എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/സ്കൗട്ട്&ഗൈഡ്സ്
സ്കൗട്ട് ആൻഡ് ഗൈഡ്സ് 100%വിദ്യാർഥികൾക്കും രാജ്യപുരസ്കാരം

2021- 22 അധ്യാന വർഷം രാജ്യപുരസ്കാർപരീക്ഷയെഴുതിയ 15 വിദ്യാർഥികൾക്കും വിജയം.

സ്കൂളിൽ തുടങ്ങിയ ആദ്യത്തെ ബാച്ചിലെ
വിദ്യാർത്ഥികളാണ് ഇവർ. സ്കൂളിൽ വെച്ച് നടന്ന അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ജാഫർ സാർ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു. രാജ്യപുരസ്കാർ
വിജയത്തിലേക്ക് വഴി നടത്തിയ അധ്യാപിക സാജിദ് ടീച്ചർക്ക് പൊന്നാട
അണിയിച്ചു. വിദ്യാർത്ഥികൾ ടീച്ചർക്ക് മൊമന്റോ ൽകി ആദരിച്ചു

ഈ സ്ഥാപനത്തിലെ പ്രഥമ ഗൈഡ്സ് ബാച്ച് ഈ വർഷം എ സ് എ സ് എൽ സി എഴുതുന്നു
2019 ജൂണ് 2ന് കുട്ടികളുടെയും രക്ഷിതാക്കളുടേയും ഒരു meeting സംഘടിപ്പിക്കുകയും ഗൈഡ് യൂണിറ്റിൽ ചേരാൻ താല്പര്യമുള്ള 15 കുട്ടികളെ ചേർത്ത് ഒരു ഗൈഡ് രൂപീകരിച്ചു.
ദിനചാരണ പരിപാടികൾ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു. June 5ന് പരിസ്ഥിതി ദിനചാരണത്തിന്റ ഭാഗമായി ഗൈഡ് കുട്ടികളുടെ നേതൃത്വത്തിൽ തൈ നട്ടു. കൂടാതെ പരിസ്ഥിതി പോസ്റ്റർ നിർമിച്ചു. ജൂലയ് 6ന് സി ഒ എച് കൂടുകയും ഗൈഡ് കുട്ടികളെ രണ്ട് പട്രോൾ ആയി തിരിച്ചു. July 11ന് ലോകജനസംഖ്യ ദിനചാരണം പ്രമാണിച്ച് വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. കാർട്ടൂൺ മത്സരം, ചാർട്ട് മത്സരം എന്നിവ സംഘടിപ്പിച്ചു. ഓണാഘോഷ പരിപാടികൾക്കായി നീക്കി വച്ച പണം ദുരിശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ കുട്ടികൾ വിവിധ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ ആയി. ഒക്ടോബർ 2ന് ഗാന്ധി ജയന്തിയോടനുബന്ധിച്ചു സ്കൂൾ പരിസരം വൃത്തിയാക്കി. നവംബർ 14 ശിശുദിനം ആഘോഷിക്കാൻ തീരുമാനിച്ച് ശിശുദിനത്തിൽ സമീപത്തടുത്തുള്ള അംഗനവാടി സന്ദർശിച്ചു പെൻസിൽ, റബ്ബർ, ബലൂൺ എന്നിവ നൽകി.ഗൈഡ് യൂണിറ്റിൽ ലഭിച്ച സർട്ടിഫിക്കറ്റുകൾ
2019ൽ ഗൈഡ് യൂണിറ്റ് പ്രഥമ സോപാൻ പരീക്ഷ പാസായി.30/9/20ൽ ഗൈഡ് കുട്ടികൾ ദ്വിതീയ സോപാൻ പരീക്ഷ പാസായി.30/2021ൽ മുഴുവൻ ഗൈഡ് വിദ്യാർഥികളും തൃതീയ സോപാൻ പരീക്ഷ പാസായി.8/1/22ൽ ഗൈഡ് കുട്ടികൾ രാജ്യപുരസ്കാർ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നു.
-
തിരികെ സ്കൂളിലേക്ക് സ്കൂൾ പരിസരം ഗൈഡ് വിദ്ദ്യാർത്ഥികൾ വൃത്തിയാക്കുന്നു
-
സ്കൂളിലെ പച്ചക്കറി കൃഷി പരിപാലിക്കുന്ന ഗൈഡ് വിദ്ദ്യാർത്ഥികൾ
-
പരിസ്ഥിതി ദിനത്തിൽ തൈ നടുന്നു
-
തിരികെ സ്കൂളിലേക്ക് പുതിയ കുട്ടികളെ സ്വീകരിക്കാനെത്തിയ ഗൈഡ് വിദ്യാർത്ഥികൾ
-