സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2014 ആണ് ഹയർസെക്കൻഡറി പ്രവർത്തനം ആരംഭിക്കുന്നത്.സയൻസിൽ ബയോളജി വിഭാഗവും കൊമേഴ്സിൽ കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിഭാഗവും ആണ് ഉള്ളത്. ജില്ലയിലെ തന്നെ മികച്ച ലാബ് സൗകര്യം (സയൻസ്, കമ്പ്യൂട്ടർ) സ്കൂളിലുണ്ട്.രണ്ടു വിഭാഗത്തിലും ആയി 12 അധ്യാപകരും രണ്ട് അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു.ഇപ്പോൾ കൊമേഴ്സ് വിഭാഗത്തിലെ ശ്രീമതി മഞ്ജു വർഗീസ് പ്രിൻസിപ്പൽ ഇൻ ചാർജ് ആയി സേവനമനുഷ്ഠിക്കുന്നു.
പ്രവർത്തനങ്ങൾ 2024-2025
നല്ല പാഠം
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ 'വയനാടിന് കരുത്താകാം' എന്ന പദ്ധതി ആവിഷ്കരിച്ചു. ആദ്യഘട്ടമായി 25000 രൂപ പത്തനംതിട്ട ജില്ലാ കളക്ടർ ന് കൈമാറി
സാഹിത്യ ക്ലബ്ബ്
സയൻസ് ക്ലബ്ബ്
ഹയർസെക്കൻഡറി വിഭാഗത്തിലെ സയൻസ് ക്ലബ്ബിൻറെ ഈ വർഷത്തെ പ്രവർത്തനങ്ങൾ ഓഗസ്റ്റ് 16 ന് ഉദ്ഘാടനം ചെയ്തു. ഓമല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയർ പ്രിൻസിപ്പൽ ശ്രീ വിൽസൺ സാർ മുഖ്യ അതിഥി ആയിരുന്നു. വിദ്യാർത്ഥികൾക്ക് സയൻസ് മേഖലയിലെ പ്രവർത്തനങ്ങൾ വിശദമായി രസകരമായി അദ്ദേഹം വിശദീകരിച്ചു.
സൗഹൃദ ക്ലബ്ബ്
കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ
സൗഹൃദ ക്ലബ് ഉത്ഘാടനം ചെയ്തു
ഏനാത്ത് പോലീസ് സ്റ്റേഷൻ
ആദരണീയനായ CI
ശ്രീ അമർത്ത്യസിങ് നായകം മുഖ്യ അതിഥി ആയിരുന്നു.