സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം ജീവന്റെ ആധാരം.

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം ജീവന്റെ ആധാരം.

എന്താണ് പരിസ്ഥിതി? എന്ന് ചോദിച്ചാൽ, ഒറ്റ വാക്കിൽ ഉത്തരം പറയുക സാധ്യമല്ല. കാരണം നാം ജീവിക്കുന്ന ഓരോ ചുറ്റുപാടും പല തരത്തിൽ പരിസ്ഥിതി ആണ്. പ്രകൃതി എന്നത് ദൈവത്തിന്റെ ഏറ്റവും വലിയ വരദാനമാണ്. ഈശ്വരൻ തന്റെ തൂലികയാൽ രചിച്ച കവിതകളിൽ ഏറ്റവും മനോഹരമായ കവിതാസൃഷ്ടി പ്രകൃതി തന്നെയാണ്. അതിനെ നശിപ്പിക്കാൻ മനുഷ്യർക്ക് എന്നല്ല ആർക്കും അധികാരം ഇല്ല. പക്ഷെ ഇന്ന് പരിസ്ഥിതി ചുഷണം ചെയ്യപെടുന്നു. മനുഷ്യനല്ലാതെ ഏതു ജീവിയാണ് പരിസ്ഥിതിയെ ചുഷണം ചെയ്യുന്നത്? ചുഷണം ഒരു തരത്തിൽ മോഷണം തന്നെയല്ലേ? അമിത ചുഷണം തന്നെയാണ് പരിസ്ഥിതി മലിനീകരണത്തിലേക്ക് വഴി നടത്തുന്നതു. അതിരുകടന്നുളള ഈ പ്രവൃത്തികളുടെ അനന്തരഫലങ്ങൾ നാം തന്നെയാണ് അനുഭവിക്കേണ്ടി വരുന്നതും. ഇതു തന്നെയാണ് മഹാദുരന്തങ്ങൾക്കും കാരണമാകുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇന്നു ഫ്ലാറ്റുകളുടെ നാടായി മാറിയത് നാം കാണുന്നതാണ്. ഇത്തിരി വട്ടത്തിൽ ഉള്ള നമ്മുടെ കേരളവും പരിസ്ഥിതി മലിനീകരണത്തിൽ ഒട്ടും പിറകിൽ അല്ല എന്നത്തിന്റെ ഓർമ്മപെടുത്തലായിരുന്നു രണ്ടു മഹാപ്രളയങ്ങളും. പരിസ്ഥിതി മലിനീകരണം പ്രകൃതിദുരന്തങ്ങളിലേക്കുംമഹാവ്യാധികളിലേക്കും നയിക്കാം. പരിസ്ഥിതി സംരക്ഷണംഎന്നത് നമ്മുടെ കർത്തവ്യമായി കണ്ടു ഈ ഭൂമിയുടെയും അതിലെ ജീവജാലങ്ങളുടെയും നിലനിൽപ്പിനായി നാം നിരന്തരം പ്രയത്നിക്കണം. ഇനി ഒരു പ്രളയം കൂടി ഉണ്ടാകാതിരിക്കാൻ നമുക്ക് ഒറ്റ കെട്ടായി നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കാം. എല്ലാ ജീവികളും ഭൂമിയുടെ അവകാശികൾ ആണെന്ന തിരിച്ചറിവു നാം നേടണം.

നന്ദന സുരേഷ്. എം
IX C1 സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - ലേഖനം