത്. മെച്ചപ്പെട്ട പഠനാന്തരീക്ഷവും ശിശുസൌഹൃദ ക്ലാസ്സുമുറികളുമാണ് ഈ വിദ്യാലയത്തിന്റെ വിജയങ്ങളുടെ അടിത്തറ. റഫറൻസ് ലൈബ്രറി , സ്മാർട്ട് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ് , ശാസ്ത്ര സാമൂഹ്യശാസ്ത്രം ഗണിതലാബൂകൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന വിധത്തിലുള്ള രണ്ട് ബഹുനില കെട്ടിടങ്ങൾ ഉണ്ട് . SSLC പരീക്ഷയിൽ സേ പരീക്ഷാഫലം ഉൾപ്പെടെയുള്ള റിസൾട്ടിൽ നൂറ്മേനി വിജയം കൊയ്ത് കൊണ്ട് ഈ വിദ്യാലയം ചരിത്രത്തിന്റെ ഭാഗമായി. കലാ കായിക മേളകളിലും ശാസ്ത്ര പ്രവൃത്തിപരിചയ ഗണിത മേളകളിലും സബ്ജില്ലയിലെയും ഈ വിദ്യാലയം ഒന്നാമതായി മാറിയിട്ടുണ്ട്. 2017 അക്കാദമിക് വർഷം മുതൽ തുടർച്ചയായി 100 ശതമാനം വിജയമാണ് നമ്മുടെ വിദ്യാലയം നേടുന്നത് . എസ് എസ് എൽ സി പരീക്ഷയിൽ നൂറു മേനി വിജയം ആവർത്തിക്കാനുള്ള ഗ്രഡേഷൻ ക്ലാസുകൾ കാര്യക്ഷമമായി നടന്നു വരുന്നു. LSS USS സ്കോളർഷിപ്പുകൾ തുടർച്ചയായി നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ നേടുന്നുണ്ട്. അതിനായുള്ള ക്ലാസുകൾ തുടങ്ങി കഴിഞ്ഞു.