വയത്തൂർ യു.പി. സ്കൂൾ ഉളിക്കൽ/അക്ഷരവൃക്ഷം/ കോവിഡ് 19 കാലഘട്ടത്തിലെ ശുചിത്വം.
കോവിഡ് 19 കാലഘട്ടത്തിലെ ശുചിത്വം.
പെട്ടന്ന് ആണ് ചൈനയിലെ വുഹാനിൽ നിന്നും പടർന്ന കൊറോണ എന്ന വൈറസ് ലോകം മുഴുവൻ പടർന്ന് പിടിച്ചത്. തുടക്കത്തിൽ ഏതു തരം രോഗമാണെന്നതിലും ഇത് ഇങ്ങനെ പടർന്നു എന്നതിലും ലോകരോഗ്യ സംഘടനക്ക് വരെ സംശയം ഉണ്ടായിരുന്നു എങ്കിലും എളുപ്പത്തിൽ തന്നേ അത് അധികൃതർക്ക് മനസ്സിലാക്കാൻ സാധിച്ചു. സാമൂഹിക അകലവും വ്യക്തി ശുചിത്വവും ആണ് ഇതിനെ പ്രതിരോധിക്കാൻ നിലവിൽ ഉള്ള നല്ല മാർഗങ്ങൾ. കേവലം ഈ രോഗത്തെ മാത്രമല്ല നാം ഇതു വഴി പ്രതിരോധിക്കുന്നത് മറിച്ചു കുറച്ച് അറിവുകൾ കൂടി ആണ് നാം നേടി എടുക്കുന്നത്. വ്യക്തിശുചിത്വം, ശുചിത്വത്തെപ്പറ്റിയുള്ള ചില പ്രധാന പാഠങ്ങൾ നേരനുഭവത്തിലൂടെ, ശരിയായ രീതിയിൽ ഉള്ള കൈ കഴുകൽ ആണ് നാം ഈ സമയത്തു പഠിച്ചതും മനസ്സിലാക്കിയതും പെട്ടന്നുള്ള കൈ കഴുകൽ ശരിയായ ഫലം നൽകില്ല എന്ന കാര്യവും നാം ഇതുവഴി മനസ്സിലാക്കി. കൃത്യമായി പറഞ്ഞാൽ കൈ കഴുകൽ വരെ ശ്രദ്ധയോടെ ചെയ്യണ്ട പ്രവർത്തി ആണ് എന്നതാണ് തിരിച്ചറിയേണ്ട സത്യം. കോവിഡ് 19 കാലത്തു നമുക്ക് ലഭിച്ച ഈ അറിവ് തുടർന്നും പാലിച്ചാൽ ഇനി വരുന്ന കാലത്തും ഇത്തരം നിരവധി രോഗങ്ങളെ നമുക്ക് മാറ്റിനിർത്താൻ സാധിക്കും. നമ്മുടെ ഈ ചെറിയ പ്രവർത്തി പോലും വരും നാളുകളിൽ ലോകനന്മക്കും മാനവരാശിക്കും ആശ്വസം നൽകുന്നതായി മാറ്റപ്പെടും. ഗ്ലൗസിന്റെയും മാസ്കിന്റെയും ഉപയോഗം ശുചിത്വത്തിന് എത്ര മാത്രം പ്രധാനപെട്ടത് ആണെന്ന് നാം ഇപ്പോൾ ചിന്തിക്കേണ്ട മറ്റൊരു വിഷയം . ചില ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാൻ, ഉദാഹരണം ആളുകൾ പൊതുവെ സമൂഹത്തിൽ മാസ്ക് ധരിച്ചാണ് ഇടപെടുന്നത്. അത്തരം അനുകരണീയം ആയ മാതൃകകൾ നമ്മുടെ നാട്ടിലും സ്വീകരിക്കാവുന്നതും ആണ്. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ ഈ കോവിഡിനെ വിനാശകാരി ആയഅസുഖത്തിന്റെ മരുന്നായ ശുചിത്വത്തെ നാം മുറുകെ പിടിക്കേണ്ടതിന്റെ ആവശ്യകത ആണ് നമ്മൾ ചിന്തിക്കേണ്ടത്. കേവലം ഈ സമയത്തേക്ക് മാത്രമല്ല തുടർന്നും മുന്നോട്ടും ഈ ശുചിത്വപാലനം നമുക്കും ലോകത്തിനും മുതൽകൂട്ടാകും എന്നതാണ് സത്യം . BREAK THE CHAIN
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 26/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം