എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/ശുചിത്വം -ആരോഗ്യ ജീവിതത്തിന് അടിസ്ഥാനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം -ആരോഗ്യ ജീവിതത്തിന് അടിസ്ഥാനം

ആരോഗ്യമാണ് സമ്പത്ത്എന്ന് എല്ലാവർക്കും അറിയാം. പക്ഷെ ആ സമ്പത്തു നമുക്കുണ്ടോ എന്നത് സംശയിക്കേണ്ടിയിരിക്കുന്നു. അതിന്റെ പ്രധാന കാരണം ശുചിത്വമില്ലായ്‌മയാണ്‌. ആരോഗ്യത്തിന്റെ അടിസ്ഥാന ഘടകമായി നമുക്ക് ശുചിത്വത്തെ കണക്കാക്കാം ശുചിത്വത്തിന്റെ മേന്മയെന്തെന്നു ഈ കൊറോണക്കാലം നമ്മെ ബോധ്യപ്പെടുത്തി. പല രോഗങ്ങളെയും തടുക്കാനും രോഗാണുക്കളെ നമ്മിൽ നിന്നകറ്റാനും ശുചിത്വത്തിനു സാധിക്കും. ശുചിത്വത്തിനെ വ്യക്തി ശുചിത്വം, പരിസരശുചിത്വം എന്നിങ്ങനെ തരം തിരിയ്ക്കാം. ശുചിത്വം -ആരോഗ്യജീവിതത്തിന്നടിസ്ഥാനം വ്യക്തി ശുചിത്വം എന്നത് സ്വയം നടപ്പിലാക്കേണ്ട ഒന്നാണ്. അതിലൂടെ പല രോഗങ്ങളെയും ഒഴിവാക്കാൻ പരമാവധി നമുക്ക് സാധിക്കും. ഭക്ഷണത്തിനു മുമ്പും പിമ്പും കയ്യും വായും കഴുകുക, ദിവസത്തിൽ രണ്ട് നേരം പല്ലുതേക്കുക, രണ്ട് നേരം കുളിക്കുക, വസ്ത്രങ്ങൾ വെയിലത്തു ഉണക്കി ഉപയോഗിക്കുക, യാത്രകൾ കഴിഞ്ഞു വന്നാൽ കയ്യും മുഖവും സോപ്പോ സാനിറ്ററൈസറുകളോ ഉപയോഗിച്ച് കഴുകുക. ഇതിലൂടെ എല്ലാ പകർച്ചവ്യാധികളെയും തുരത്താം. വ്യക്തി ശുചിത്വം മാത്രമല്ല പരിസരശുചിത്വവും പ്രാധാന്യമർഹിക്കുന്നതാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പോലും ഇന്നു പകർച്ച വ്യാധികളുടെ വിളയാട്ടമാണ്. ഇതിന്റെ മുഖ്യ കാരണം പരിസരശുചിത്വത്തിന്റെ അപാകതയാണ്. കോളറ, ചിക്കൻ ഗുനിയ, എലിപ്പനി, എന്തിനേറെ ഇന്നു നമ്മൾ പോരാടിക്കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന മഹാ മറിക്കെതിരെയും ആരോഗ്യവകുപ്പ് നമ്മോടു പറഞ്ഞിരിക്കുന്നത് വൃത്തി കൈവരിക്കാനാണ്, കെട്ടിനിൽക്കുന്ന വെള്ളം കണ്ടാൽ ഒഴിവാക്കുക. അല്ലെങ്കിൽ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യം ഉണ്ടാക്കാതിരിക്കുക. ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിച്ചു സംസ്കരിക്കുക.

ഇൻഷാ. പി. ടി
4 സി എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം