പേരടിയൂരിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിനു 112 വർഷത്തെ പാരമ്പര്യം ഉണ്ട്. 11 ഡിവിഷനുകളിലായി 290കുട്ടികളും, പ്രീപ്രൈമറി ക്ലാസ്സുകളിലായി അമ്പതോളം കുട്ടികളും ഉണ്ട്, പതിനാല് അധ്യാപകരും ഒരു ആയയും ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു, 14 ക്ലാസ് റൂമുകളിൽ ആയി 11 ഡിവിഷനുകളും വിശാലമായ പ്രീ-പ്രൈമറി ക്ലാസ്സും ആധുനിക സാങ്കേതികവിദ്യയിലൂടെ ഉള്ള പഠനം ലഭ്യമാക്കാൻ ഒരു സ്മാർട്ട് റൂമും പ്രവർത്തിക്കുന്നു, ഇത്തരം പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടാൻ Kite ന്റെ സഹായത്തോടെ രണ്ട് പ്രൊജക്ടറുകളും ആറു ലാപ്ടോപ്പുകളും ലഭിച്ചിട്ടുണ്ട്. പി ടി എ യുടെ നേതൃത്വത്തിൽ  രണ്ട് കമ്പ്യൂട്ടറുകളും ഒരു മൈക്കും ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ ക്ലാസ്സുകളിലും ലൈറ്റ് ഫാൻ കുടിവെള്ളം എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ചുറ്റുമതിൽ,ഗേറ്റ് വൃത്തിയുള്ള ആൾമറ യോട് കൂടിയ കിണർ, വൃത്തിയുള്ള പാചകപ്പുര എല്ലാ ക്ലാസ്സിലും ബെഞ്ചും ഡെസ്കും ക്ലാസ് അലമാരകളും പ്രീ പ്രൈമറി ക്ലാസ്സിൽ ആകർഷകമായ ഫർണിച്ചറുകളും ടിവിയും ജലശുദ്ധീകരണം ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. നടക്കാൻ പ്രയാസം അനുഭവപ്പെടുന്ന കുട്ടികൾക്ക് റാമ്പ് ആൻഡ് റെയിൽ  സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആകർഷകങ്ങളായ ചുമർചിത്രങ്ങളും  ഒരു ചെറിയ പൂന്തോട്ടങ്ങളും തണൽമരങ്ങളും ഈ വിദ്യാലയത്തെ ആകർഷകമാക്കുന്നു.

@ പിന്നിട്ട വഴികൾ

1954-ൽ വെള്ളായക്കടവത്ത് കുഞ്ഞുണ്ണി എഴുത്തച്ഛൻ മാനേജർ.

1956-ൽ പ്രീ.കെ.ഇ.ആർ കെട്ടിടം നിർമ്മിച്ചു. ശ്രീ വെള്ളായക്കടവത്ത് കുട്ടനെഴുത്തച്ഛൻ അധികാരമേറ്റെടുത്തു.

1974-ൽ 3 ക്ലാസ്സ് മുറികളോടു കൂടിയ പുതിയ കെട്ടിടം. 3 പുതിയ അദ്ധ്യാപകർ

܀ 1984-ൽ ഒരു ഡിവിഷൻകുടി സൃഷ്ടിക്കപ്പെട്ടു.

1988-ൽ പഠനത്തിൽ പിന്നാക്കമായിരുന്ന കുട്ടികൾക്ക് പ്രത്യേക കോച്ചിംഗ്

സംഘടിപ്പിച്ചു. പി.ടി.എ. കുടിവെള്ള സംഭരണി നിർമ്മിച്ചു. രണ്ടു ഹാളിലേയും നിലം

കോൺക്രീറ്റു ചെയ്തു.

1990-ൽ ഒരു ഡിവിഷൻ കൂടി ലഭിച്ചു. ഒരു അദ്ധ്യാപികയെക്കൂടി നിയമിച്ചു.

1991-ൽ പട്ടാമ്പി കോളേജിലെ എൻ.എസ്.എസ്.ക്യാമ്പ്. ഓർമ്മയ്ക്കായി പാചകപ്പുര നിർമ്മിച്ചു.

1992-ൽ പരീക്ഷണാടിസ്ഥാനത്തിൽ ക്ലാസ്സ് തലത്തിൽ രക്ഷിതാക്കളുടെ

പ്രതിമാസ യോഗം ആരംഭിച്ചു.

1993-ൽ പഠന പിന്നാക്കാവസ്ഥ പരിഹരിക്കാൻ പ്രത്യേക കോച്ചിംഗ് സഹകരണം, ശാസ്ത്ര സാഹിത്യ പരിഷത്ത് രസകരമായ മൂല്യനിർണ്ണയ പരിപാടി ഒരാഴ്ചക്കാലം - അക്ഷരോത്സവം

ഗ്രാമിക എന്ന സന്നദ്ധ സാമൂഹ്യസംഘടന രൂപപ്പെട്ടു.

1994 -ൽ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിനുള്ള ബഹുമതിപത്രം ലഭിച്ചു.

പ്രീ കെ.ഇ.ആർ. കെട്ടിടം ഓടുമേഞ്ഞു.

1995-ൽ ഗ്രാമിക വിദ്യാഭ്യാസവേദിയുടെ ആഭിമുഖ്യത്തിൽ വിജ്ഞാനച്ചെപ്പ്, കുട്ടിക്ക് ആയാസരഹിതവും, സന്തോഷപ്രദവുമായ പഠനപ്രവർത്തനങ്ങളുടെ മുന്നൊരുക്കം. പ്രാദേശിക കൂട്ടായ്മയിൽ നിന്ന് ഗുണനിലവാരവർദ്ധനവിന് ഒരു പരീക്ഷണം വിജ്ഞാനച്ചെപ്പ് ,ആഴ്ചയിൽ നാലുദിവസം യൂണിഫോം നടപ്പിലാക്കി.

1996-ൽ ഡി.പി.ഇ.പി. നിലവിൽ വന്നു

1997-ൽ കിങ്ങിണിക്കൂട്ടം അവധിക്കാലക്ലാസ്സുകൾ ആരംഭിച്ചു.

കുഞ്ഞുണ്ണി മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു.

1998-ൽ ഒരു അഡീഷണൽ ഡിവിഷൻകൂടി ആരംഭിച്ചു,

ഒരു കോൺക്രീറ്റ് ക്ലാസ്സ്മുറി ആദ്യമായി നിലവിൽവന്നു. ചോറും കറിയും ഉച്ചഭക്ഷണമായി നൽകാൻ തുടങ്ങി.

2000 മാനവീയം സമർപ്പണം. സാമൂഹ്യ പങ്കാളിത്തത്തോടെ പഠനാന്തരീക്ഷം

മെച്ചപ്പെടുത്തി മികവ് വർദ്ധിപ്പിക്കാൻ എല്ലാ ക്ലാസ്സിലും ഫാൻ, ലൈറ്റ്, ക്ലാസ്സു കളിൽ കുടിവെള്ള സൗകര്യം, ഒന്നാം ക്ലാസ്സിൽ ബേബിചെയർ എന്നിവ ഏർപ്പെ ടുത്തി. സ്കൂൾ അടച്ചുറപ്പുള്ളതാക്കി. ഗ്രാമികയുടെ ആഭിമുഖ്യത്തിൽ സ്റ്റോ ഇഗ്നോ ഡി.പി.ഇ.പി, രക്ഷാകർത്തബോധനം പരിപാടി ആരംഭിച്ചു. ഗ്രാമപഞ്ചായത്തിന്റെ റിസർച്ച് ടീച്ചർ പ്രോജക്ട് നടപ്പിലാക്കി. വാർഷികാഘോഷങ്ങൾ.

2001 തേൻമൊഴി' സ്കൂൾ പത്രം തുടങ്ങി. ടൈൽസ് ഇട്ട് മൂത്രപ്പുര നിർമ്മിച്ചു.

അയൽക്കൂട്ട പഠനകേന്ദ്രങ്ങൾ ആരംഭിച്ചു.

ശനിയാഴ്ചകളിൽ ക്രിയേറ്റീവ് സെന്റർ, ഉച്ചഭക്ഷണം സമൃദ്ധമാക്കി. ചോറ്, കറി, ഉപ്പേരി, പപ്പടം) എല്ലാ ക്ലാസ്സുകളിലും ടി.വി.സെറ്റുകൾ, സൗണ്ട് ബോക്സ് സ്ഥാപിച്ചു.

2002 കുട്ടികൾക്ക് വാഹനസൗകര്യം, തണൽ പഠനകേന്ദ്രം, ഐ.ടി അറ്റ് സ്കൂൾ, മധുരം മലയാളം ദിനപ്പത്രപരിപാടി, ഒന്നാം ക്ലാസ്സിൽ ഇംഗ്ലീഷിന് പ്രത്യേക കോച്ചിംഗ്, പാചകപ്പുര പുതുക്കിപ്പണിതു. തണൽ മരങ്ങൾക്ക് തറ

2003 - നാലാം ക്ലാസ്സിലെ കുട്ടികൾക്ക് ശനിയാഴ്ച നിറവ്-പഠന കൂട്ടായ്മ ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് സഹവാസക്യാമ്പ്, ക്ലാസ്സ് അലമാരകൾ, കളിയ ഞ്ഞാൽ, ഓസദ്യ, അമ്മമാരുടെ കൂട്ടായ്മ ജീവിതം മെച്ചപ്പെടുത്താനും, വിദ്യാ ലയവികസനത്തിനും വിദ്യ കുടുംബശ്രീ, അയൽക്കൂട്ടം, എം.പി.ടി.എ.യുടെ ആഭിമുഖ്യത്തിൽ സുതലം -പ്രത്യേക ആരോഗ്യപരിരക്ഷാ പരിപാടികൾ

2004 - ഒരു പുതിയ അദ്ധ്യാപകനെക്കൂടി നിയമിച്ചു. ഒരു സി.ഡിവിഷൻ കൂടി

ലഭിച്ചു. ഒരു പുതിയ കോൺക്രീറ്റ് കെട്ടിടം കൂടി നിർമ്മിച്ചു.

2005 - അഡീഷണൽ ഡിവിഷൻ ലഭിച്ചു.ഒരു പുതിയ അദ്ധ്വാപകനെ നിയമിച്ചു. ഒരു പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു.

2006-അടുക്കള അടച്ചുറപ്പാക്കി. ചുറ്റുമതിലും പുതിയൊരു സ്റ്റേജും കൂടി പണിതു. നടക്കാൻ പ്രയാസമുള്ള കുട്ടികൾക്കായി റാംബ് ആന്റ് റെയിൽ നിർമ്മിച്ചു. പുതിയൊരു അദ്ധ്യാപകനെക്കൂടി നിയമിച്ചു.

2007 - ഇന്ദിര ടീച്ചർ വിരമിച്ചു. ആ ഒഴിവിലേക്ക് ഒരു അധ്യാപികയെ നിയമിച്ചു.

കൃസ്തുമസ് ആഘോഷങ്ങൾക്കും കൂട്ടായ്മക്കും തുടക്കം കുറിച്ചു.

2008 രാമദാസ് മാസ്റ്ററും മുഹമ്മദ്കുട്ടി മാസ്റ്ററും വിരമിച്ചു. പുതിയ രണ്ടു അധ്വാപകരെ നിയമിച്ചു. പഠന പിന്നോക്കാവസ്ഥ പരിഹരിക്കാനായി ശ്രദ്ധാപ്രഭാതം' ക്ലാസ്സുകൾ ആരംഭിച്ചു.

2009 - ഐ.ടി ലാബ് സുസജ്ജമാക്കി.

2010 - സ്കൂൾ തല മൈക്കും ക്ലാസ്സ് തല സ്പീക്കറുകളും.

2011 - ഭംഗിയുള്ള സ്കൂൾ പുന്തോട്ടം.

2012 പ്രൈമറി ആരംഭിച്ചു.

2013 - സ്കൂൾ പോസ്റ്റോഫീസ് ആരംഭിച്ചു. പിറന്നാളിനൊരു പുച്ചെടി പദ്ധതി തുടങ്ങി

2014- വാർത്തകൾ അറിയാനും പറയാനുമായി സ്കൂൾ റേഡിയോ.

2015 വിഷരഹിത പച്ചക്കറികൾ വിദ്യാലയത്തിലെ ഉച്ച ഭക്ഷണത്തിന് ഉപയോഗിക്കാനായി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവരുടെ സഹായത്തോടെ ജൈവ ഹരിതം പദ്ധതി തുടങ്ങി

2016 - 'അമ്മ വായനയനയ്ക്ക് തുടക്കം കുറിച്ചു. ഒന്നാം ക്ലാസ് മുതൽ ഇംഗ്ലീഷ് മീഡിയം ഡിവി ഷൻ ആരംഭിച്ചു.

2017 സുബ്രഹ്മണ്യൻ മാസ്റ്റർ വിരമിച്ചു.. ആ ഒഴിവിലേക്ക് ക്ക് പുതിയ അധ്യാപികയെ നിയമിച്ചു, പിടിഎ സമാഹരിച്ച പുതിയ രണ്ട് കമ്പ്യൂട്ടറുകളുടെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു

2018- സ്മാർട്ട് റൂം ഉദ്ഘാടനം ചെയ്തു.. വായനാ ദിനത്തിൽ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളുടെയും സൃഷ്ടികൾ ഉൾപ്പെടുത്തി കുടുംബം മാസിക പ്രസിദ്ധീകരിച്ചു

2019- പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ഭാഗമായി വിദ്യാലയത്തിലേക്ക് 6 കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും 2 പ്രോജക്ടറുകളും ലഭിച്ചു

നാളെയുടെ നാൾവഴികൾ -

1. എല്ലാ ക്ലാസ്റൂമുകളും മികവുറ്റ കെട്ടിടങ്ങൾ ആക്കി മാറ്റൽ

2. മൾട്ടിമീഡിയ ക്ലാസ്റൂമുകൾ

3. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ

4. എല്ലാ വർഷവും വിഷരഹിത പച്ചക്കറികൃഷി

5. കുട്ടികൾക്ക് ആവശ്വത്തിന് കമ്പ്യൂട്ടറുകൾ

6. എൽ.സി.ഡി പ്രൊജക്ടർ

പി.ടി.എ.യും എസ്.എസ്.ജി.യും എസ്.ഡബ്ലിയു.ഡി.യും ചേർന്ന് തയ്യാറാക്കിയ ഭൂരിഭാഗം പദ്ധതികളും നമ്മൾ നടപ്പിലാക്കി. വിഭവസമൃദ്ധമായ ഉച്ചഭക്ഷണം, ഓണം, പെരുന്നാൾ, ക്രിസ്മസൂട്ടായ്മകൾ തേൻമൊഴി പത്രം, നിറവ്-പഠന കൂട്ടായ്മ, പ്രദർശനങ്ങളിൽ ഉന്നതവിജയം, വിജയകരമായ വാർഷികാഘോഷം തുടങ്ങിയവ നമ്മുടെ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന്റെ ലക്ഷണങ്ങളാണ്. വരാന്തകൾ, ചുറ്റുമതിൽ, വെള്ളടാങ്ക്, തുടങ്ങിയ പദ്ധതികൾ ഇനിയും ഭംഗിയാക്കേണ്ടതുണ്ട്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം