ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/ വിദ്യാലയം വരുത്തിയ മാറ്റങ്ങൾ/കൂടുതൽ അറിയാൻ
സ്കൂൾസ്ഥാപിതമായതോടെകണിയാമ്പറ്റയുടെയുംപരിസരപ്രദേശത്തിന്റെയും സാമൂഹ്യ, സാംസ്കാരിക രംഗത്ത് നിരവധിയായ മാറ്റങ്ങൾ ഉണ്ടായി.പ്രൈമറിതലത്തിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചിരുന്ന സാഹചര്യത്തിൽ നിന്നും മക്കളെ തുടർവിദ്യഭ്യാസത്തിന് അയക്കുന്ന സാഹചര്യമുണ്ടാക്കി.ശൈശവ വിവാഹം പോലുള്ള അനാചാരങ്ങൾ കുറയുന്നതിന് ഇടയായി.അറിവു നേടിയ തലമുറ നാടിന്റെ സമ്പത്തായിമാറി.സർക്കാർസ്വകാര്യമേഖലകളിൽ ജോലിനേടുന്നതിന് ജനങ്ങൾക്കവസരം വർദ്ധിച്ചു.അത് അവരുടെ സാമ്പത്തിക വികസനത്തിനും സാമൂഹ്യപദവി ഉയർത്തുന്നതിനും ഇടയാക്കി.സാമൂഹ്യനീതി കൈവരിക്കുന്നതിനും വഴിതെളിച്ചു.ചൂഷണങ്ങൾ ഒരുപരിധി വരെ കുറയ്‍ക്കാൻ സാധിച്ചു.സാമൂഹ്യവിവേചനങ്ങൾ കുറയുന്നതിന്സാധിച്ചു.ജാതിമതഭേതമന്യേ ഒരുകേന്ദ്രത്തിൽ ഇരുന്ന് വിദ്യനേടുന്നുവെന്നത് ഉയർന്ന സാമൂഹ്യബോധം സൃഷ്ടിക്കുന്നതിനിടയാക്കി.നാടിന്റെ വ്യാപാരമേഖലയിലും സാംസ്കാരിക മേഖലയിലും വികാസമുണ്ടായി. നേതൃഗുണവും ആത്മവിശ്വാസവുമുള്ള തലമുറവളർന്നുവന്നു.പൊതുജനനേതാക്കളും സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയബോധമുള്ള
ജനതയും നേതൃത്വവും രൂപപ്പെടുന്നതിനുമിടയാക്കി.അധിവാസകേന്ദ്രങ്ങളിലും തൊഴിൽമേഖലയിലും മാറ്റങ്ങളുണ്ടായി. ഗതാഗത വാർത്താവിനിമയസൗകര്യങ്ങൾ വികസിച്ചു. ജനസാന്ദ്രത വർധിക്കുന്നതിനും ചെറുകച്ചവടകേന്ദ്രങ്ങൾ രൂപപ്പെടുന്നതിനും സഹായങ്ങൾ നൽകി.നാടും വീടും മാറുകയായിരുന്നു. പുരോഗമനാശയങ്ങൾ വളർന്നതോടെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ലഘൂകരിക്കപ്പെട്ടു.