ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/അക്ഷരവൃക്ഷം/പ്രകൃതിയോടുളള നമ്മുടെ ഉത്തരവാദിത്വം
പ്രകൃതിയോടുളള നമ്മുടെ ഉത്തരവാദിത്വം
ഭൂമിയുടെ നിലനിൽപ്പിന് പരിസ്ഥിതി ശുചിത്വം വളരെയധികം അത്യാവശ്യമാണ്. പ്രകൃതിയോട് നമുക്ക് ഓരോരുത്തർക്കും ഉത്തരവാദിത്വമുണ്ട്. ഭൂമിയുടെ ജീവവായു പച്ചപ്പാണ്. ഓരോ മനുഷ്യരും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാനായി പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നു. പ്രകൃതി മനുഷ്യരുടെ സുഗമമായ നിലനിൽപ്പിനായി കാത്തുവച്ച പ്രകൃതി സമ്പത്തുകളെല്ലാം മനുഷ്യൻ അവൻറെ അത്യാർത്തിയാൽ കൊള്ളയടിച്ചു. ഈ ഭൂമിയെ ദൈവം സർവ്വചരാചരങ്ങൾക്കുമായാണ് സൃഷ്ടിച്ചത്. എന്നാൽ മനുഷ്യൻറെ ധാഷഠ്യപരമായ പെരുമാറ്റം കാരണം മറ്റു ജീവജാലങ്ങൾക്ക് ഭൂമിയിൽ നിലനിൽപ്പില്ലാതെയായി. മനുഷ്യൻ അവൻറെ ഭക്ഷണത്തിനെന്ന പേരിൽ മത്സ്യസമ്പത്ത് അമിതമായി ചൂഷണം ചെയ്യുന്നു. അതുപോലെ തന്നെ മറ്റു മൃഗാദികളെയും മനുഷ്യൻ ഒരു കാരുണ്യവുമില്ലാതെ കൊന്നൊടുക്കുന്നു. ഇതെല്ലാം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. ഇങ്ങനെ മനുഷ്യൻറെ ദുഷ്ചെയ്തികളുടെ ഫലമായി പ്രകൃതിയിൽ മനുഷ്യരാശിയുടെ നിലനിൽപ്പിനു തന്നെ വെല്ലുവിളി ഉയർത്തുന്നു വൈറസ് പോലുള്ള സൂക്ഷ്മാണുക്കൾ ഭൂമിയിൽ ഉടലെടുക്കുന്നു. ഇന്നു നാം നേരിട്ടുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് തന്നെയാണ് അതിന് ഏറ്റവും വലിയ ഉദാഹരണം. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ എല്ലാം ഇന്ന് ഈ രോഗഭീതിയിൽ നിശ്ചലമാണ്. വിമാനങ്ങളിൽ നിന്ന് പുറം തള്ളുന്ന വിഷവാതകങ്ങളാൽ ഇന്ന് ആകാശം മലിനമല്ല, ആഹാര അവശിഷ്ടങ്ങളാലും പ്ലാസ്റ്റിക്ക് വേസ്റ്റുകളാലും ദിനംപ്രതി നിറഞ്ഞുകവിഞ്ഞു കൊണ്ടിരുന്ന ഭൂമിയുടെ മടിത്തട്ട് ഈ ചുരുങ്ങിയ ലോക ഡൗൺ കാലപരിധിയിൽ വളരെ കുറവ് സംഭവിച്ചു. കടലിലേയും തടാകങ്ങളിലേയും ജീവജാലങ്ങൾ ഈ ചുരുങ്ങിയ കാലയളവിൽ മനുഷ്യനെ ഭയക്കാതെ സഞ്ചരിക്കുന്നു. മനുഷ്യരായ നാം ചെയ്യുന്ന പ്രവർത്തികളുടെ ദൂഷ്യം കൊണ്ട് തന്നെയാണ് ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന മഹാമാരി മറ്റൊരു ജീവജാലങ്ങൾക്കും യാതൊരുവിധ പങ്കുമില്ല. കൊറോണ എന്ന വ്യാധി ഭൂമിയിൽ നിന്ന് ഒരുപാട് മനുഷ്യജീവനുകളെ തുടച്ചുനീക്കി. നാം മനുഷ്യൻ തീർച്ചയായും ഇതിനെയും അതിജീവിക്കും. പക്ഷേ പ്രകൃതിയെ വേദനിപ്പിച്ചു കൊണ്ടുള്ള ഒരു പ്രവർത്തിയും നാം ചെയ്യില്ലാ എന്ന് പ്രതിജ്ഞയെടുക്കണം. ഈ ഭൂമി വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടതാണെന്ന ബോധം നാം ഓരോരുത്തർക്കും വേണം. വനസമ്പത്ത്, മത്സ്യസമ്പത്ത്, പക്ഷിമൃഗാദികൾ എന്നിവയെല്ലാം നാം കരുതലോടെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെ മലിനമാക്കുന്ന ഏതൊരു പ്രവർത്തിയേയും നാം ചോദ്യം ചെയ്യണം. ഭൂമിയെ പ്ലാസ്റ്റിക് വിമുക്തമാക്കാൻ നാം തയ്യാറാവണം. അവനവനെ കൊണ്ട് പറ്റുന്ന രീതിയിൽ ഇവ നടപ്പാക്കുവാനും വരും തലമുറയെ ഇതിൻറെ ആവശ്യകതയെപ്പറ്റി ബോധവത്കരിക്കാനും നമുക്ക് കഴിയണം. ഭൂമിയെ ശാന്തമായി ശ്വസിക്കാൻ വിടു. ഭൂമിയുടെ നിലനിൽപ്പാണ് മനുഷ്യരാശിയുടെയും നിലനിൽപ്പെന്ന ബോധം നമുക്ക് ഉണ്ടാവണം. പ്രകൃതിയെ സ്നേഹിക്കുന്നതിലൂടെയും സംരക്ഷിക്കുന്നതിലൂടെയും മാത്രമേ അത് സാധ്യമാകൂ. ഭൂമി നമ്മുടെ പെറ്റമ്മയാ,ണ് അതിനെ വേദനിപ്പിക്കാൻ ശ്രമിച്ചുകൂടാ. ചൊട്ടയിലെ ശീലം ചുടല വരെ നാം ചെറുതിലെ പ്രവർത്തിക്കുന്നത് എന്താണോ അതുതന്നെയാണ് അവസാനം വരെയും ഒരു മനുഷ്യനിൽ കാണാൻ സാധിക്കുന്നത്. നാം വീട്ടിൽ ചെയ്യുന്നത് എന്താണ് വീട്ടിൽ ചെയ്യുന്നത് എന്താണോ അതുതന്നെയാണ് പുറത്തും കാണിക്കുന്നത്. ഒരാളുടെ വൃത്തി അദ്ദേഹത്തിൻറെ വ്യക്തിത്വത്തിൽ പ്രതിഫലിക്കുന്നു. വ്യക്തിശുചിത്വം പാലിക്കുന്ന ആൾ തീർച്ചയായും പരിസ്ഥിതിയേയും സംരക്ഷിക്കും.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |