ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/ആഴ്ച്ചപ്പൂക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
ആഴ്ച്ചപ്പൂക്കൾ     

ഹയ്യട! ആഴ്ച്ചപൂന്തോട്ടത്തിൽ
പൂക്കൾ വിരിഞ്ഞു ഏഴെണ്ണം!
ഞായറെന്ന പൂവ് കണ്ടോ
സൂര്യകാന്തി പോലെ

തിങ്കളെന്ന പൂവ് നല്ല
ചെമ്പരത്തി തന്നെ
ചൊവ്വയെന്ന പൂവ് കണ്ടാൽ
മുല്ലയെന്നു തോന്നും!
 
ബുധനെന്ന പൂവിനുണ്ട്
ചെണ്ടുമല്ലി ചന്തം,
വ്യാഴമെന്ന പൂവിനുണ്ട്
അല്ലിയാമ്പൽ പോലെ!

വെള്ളിയെന്ന പൂവിരിഞ്ഞാൽ
താമരപ്പൂ തന്നെ
ശനിയെന്ന പൂവിനുണ്ട്
റോസാപ്പൂവിൻ ചേല്!
 

നിവേദിത.S
1 A ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത