എം.എ.എം.എൽ.പി.എസ് .പാണാവള്ളി/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗവാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു. മൂന്ന് നാല് ക്ലാസ്സുകളിലെ കുട്ടികളാണ് ഇതിൽ അംഗങ്ങളായി ഉള്ളവർ . എല്ലാ മാസവും തന്നെ ചെറിയ രീതിയിൽ പരിപാടികൾ നടത്തിവരുന്നു. കലാപ്രവർത്തനങ്ങളിൽ മികവുറ്റവരെ കണ്ടെത്താൻ ഇതിലൂടെ സാധിക്കുന്നു. കലാപരമായ സർഗ്ഗവാസനകൾ ഉണ്ടായിട്ടും മുൻനിരയിലേയ്ക്ക് കടന്നുവരാൻ മടിച്ചു നില്ക്കുന്നവർക്ക് പ്രത്യേകമാം വിധം പ്രോത്സാഹനങ്ങൾ നല്കി അവരേയും ഇതിൽ ഭാഗഭാക്കുകളാക്കുന്നു.. പ്രവർത്തനങ്ങളിൽ മികവ് തെളിയിക്കുന്നവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നല്കി വരുന്നു. ചുരുക്കി പറഞ്ഞാൽ ഇപ്രകാരമുള്ള സംഘടാ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമാണ്.