ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/പരിസ്ഥിതി ക്ലബ്ബ്
സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിനും അതുപോലെതന്നെ കുട്ടികളുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും, കുട്ടികളിൽ നല്ല ശുചിത്വശീലങ്ങളും ആരോഗ്യശീലങ്ങളും വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് ഈ സമിതിയുടെ ലക്ഷ്യം
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ അവരുടെ രക്ഷിതാക്കളുടെ സഹായത്തോടെ വീടും പരിസരവും വൃത്തിയാക്കുകയും, ഒരു തൈ എന്റെ വിദ്യാലയത്തിന് എന്ന ആശയത്തിൽ വീട്ടിൽ വൃക്ഷത്തൈ നടുകയും ചെയ്തു.പരിസ്ഥിതി ദിന പോസ്റ്റർ നിർമ്മാണവും നടത്തി. അന്നേദിവസം കൊതുകുജന്യ രോഗങ്ങളെ കുറിച്ച് അദ്ധ്യാപകർ കുട്ടികൾക്ക് എല്ലാ ക്ലാസ്സിലും ബോധവൽക്കരണം നൽകി. പരിസ്ഥിതി സംരക്ഷണം ആയി ബന്ധപ്പെട്ട പ്രസംഗം, കവിത എന്നിവ കുട്ടികൾ തയ്യാറാക്കി. പരിസ്ഥിതി - ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് മുൻ ഡി.എം. ഒ ഡോ. ഉമറുൽ ഫാറൂഖ്, പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ അബ്ദു അരീക്കോട് എന്നിവർ കുട്ടികളുമായി ഓൺലൈനിൽ സംസാരിച്ചു. തുടർന്ന് ക്ലാസ്സ് തല ക്വിസ് മത്സരം നടത്തുകയും ചെയ്തു. വീഡിയോ കാണാം
വിദ്യാർഥികളിൽ ശുചിത്വ ബോധം വളർത്തുന്നതിനും പ്രായോഗികതലത്തിൽ കൊണ്ട് വരുന്നതിൽ പ്രചോദനം നൽകുന്നതിനുമായി ശുചിത്വ മിഷൻ പുറത്തിറക്കിയ 'എന്റെ പരിസരങ്ങളിൽ' ഡോക്യുമെന്ററി ക്ലാസുകളിൽ പ്രദർശിപ്പിച്ചു.
-
പരിസ്ഥിതി ദിന പോസ്റ്റർ ഡിസൈനിംഗ്
-
പരിസ്ഥിതി ദിനം - തൈ നടൽ