കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/നൂപുരധ്വനി ഡാൻസ് ക്ലബ്
കൊടുങ്ങല്ലൂർ ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളുടെ നൃത്തവാസനയെ പോഷിപ്പിക്കാൻ വിദ്യാലയം രൂപംനൽകിയ പ്രവർത്തനമാണ് നൂപുരധ്വനി ഡാൻസ് ക്ലബ്. കോവിഡ് നൽകിയ നിരാശയെ മറികടക്കലും നൃത്തത്തെ അതിജീവന മന്ത്രമായി ഉയർത്തലുമാണ് ക്ലബ്ബിൻറ ഉദ്ദേശ്യലക്ഷ്യം. ക്ലബ് പ്രവർത്തനത്തിൻ്റെ ഭാഗമായി നൂപുരധ്വനി എന്നപേരിൽ വാട്സപ്പ് ഗ്രൂപ്പിന് ആദ്യം രൂപം നൽകി. ഒരു മിനിറ്റ് വീതമുള്ള, നൃത്തം ചെയ്യുന്ന വീഡിയോകൾ വിദ്യാർത്ഥികൾ തയ്യാറാക്കി ഗ്രൂപ്പിൽ പങ്കുവെക്കുന്നു.
ഹൈസ്കൂൾ വിഭാഗത്തിൽ 80 വിദ്യാർത്ഥികളും യു പി വിഭാഗത്തിൽ 42 വിദ്യാർത്ഥികളും ക്ലബ്ബിൽ അംഗങ്ങളായി ഉണ്ട്. അധ്യാപികയും വിദ്യാലയത്തിലെ രക്ഷിതാവുമായ രേഷ്മ ടീച്ചർ വിവിധ മുദ്രകൾ അടിസ്ഥാനമാക്കി നൂപുരധ്വനിക്ക് വേണ്ടി ക്ലാസുകൾ നടത്തി. നൃത്ത അധ്യാപികയായ അഞ്ജലി ആദർശ് തട്ടടവുകളെ അടിസ്ഥാനമാക്കി ക്ലാസ്സുകൾ നയിച്ചു.ഏലിയാമ്മ ടീച്ചർ', കവിത ടീച്ചർ, ലീന ടീച്ചർ, അരുൺ മാസ്റ്റർ ,ലിജി ടീച്ചർ, നിമ്മി ടീച്ചർ ,റാണി മേരിമാതാ ടീച്ചർ, സാജിത ടീച്ചർ എന്നിവർ നൂപുരധ്വനിയുടെ ഉപദേശക സമിതി അംഗങ്ങളാണ്. റസീന കെ എസ്, ലിഷ അജിത്ത് എന്നിവർ ക്ലബ്ബിൻറ കൺവീനർമാരായി പ്രവർത്തിക്കുന്നു.
പൊതുഇടം നമ്മുടേതും എന്ന ആശയം ഉയർത്തി ഫ്ലാഷ് മോബ്
ഗവൺമെൻറ് ഗേൾസ് ഹൈസ്കൂളിലെ ഡാൻസ് ക്ലബ്ബായ നൂപുരധ്വനി "പൊതു ഇടം നമ്മുടേതും"എന്ന ആശയം ഉയർത്തി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. 8,9 ക്ലാസ്സുകളിലെ മുപ്പതിലധികം വിദ്യാർത്ഥികൾ പങ്കെടുത്ത കലാരൂപം നഗര മധ്യത്തിലാണ് അവതരിപ്പിച്ചത്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് ഫ്ലാഷ് മോബ് നടന്നത്. അധ്യാപികയായ ഫെബിന ഫ്ലാഷ് മോബിന് നേതൃത്വം നൽകി. രക്ഷിതാവും നൃത്ത അധ്യാപികയുമായ ശ്രീമതി ഗ്രീഷ്മ നൃത്ത ചുവടുകൾ കമ്പോസ് ചെയ്തു. ഒരു ദിവസം നൽകിയ പരിശീലനം കൊണ്ട് നല്ല പ്രകടനം കാഴ്ച വെക്കാൻ നൂപുരധ്വനിക്കായി. ഫ്ലാഷ് മോബിനിടയിൽ ഫെബീന ടീച്ചറും ഗ്രീഷ്മ ടീച്ചറും ചുവടുകൾ വെച്ചത് വിദ്യാർത്ഥികളിൽ ആവേശം ഉണർത്തി. ഹെഡ്മിസ്ട്രസ് ലത ടീച്ചർ സീനിയർ അധ്യാപിക ശ്രീലത ടീച്ചർ എസ് ആർ ജി കൺവീനർ വൽസ ടീച്ചർ സാങ്കേതിക സഹായം നൽകിയ അരുൺ മാസ്റ്റർ, മണികണ്ഠൻ മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി ഷൈൻ മാസ്റ്റർ നൂപുരധ്വനി കൺവീനർ റസീന ടീച്ചർ ലിഷ ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഫ്ലാഷ് മോബ് |
---|
സ്കൂൾ യൂടൂബ് ചാനലിൽ പോസ്റ്റ് നൃത്ത ചലചിത്ര ആവിഷ്കാരങ്ങൾ എല്ലാം തന്നെ നൂപുരധ്വനി ക്ലബ് അംഗങ്ങൾ രൂപപ്പെടുത്തി എടുക്കുന്നതാണ്.
നൂപുരധ്വനി ഡാൻസ് ക്ലബിന്റെ വീഡിയോ മാഗസിൻ പ്രവർത്തനങ്ങളുടെ യൂടൂബ് ലിങ്ക് : https://www.youtube.com/playlist?list=PLtjdPBjtZjI9jE24sq19z8dUZph67HZYr