സെന്റ് മേരീസ് എൽ പി എസ്, വായ്പൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽ പി എസ്, വായ്പൂർ | |
---|---|
വിലാസം | |
689588 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഇമെയിൽ | stmaryslpsvaipur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37637 (സമേതം) |
യുഡൈസ് കോഡ് | 32120701605 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജോളി ജോർജ് |
പി.ടി.എ. പ്രസിഡണ്ട് | ബോബി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ആഷ എൽസ സജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ വായ്പൂര് സ്ഥലത്തുള്ള ഒരു എയ്ഡ്‌സ് വിദ്യാലയമാണ് സെന്റ് മേരീസ് എൽ പി എസ്
ചരിത്രം
പ്രകൃതി സൗന്ദര്യത്താൽ സമൃദ്ധമായ വായ്പൂര് ഗ്രാമത്തിൽ, വശ്യമനോഹരമായ ശാസ്താംകോയിക്കൽ എന്ന സ്ഥലത്തിനു തിലകകുറി അണിയിച്ച് ലോവർ പ്രൈമറി വിദ്യാഭ്യാസം ലക്ഷ്യം വച്ചു കൊണ്ട്,1907 ൽ ജൻമം കൊണ്ട വിദ്യാലയമാണ് സെന്റ് മേരീസ് എൽ പി എസ് വായ്പൂര്. ഏതാണ്ട് ഇരുപതോളം കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം 115 വർഷങ്ങൾ പിന്നിട്ട ഒരു മുതുമുത്തശ്ശിയായി,പ്രൗഢഗംഭീരമായി,ഇന്നും നിലകൊള്ളുന്നു എന്നത് ഏറെ അഭിമാനകരമാണ്.
"സെന്റ് മേരീസ്" എന്ന വിശുദ്ധ നാമം പേറുന്ന ഈ വിദ്യാലയം ഇന്നും വായ്പൂര് എന്ന ചരിത്രം.
കൊച്ചു ഗ്രാമത്തിന് വിദ്യ വിളമ്പി നല്കുന്ന ഒരു സ്നേഹ കൂടാണ്.
ഭൗതികസൗകര്യങ്ങൾ
സെൻമേരിസ് എൽപിഎസ് വായ്പൂരെ സ്കൂളിൽ ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളാണ് ഓരോ അധ്യയനവർഷം നടക്കുന്നത് .കൂടാതെ കെജി സെക്ഷൻ ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. കുട്ടികൾക്ക് ആവശ്യമായ കമ്പ്യൂട്ടർ മുറി ,ലാപ്ടോപ്പ്, പ്രൊജക്ടർ, പഠനത്തിനാവശ്യമായ അനുബന്ധ സാമഗ്രകികൾ, കുട്ടികളുടെ ശാരീരികവും മാനസികവുമായഉല്ലസത്തിനുംവളർച്ചയ്ക്കും ഊഞ്ഞാലും മറ്റ് സ്ലൈഡുകൾ ഉം സ്കൂൾ അങ്കണത്തിൽ ഒരുക്കിയിട്ടുണ്ട് . കുട്ടികൾക്ക് സന്തോഷമായി അവരുടെ ഉച്ചഭക്ഷണം ഒരുമയോടെ ഇരുന്ന് ഭക്ഷിക്കുവാൻ മനോഹരമായ ഭക്ഷണശാലയും ഉണ്ട് . ആവശ്യമായ ജലം വൈദ്യുതി എന്നിവ ലഭ്യമാണ്. കുട്ടികൾക്ക് ആവശ്യമായ കളിസ്ഥലവും ഈ വിദ്യാലത്തിൻ്റെ എടുത്തു പറയേണ്ട കാര്യമണെ.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ പൊതുവിജ്ഞാനമേഖലയെ പരിപോഷിപ്പിക്കുന്നതിനു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പൊതുചോദ്യങ്ങൾ കുട്ടികൾക്ക് നൽകുകയും കുട്ടികൾ ഒരു നോട്ടുബുക്കിൽ അതെല്ലാം എഴുതി സൂക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്നു .മാത്രമല്ല ഓരോ ദിനാഘോഷങ്ങളുടെ ഭാഗമായി ക്വിസ്മത്സരം നടത്തുകയുംസമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു .കുട്ടികളിലെ സർഗ്ഗാത്മക ശേഷി വളർത്തുന്നതിനു വേണ്ടി പാട്ട് ,പ്രസംഗം എന്നീ വ്യക്തിഗത കലകൾ പരിപോഷിപ്പിക്കാൻ പര്യാപ്തമായ രീതിയിലുള്ള പ്രവർത്തനങ്ങൾ കൊടുക്കുകയും നന്നായി അവതരിപ്പിക്കാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തുപോരുന്നു. മാതാപിതാക്കൾക്കും കുട്ടികൾക്കും പല വിഷയങ്ങളെ സംബന്ധിച്ചുള്ള ബോധവൽക്കരണം ക്ലാസ്സുകൾ നൽകാറുണ്ട്. അടുക്കളത്തോട്ടം, കൊറോണ മഹാമാരി ,മറ്റ് ആനുകാലിക വിഷയങ്ങൾ ഉൾപ്പെടുത്താറുണ്ട് . വായനാദിനത്തിൽ ശാസ്താംകോയിക്ക്കൽ പുസ്തക ശാഖയുടെ ആഭിമുഖ്യത്തിൽ സമ്മേളനങ്ങൾ സംഘടിപ്പിക്കാറുണ്ട്.
മാനേജ്മെൻ്റ്
ചങ്ങനാശ്ശേരി കോർപ്പറേറ്റ് മാനേജ്മെൻറ് കീഴിലുള്ള ഈ സ്കൂളിൻറെ അധികാരി കോർപ്പറേറ്റ് മാനേജരും ശാസ്താം കോയിക്കൽ മർത്തമറിയം ദേവാലയത്തിലെ വികാരി ലോക്കൽ മാനേജരും ആണ്.
മുൻ സാരഥികൾ
1 ശ്രീ എം നൈനാൻ | |
2 ശ്രീ എം എം വർഗീസ് | 119 കർക്കിടകം 1966 |
3 കെ റോസ് | 1978 മുതൽ 1984 |
4 എം ടി ജോസഫ് | 1966 മുതൽ 1978 |
5 എം എ ദേവസിയ | 1984 മുതൽ 1986 |
6 കെ എം ചാക്കോ | 1986 - 1990 |
7 കെ റ്റി ജേക്കബ് | 1990 - 1992 |
8. റ്റി റ്റി സെബാസ്റ്റ്യൻ | 1992 - 1993 |
9 . ഒ ജെ സെബാസ്റ്റ്യൻ | 1993 -1994 |
10. കെ കെ ചാക്കോ | 1994 -1995 |
11. എം സി ഏലിയാമ്മ | 1995 - 1997 |
12. കെ സി തോമസുകുട്ടി | 1997 -1998 |
13 . എൽസമ്മ ജോസഫ് കെ | 1998 - 2000 |
14 . ലിസമ്മ ജോസഫ് | 2000 -2002 |
15. സി ജെ മറിയക്കുട്ടി | 2002 -2005 |
16. ജോസഫ് റ്റി റ്റി | 2005 - 2016 |
17. സാബു സെബാസ്റ്റ്യൻ | 2016 - 2020 |
18. മോളി എം സി | 2020 - |
വഴികാട്ടി
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37637
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ