ഗവൺമെന്റ് മോഡൽ യു .പി . ജി .എസ്സ് .പുല്ലാട്/അക്ഷരവൃക്ഷം/'അയാളുടെ കൊറോണ വിചാരങ്ങൾ
അയാളുടെ കൊറോണാ വിചാരങ്ങൾ
തുലാവർഷത്തിൽ കാർമേഘങൾ ഉച്ചകഴിഞ്ഞ് എവിടെ നിന്നോ പെട്ടെന്ന് പ്രത്യക്ഷപ്പെടും, ഉച്ചവരെയൊക്കെ ഗംഭീര വെയിലായിരിയ്ക്കും.. അതിന് വിരുദ്ധമായിരിക്കും ഉച്ചയ്ക്ക് ശേഷമുള്ള മഴയുടെ അപ്രതീക്ഷിതമായ വരവ്...... നല്ല ഇടിയുടെയും മഴയുടെയും ഭയങ്കര കാറ്റിന്റെയുമൊക്കെ അകമ്പടിയോടുകൂടി വരുന്ന ബഹളക്കാരിയായ മഴ..... അയാളാലോചിക്കുകയായിരുന്നു മനുഷ്യ ജീവിതത്തിലും ഇങ്ങനെയൊക്കെ തന്നെയല്ലെ സംഭവിക്കുന്നത്.... ശാന്തമായ അന്തരീക്ഷത്തിൽ വളരെ പെട്ടെന്നാണ്, വളരെ അവിചാരിതമായിട്ടാണ് പല രൂപത്തിൽ ഭാവത്തിൽ കാർമേഘങ്ങൾ ഉരുണ്ടുകൂടുക ....... ഇപ്പം മനുഷ്യരാശിയുടെ ഇടയിൽ തകർത്തു പെയ്യുന്ന കൊറോണയെന്ന ഈ തുലാവർഷം എന്നാണൊന്ന് പെയ്തൊഴിയുക.... ലോകമെമ്പാടും ഒരുപോലെ തകർത്താടുന്ന മഴ, അതിർത്തികളില്ലാത്ത മഴ, നിസ്സാരനായ മനുഷ്യന്റെ മതിലുകൾക്ക് തടയാനാകാത്ത മഴ, മനുഷ്യനേ ഭയപ്പെടുത്തുന്ന മഴ... ഒന്നു പുറത്തിറങ്ങാൻ , യാത്ര ചെയ്യാൻ, പരസ്പരം മിണ്ടാൻ, കൈ കൊടുക്കാൻ, ആലിംഗനം ചെയ്യാൻ അനുവദിക്കാത്ത മഴ.... മനുഷ്യന്റ സ്വാതന്ത്ര്യങ്ങളെ കളഞ്ഞ മഴ, ഇഷ്ടങ്ങളെ തടയുന്ന മഴ....... ഹേ തുലാവർഷമേ നീയെത്രയെത്ര ദുരന്തങ്ങളാണ് ഞങ്ങൾക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത് .. എത്ര ജീവനാണ് നീ കളഞ്ഞത്, ഞങ്ങളുടെ ജോലി, ഞങ്ങളുടെ കൃഷി, ആഹാരം, എല്ലാമെല്ലാം നീ പിച്ചിച്ചീന്തിയില്ലെ... ഞങ്ങൾ മനസ്സിലാക്കുന്നു ഞങ്ങളുടെ അഹങ്കാരങ്ങളെ, തെറ്റുകളെ,അറിവില്ലായ്മകളേ, അതിമോഹങ്ങളെ, ദുരാഗ്രഹങ്ങളെ, മനുഷത്വമില്ലായ്മകളെ ... നമ്മളുടെയൊരു പറച്ചിലുണ്ടായിരുന്നല്ലൊ തിരക്ക് ആണെന്ന്, സമയമില്ലാ പോലും.... ഇപ്പോൾ ആ തിരക്കൊക്കെ എവിടെപ്പോയി ? ഇപ്പോൾ സമയം ധാരാളമുണ്ടല്ലൊ? എന്നിട്ടും ആ ഫോണെടുത്തൊന്ന് മാതാപിതാക്കളെ, ഗുരുജനങ്ങളെ, സഹോദരി സഹോദരന്മാരെ , കൂട്ടുകാരെ ..വിളിക്കാനെങ്കിലും മനസ്സുണ്ടോ?...... ഇല്ലാ, മനസ്സില്ലാ..... നിന്റെയൊരു മുടിഞ്ഞ ഈഗോ !!! കൊറോണാ ഇതെല്ലാം കാണുന്നുണ്ട്, അവന്റെ കലിപ്പ് ഇനിയും അടങ്ങിയിട്ടില്ല, മനസ്സിലാക്കുക, രണ്ടും കല്പിച്ചുള്ള വരവാണ്.. എരിതീയിൽ എണ്ണയൊഴിക്കണോ? അവൻ പറയുന്നത് കേൾക്കുന്നില്ലെ, മനോഭാവം മാറ്റൂ.. "സ്നേഹമാണ് അഖിലസാരമൂഴിയിൽ ... " "സ്നേഹിക്കയുണ്ണീ നീ നിന്നെ ദ്രോഹിക്കുന്ന ജനത്തെയും..." ഇതൊക്കെ മനസ്സിലായി എന്നൊന്ന് കൊറോണയോട് പറയാമോ? കക്ഷി പെട്ടെന്ന് സ്ഥലം കാലിയാക്കിയാലോ....
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പുല്ലാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ