എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21
സ്റ്റാഫ് മീറ്റിങ്ങ് 13-10-2021
13-10-2021ന് തിരികെ വിദ്യാലയത്തിലേക്ക് ന്നൊരുക്ക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി വിപുലമായ സ്റ്റാഫ് മീറ്റിംഗ് നടന്നു. സ്റ്റാഫ് കൗൺസിൽ തീരുമാനപ്രകാരം സുരക്ഷാ കൺവീനറായി ഇഖ്ബാൽ സാറിനെയും ജോയിൻ കൺവീനർ ആയി ജൈഫർസാറിനെയും തെരഞ്ഞെടുത്തു.ചുമതലകൾ വിവിധ കമ്മറ്റികൾക്ക് വീതീച്ചു നൽകി ലൈബ്രറി ക്ലീനിങ് ഉള്ള ചുമതല സജിനി ടീച്ചർക്കും ഹാഷിമി ടീച്ചർക്കും നൽകി. കെട്ടിക്കിടക്കുന്ന പഴയ പുസ്തകങ്ങൾ ആക്രി കടയിൽ എത്തിച്ച് ഒഴിവാക്കുന്നതിന് എഫ് ടി എം മുജീബിനെ യും അലി മാഷെയുംചുമതലപ്പെടുത്തി. ക്ലാസ് റൂമുകൾ വൃത്തിയാക്കുന്നതിന് നേതൃത്വം വഹിക്കാൻ ഇഖ്ബാൽ സാറേ ചുമതലപ്പെടുത്തി. പരിസര ശുചീകരണത്തിന് മേൽനോട്ടം വഹിക്കാൻ മൈമൂന ടീച്ചറെ ചുമതലപ്പെടുത്തി. ഹെൽത്ത് ഇൻസ്പെക്ടറെ ഉൾക്കൊള്ളിച്ചു കൊണ്ട് രക്ഷിതാക്കൾക്ക് ബോധവൽക്കരണം നടത്തുന്നതിന് ഇക്ബാൽ സാറേ ചുമതലപ്പെടുത്തി. ഐസിടിഉപകരണങ്ങൾ കമ്പ്യൂട്ടർ ലാബ് തുടങ്ങിയവ വൃത്തിയാക്കുന്നതിന് മൻസൂർ മാഷ് ചുമതലപ്പെടുത്തി. 2 30 ന് മൈമൂന ടീച്ചറുടെ നന്ദിയോടെ യോഗം പിരിഞ്ഞു
സ്കൂൾ ശുചീകരണ പ്രവർത്തികൾ 15-10-2021
പി ടി എ, എം പി ടി എ, അധ്യാപകർ, അനദ്ധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തികൾ നടത്തി. കാടു പിടിച്ചിരുന്ന സ്കൂളിന്റെ പിൻവശലും ഗ്രൗണ്ടിലെ ഒരുഭാഗവും ഇവരുടെ നേതൃത്വത്തിൽ കാടുവെട്ടി ശുചീകരിച്ചു. കൗൺസിലർ വിജിന മോഹൻറെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും പരിസരവും വൃത്തിയാക്കുന്നതിൽ സജീവമായി പങ്കെടുത്തു. സ്കൂൾ അണുനശീകരണം നടത്തുന്നതിനു വേണ്ടി വയനാട് എംപി രാഹുൽ ഗാന്ധി യുടെ കീഴിലുള്ള രാഹുൽ ബ്രിഗേഡിയനിൽ പെട്ട സന്നദ്ധ സേവന പ്രവർത്തകരും ഫയർഫോഴ്സിനെ നേതൃത്വത്തിൽ ഫയർഫോഴ്സ് സേനയും മൂന്ന് ഘട്ടങ്ങളിലായി ഫോഗിംഗ് നടത്തി
പി ടി എ ജനറൽ ബോഡി മീറ്റിംഗ് 16-10-2021
സ്കൂൾ തുറക്കുന്ന അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇവിടെ സുരക്ഷയും സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തുന്നതിനും ഭാവിപരിപാടികൾ തീരുമാനിക്കുന്നതിനു സ്കൂൾ പിടിഎ മീറ്റിംഗ് ചേർന്നു. കൊറോണ കാരണം പി ടി എ മീറ്റിംഗ് സ്കൂൾ മുറ്റത്ത് ആയിരുന്നു ചേർന്നത് . മുൻ പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ജാഫർ സ്വാഗതം ആശംസിച്ചു. കൗൺസിലർ വിജിന മോഹനൻ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. അധ്യാപകരും രക്ഷിതാക്കളും സംസാരിചു. സ്കൂൾ ബസിന് പ്രവർത്തനവും രക്ഷിതാക്കൾ ചോദിച്ചറിഞ്ഞു. പി ടി എ യുടെ താൽക്കാലിക രൂപീകരിച്ചു. സാദിഖ് കെ സി , താൽക്കാലിക പിടിഎ പ്രസിഡണ്ട് ആയി യോഗം തെരഞ്ഞെടുത്തു. തുടർന്നുള്ള പ്രവർത്തി ദിവസങ്ങളിൽ പി ടി എ യുടെയും പൊതുജനങ്ങളുടേയും പൂർണ്ണ സഹകരണം ഉറപ്പു വരുത്തി . സ്കൂൾ ശുചീകരണ പ്രവർത്തനങ്ങളുമായി സഹകരിച്ച എല്ലാ രക്ഷിതാക്കളെയും ഹെഡ്മാസ്റ്റർ അഭിനന്ദിച്ചു മൈമൂന ടീച്ചറുടെ നന്ദിയോടെ യോഗം അവസാനിച്ചു
കോവിഡ് ബോധവൽക്കരണം 18-10-2021
നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി രക്ഷിതാക്കൾക്കും കുട്ടികൾക്കും അദ്ധ്യാപകർക്കും ഉള്ള ആശങ്കകൾ പരിഹരിക്കുന്നതിനും മുന്നൊരുക്കങ്ങൾ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുനും വേണ്ടി പിടിഎ ജനറൽ ബോഡി തീരുമാനപ്രകാരം ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂർ പി എച്ച് സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയ റഷീദ് സാറാണ് ക്ലാസ്സ് കൈകാര്യം ചെയ്തത്. കുട്ടികളിൽ കോവിഡ മാരകം ആവാനുള്ള സാധ്യത വളരെ കുറവാണെന്ന് ശാസ്ത്രീയമായ കണക്ക് നിരത്തിക്കൊണ്ട് അദ്ദേഹം അവതരിപ്പിച്ചു. വാക്സിനേഷൻ പ്രാധാന്യവും ക്ലാസ്സിൽ ബോധ്യപ്പെടുത്തി കൊടുത്തു. വേണ്ട മുൻകരുതൽ എടുത്തിട്ടില്ലെങ്കിൽ വീണ്ടും സ്കൂളുകൾ അടച്ചു പൂട്ടേണ്ടി വരുമെന്നും ഓർമ്മിപ്പിച്ചു. രക്ഷിതാക്കളുടെ എല്ലാവിധ സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകി .നല്ല മുൻകരുതലാണ് വേണ്ടതെന്ന് അദ്ദേഹം വീണ്ടും വീണ്ടും ഓർമിപ്പിച്ചു. കോവിഡ മഹാമാരി കാരണം ഈ പരിപാടി ഓൺലൈൻ വഴി രാത്രി 7 30ന് ആണ് സംഘടിപ്പിച്ചത്. 100 രക്ഷിതാക്കൾ ഗൂഗിൾ മീറ്റിൽ പങ്കെടുത്തു. ഈ പരിപാടിയിൽ ഇക്ബാൽ സാർ സ്വാഗതവും മൻസൂർ അലി സർ പറഞ്ഞു
തിരികെ വിദ്യാലയത്തിലേക്ക് 1-11-2021
അധ്യാപകരുടേയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും നീണ്ട കാത്തിരിപ്പിനൊടുവിൽ നവംബർ ഒന്നിന് വിദ്യാലയം തുറന്നു പ്രവർത്തിക്കുന്നു എന്ന വാർത്ത വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
പി ടി എ, എം പി ടി എ, അധ്യാപകർ, അനദ്ധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തികൾ നടത്തി. പിടിഎയുടെ പ്രത്യേക യോഗങ്ങൾ ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. മുക്കം ഫയർഫോഴ്സിനെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. നവംബർ ഒന്നിന് എല്ലാ കോവിഡ മാനദണ്ഡങ്ങളും പാലിച്ച് ആഘോഷപൂർവ്വം കുട്ടികൾ വിദ്യാലയത്തിൽ എത്തി. എൻ എസ് എസ് വിദ്യാർത്ഥികൾ പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ കരഘോഷത്തോടെ സ്വീകരിച്ചു മധുരപലഹാരങ്ങളും നൽകി. പിടിഎ പ്രസിഡൻറ് സാദിഖ്. എം പി ടി എ പ്രസിഡൻറ് അമ്പിളി എന്നിവരും സന്നിഹിതരായിരുന്നു. സ്കൂൾ അങ്കണം തോരണങ്ങളും ബലൂണുകളും ഉപയോഗിച്ച് മനോഹരം ആക്കിയിരുന്നു
നവംബർ ഒന്നിനു നടന്നപ്രവേശനോത്സവത്തിന്റെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
ജൂൺ ഒന്നിന് നടന്ന ഓൺലൈൻ സ്കൂൾ പ്രവേശന ഉത്സവത്തിൻറെ വീഡിയോ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
2021 നവംബർ ഒന്നാം തീയതി സ്കൂൾ തുറന്നു .വലിയ ഒരുക്കങ്ങൾ ഓടെയാണ് കുട്ടികളെ സ്കൂളിലേക്ക് സ്വീകരിച്ചത്.