പൂനങ്ങോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ ഇത്തിരിയുള്ള ഭീകരൻ
ഇത്തിരിയുള്ള ഭീകരൻ
പ്രീയപ്പെട്ട കൂട്ടുകാരേ, ഞാൻ ഒരു കൊച്ചുകഥ പറയട്ടെ.. ഞാനും എൻ്റെ കൂട്ടുകാരും സ്കൂൾ വാർഷികത്തിനായി ഒപ്പനകളും പാട്ടുകളും ഡാൻസുകളും പഠിക്കുന്ന തിരക്കിലായിരുന്നു. വാർഷിക പരീക്ഷ അടുക്കുകയും ചെയ്തു. അപ്പോഴാണ് കൊറോണ എന്ന വൈറസ് നാട്ടിലെത്തിയത്.അങ്ങനെ വാർഷികാഘോഷവും പരീക്ഷയും ഇല്ലാതായി. ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനെയൊക്കെ ആകുമെന്ന്.അങ്ങനെ ഞാൻ വീട്ടിൽ ഒറ്റപ്പെട്ട പോലെയായി. അടുത്തുള്ള വീടുകളിൽ പോയി കളിക്കാൻ പറ്റാതായി.അങ്ങനെ ഞാനും എൻ്റെ കുടുംബവും നാല് ചുമരിനുള്ളിൽ ഒറ്റപെട്ടു. അപ്പോഴാണ് എൻ്റെ പിതാവ് നമ്മളറിയാതെ ഗൾഫിൽ നിന്നും വന്നത്.അത് ഞങ്ങളെ വളരെയധികം സന്തോഷിപ്പിച്ചു.എന്നിരുന്നാലും ഉപ്പയ്ക്ക് രണ്ടാഴ്ച്ച കോറൻ്റൈൻ ആയതിനാൽ ഉപ്പയെ ദൂരെ നിന്ന് നോക്കി കാണുവാനല്ലാതെ, ഉപ്പയുമായി സംസാരിക്കുവാനോ ഇടപഴകുവാനോ എനിക്ക് കഴിഞ്ഞില്ല.ഇത് ഞങ്ങളെ വീണ്ടും സങ്കടത്തിലാക്കി.അങ്ങനെ കൊറോണ വൈറസ് ബാധിച്ച് കുറേ ആളുകൾ മരിച്ചു. കുറേ ആളുകൾ നിരീക്ഷണത്തിലായി. ഇങ്ങനെ ഒരു അവസ്ഥയിലേക്കാണ് ലോകം നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു ചെറിയ പനിവന്നാൽ ആശുപത്രിയിലേക്കോട്ടുന്ന മനുഷ്യർ ഇന്ന് ആശുപത്രിയിൽ പോകാൻ ഭയപ്പെടുന്നു.കടകളും, ഷോപ്പിംഗ് മാളുകളും,എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടു. വാഹനങ്ങൾ വിളയാടുന്ന റോഡുകളിൽ ഇപ്പോൾ ആരവങ്ങളില്ല. വിമാനങ്ങൾ ആകാശത്തൂടെ പറക്കാതെയായി.എല്ലാം നിശ്ചലം.കുട്ടികൾ എല്ലാവരും വീട്ടിൽ തന്നെ പല പല ഹോബികൾ കണ്ടെത്തി. ഒരു ചെറിയ വൈറസ് കാരണം എന്തൊക്കെയാണ് ഈ ലോകത്ത് സംഭവിച്ചത്.എന്നാണ് ഇതിൽ നിന്ന് മോചനം ലഭിക്കുന്നത് എന്നറിയില്ല. എല്ലാം പെട്ടെന്ന് ശരിയാവട്ടെ എന്ന് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |