പന്യന്നൂർ അരയാക്കൂൽ യു പി എസ്/അക്ഷരവൃക്ഷം/കാലാവസ്ഥയുടെ കാവൽക്കാർ
കാലാവസ്ഥയുടെ കാവൽക്കാർ
മഴയും കാറ്റും ഇടിമിന്നലൊക്കെ നിയന്ത്രിക്കുന്നത് ആരാണ്? ഭാരതീയ പുരാണങ്ങൾ പ്രകാരം ദേവന്മാരുടെ രാജാവായ ഇന്ദ്രനാണ്.... ഇതൊക്കെ പുരാണങ്ങളിലെ കാര്യം. യഥാർത്ഥത്തിൽ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് പ്രധാനമായും 5 ഘടകങ്ങളാണ്. വായു( അന്തരീക്ഷം), ജലം,മഞ്ഞ്,ശിലകൾ നിറഞ്ഞ ഭൗമോപരിതലം, സസ്യ ജന്തു ജാലങ്ങൾ എന്നിവയാണവ. ഈ ഘടകങ്ങൾക്കിടയിൽ വൻതോതിൽ നടക്കുന്ന ഊർജ്ജ വിനിമയമാണ് കാലാവസ്ഥയെ നിർണയിക്കുന്നത്. ജൈവ മണ്ഡലത്തിന്റെ ഭാഗമായ മനുഷ്യരുടെ ഇടപെടലുകളാണ് കാലാവസ്ഥാ മാറ്റത്തിന്റെ ഏറ്റവും വലിയ കാരണമായി കണ്ടെത്തിയിരിക്കുന്നത്. നാം മനുഷ്യർ ഈ സമൃദ്ധിയെ ദുരുപയോഗം ചെയ്യുന്നു. ഇത് നമ്മെ വലിയ ഒരു ആപത്തിലേക്കാണ് കൊണ്ട് പോകുന്നത്. അതാണ് നാം കാണുന്ന പ്രകൃതി പ്രക്ഷോഭങ്ങൾ. പ്രളയമായും കൊടുങ്കാറ്റായും നമ്മെ ദുരന്തങ്ങൾ പിന്തുടരുന്നു. ഇതിൽ നിന്നും രക്ഷപെടണമെങ്കിൽ നാം പ്രകൃതിയെ സംരക്ഷിക്കണം. പരിപാലിക്കണം. അത് നമ്മുടെ കടമയാണ്
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം