സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താങ്കര/അക്ഷരവൃക്ഷം/കൊറോണയേ ..നിന്നെ തുരത്താൻ ഞങ്ങൾ തയ്യാർ
കൊറോണയേ നിന്നെ തുരത്താൻ ഞങ്ങൾ തയ്യാർ
എന്താണ് കൊറോണ വൈറസ് ?സസ്യങ്ങളുടെയോ ജന്തുക്കളുടെയോ മറ്റേതെങ്കിലും ജീവികളുടെയോ കോശങ്ങളിൽ മാത്രം പെരുകാൻ കഴിയുന്നതും വളരെ ചെറുതും ലളിതവുമായ സൂക്ഷ്മ രോഗാണുക്കളാണ് വൈറസുകൾ .മറ്റുജീവികളെപ്പോലെയല്ല വൈറസുകൾ.ജീവൻ ഉണ്ടോ എന്ന് ചോദിച്ചാൽ ബുദ്ധിമുട്ടാണ് . കൊറോണ എന്നത് ലാറ്റിൻ വാക്കാണ് .'കൊറോണ' എന്നവാക്കിനു "കിരീടം " എന്നാണർത്ഥം .പുറമെ കിരീടം പോലെ പ്രോട്ടീനുകൾ ഉയർന്നുനിൽക്കുന്നതിനാലാണ് ഈവൈറസുകൾക്കു കൊറോണ (കിരീടം) എന്ന പേര് വന്നത് .മൃഗങ്ങളാണ് ഇവയുടെ വാഹകർ .മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നു ..പിന്നീട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് .കൊറോണ വൈറസ് കുടുംബത്തിലെ ആറു വൈറസുകളാണ് മനുഷ്യരെ ബാധിക്കുന്നത്.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |