സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/പ്രവർത്തനങ്ങൾ/നവംബർ

Schoolwiki സംരംഭത്തിൽ നിന്ന്

    കേരളപ്പിറവി ദിനം

                നവംബർ 1 കേരളപ്പിറവി ദിനവും മണപ്പുറം സെൻ്റ് തെരേസാസ് ഹൈ സ്കൂൾ തിരികെ വിദ്യാലയത്തിലേക്കും. (സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം/തിരികെ വിദ്യാലയത്തിലേക്ക് 21)

    ശിശുദിനം

                കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിക്കുന്നു. ഈ വർഷത്തെ ശിശുദിനം സ്കൂളുകളിൽ ആഘോഷിക്കാൻ സാധിച്ചതിൻ്റെ സന്തോഷത്തിലായിരുന്നു ഓരോ വിദ്യാർത്ഥിയും. ശിശുദിനവുമായി ബന്ധപ്പെട്ട് സ്കൂൾ തലത്തിൽ പരിപാടികൾ സംഘടിപ്പിച്ചു. യോഗത്തിൽ സ്കൂൾ മാനേജർ ഫാ.ആന്റോച്ചൻ മംഗലശ്ശേരി സി എം ഐ, ഹെഡ്മിസ്ട്രസ് എലിസബത്ത് പോൾ ടീച്ചർ,അധ്യാപിക ലീമ ജയ്‍ക്കബ് എന്നിവർ സന്നിഹിതരായിരുന്നു. മൂന്നാം ക്ലാസിലെ അദിജിത്ത് എൻ ആർ നെഹ്റുവിന്റെ വേഷത്തിൽ ശിശു ദിന സന്ദേശം നൽകി.യോഗത്തിന്റെ അവസാനം കുട്ടികൾ അവർ നിർമ്മിച്ച കൊടികളും കയ്യിലേന്തി ശിശുദിനറാലിയും ഉണ്ടായിരുന്നു.മധുര വിതരണവും,രുചികരമായ ഉച്ചഭക്ഷണവും അന്നേ ദിനം കുട്ടികൾക്കായി ഏർപ്പെടുത്തി.

    ഹാൻഡ് വാഷ് നിർമ്മാണ പരിശീലനം

                സ്കൗട്ട് ആൻഡ് ഗൈഡ് ന്റെ ആഭിമുഖ്യത്തിൽ നവംബർ 20 ശനിയാഴ്ച ഉച്ചയ്‍ക്ക് 2.00 PM ന്കുട്ടികൾക്ക് ഹാൻഡ് വാഷ് നിർമ്മാണ പരിശീലനം നൽകി.

    തെരേസ്യൻ കേശദാന ക്യാംപ്

                നമ്മുടെ ചുറ്റും വേദന അനുഭവിക്കുന്നവർക്ക് സാന്ത്വനവും കരുത്തു മേകി കാരുണ്യത്തിന്റെ മുഖമായി മാറി മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂൾ. ക്യാൻസറിനോട് പോരാടി അതിജീവനത്തിനായി പ്രയത്നിക്കുന്ന ക്യാൻസർ രോഗികളെ ഹൃദയത്തോട് ചേർത്തു കൊണ്ട് തെരേസ്യൻ കുടുംബം ഹെയർ ഡൊണേഷൻ നടത്തുകയുണ്ടായ സെൻറ് തെരേസാസ് ഹൈസ്കൂളും സി എം ഐ വൈദികർ നയിക്കുന്ന സർഗ്ഗക്ഷേത്രയും ചേർന്ന് ക്യാൻസർ രോഗികൾക്കായി നവംബർ 30 ചൊവ്വാഴ്ച രാവിലെ 10.30 ന് ആണ് കേശദാന ക്യാമ്പ് നടത്തിയത്. വിദ്യാർത്ഥിനികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് ആകെ 11 പേർ കേശദാനം നടത്തി , കുട്ടികൾക്കും സമൂഹത്തിനും മാതൃകയായി മാറി.പൂർവ്വ വിദ്യാർഥിനിയായ ഡോക്ടർ ലക്ഷ്മി വി. നായിക് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഡോക്ടർ ലക്ഷ്മിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഈ സ്കൂളിൽ പഠിച്ച് ഡോക്ടറായിത്തീർന്ന ഡോ. ലക്ഷ്മിയുടെ വാക്കുകൾ കുട്ടികൾക്ക് പ്രചോദനമായി. (https://fb.watch/9EbFO9qAwZ/)