ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ദൈവത്തിന്റെ വരദാനമായ പ്രക്യതി അമ്മയാണ് .അമ്മയെ വേദനിപ്പിക്കാൻ പാടില്ല. പക്ഷേ ഇന്ന് മനുഷ്യൻ ചെയ്യുന്നത് ഇതാണ് .അമ്മയില്ലങ്കിൽ നമ്മളില്ല .അതു പോലെ പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല .അതുകൊണ്ട് തന്നെ പരിസ്ഥിതിയും അമ്മയും ദൈവതുല്യരാണ് . പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭ 1927 മുതൽ ലോക പരിസ്ഥിതി ദിനമായി ജൂൺ 5 ആചരിച്ചു തുടങ്ങിയത് .എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജല വും ജൈവ വൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. പരിസ്ഥിതിയെ രണ്ട് തരത്തിൽ ഉപയോഗിക്കാം. ഒന്ന് പ്രകൃതിയെ ദോഷപ്പെടുത്താതെ ഉപയോഗിക്കാം. അങ്ങനെയാണ് പണ്ടുക്കാലത്ത് ഉള്ളവർ ചെയ്തിരുന്നത്. രണ്ട് പ്രകൃതിയെ നശിപ്പിച്ചു കൊണ്ട് ഉപയോഗിക്കുന്നു. ഇങ്ങനെയാണ് ഇപ്പോഴത്തെ ആളുകൾ ചെയുന്നത്. ഇപ്പോഴത്തെ ആളുകൾ ഇങ്ങനെ ചെയ്യാൻ കാരണം നാളെത്തെ മക്കൾക്ക് ഉപയോഗിക്കാൻ വേണ്ടതാണ് എന്ന ബോധമില്ലായ്മയാണ്. ഇപ്പോൾ സർക്കാരും മനുഷ്യനും വികസനം എന്ന പേരിൽ ആണ് പരിസ്ഥിതിയെ ചുഷണം ചെയ്യുന്നത്.ഉദാഹരണത്തിന് വികസനത്തിൻ്റെ പേരിൽ മനുഷ്യൻ ഒരു കുളം നികത്തി ഒരു കെട്ടിടം പണിയുന്നു. അപ്പോൾ ആ കുളത്തിലെ മിക്ക ജീവജാലങ്ങളും ചത്തൊടുങ്ങുന്നു. അപ്പോൾ എത്ര ജീവനാണ് നഷ്ടമാകുന്നത്. അതു കൊണ്ട് എല്ലാവരും ഓർക്കേണ്ടത് "ജീവനേക്കാൾ വിലയുള്ള തല്ല ഒരു വികസനവും " . പ്രകൃതിയെ സംരക്ഷിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം