ഗവ. എച്ച് എസ് എസ് പനമരം/അക്ഷരവൃക്ഷം/ഓണമികവിൽ മറഞ്ഞ ബാല്യം

Schoolwiki സംരംഭത്തിൽ നിന്ന്
ഓണമികവിൽ മറഞ്ഞ ബാല്യം

ആ ഊഞ്ഞാലിൻ തെന്നലിലൂടെ
ഞാൻ കണ്ടൊരാ തേനൂറും മധുരമാം ഓണഭാവം
മൈതാനമാം പാടത്തെ കാണവെ
വാനം താഴ്ന്ന പോൽ എൻ കൺ
കുളിർപ്പിച്ചൊരാ തുമ്പപ്പൂക്കൾ
മേടകൾ തോറും വിരിഞ്ഞു
ഓണക്കാലത്തെ വരവേൽക്കുന്നവ
                കമുകിൻ പൂക്കൾ തൂകി നിൽക്കും
വഴിയിൽ പൂക്കാലവും താണ്ടി
വരികയായ് ഓണത്തപ്പൻ
പട്ടിൻ മികവിൽ കോടിയുടുപ്പണിഞ്ഞ്
ഓണത്തപ്പനേയും, പൂക്കാലത്തേയും
കൺകുളിർക്കെ കണ്ട് മനം നിറക്കാൻ
ഈ കോടിയണിഞ്ഞ ഊഞ്ഞാൽക്കാലം
കൈത്തുമ്പിലിതാ എത്തുന്നു

അമലേന്ദു
9F ജി.എച്ച്.എസ്.എസ് പനമരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത