ജി.എൽ.പി.സ്കൂൾ രായിരമംഗലം ഈസ്റ്റ്/അക്ഷരവൃക്ഷം/വൃത്തിയായി നടക്കാം പകർച്ചവ്യാധികളെ തടയാം
വൃത്തിയായി നടക്കാം പകർച്ചവ്യാധികളെ തടയാം ഒരു നാട്ടിൽ രണ്ട് സഹോദരന്മാർ താമസിച്ചിരുന്നു .
ഒരാൾ ജിക്കുവും മറ്റേയാൾ മിക്കുവും ആയിരുന്നു . ഒരിക്കൽ അവരുടെ നാട്ടിൽ ഒരു പകർച്ചവ്യാധി പിടിപെട്ടു ! ഡോക്ടർമാർ കോവിഡ് 19 എന്നാണ് അതിന് പേരിട്ടത് . അങ്ങനെ ആ നാട്ടിലെ ആരോഗ്യവകുപ്പും സർക്കാറും നാട്ടുകാർക്ക് വേണ്ടി ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി . അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും, അത്യാവശ്യമായി ആരെങ്കിലും പുറത്തിറങ്ങുമ്പോൾ, മാസ്ക് ധരിക്കണമെന്നും, കൈകൾ ഇടയ്ക്കിടെ സോപ്പിട്ട് കഴുകണം എന്നും, വൃത്തിയായി നടക്കണമെന്നും ജനങ്ങൾക്ക് അറിയിപ്പ് കൊടുത്തു . ജിക്കു സർക്കാരിൻറെ എല്ലാ ഉത്തരവും പാലിച്ച്, കൈകൾ വൃത്തിയായി കഴുകിയും, മാസ്ക് ധരിച്ചും, അത്യാവശ്യത്തിനു മാത്രം വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. എന്നാൽ മിക്കുവോ.. അവൻ സർക്കാരിൻറെ നിർദേശങ്ങളെല്ലാം ധിക്കരിച്ചു മാസ്ക് ധരിക്കാതെയും, വൃത്തിയില്ലാതെയും, അങ്ങാടികളിൽ കറങ്ങി നടന്നു സമയം ചെലവഴിച്ചു. പിറ്റേദിവസം മിക്കുവിന് നല്ല പനിയും തൊണ്ടവേദനയും, ചുമയും അനുഭവപ്പെട്ടു. ജിക്കു പെട്ടെന്ന് തന്നെ അവനെ ആശുപത്രിയിൽ എത്തിച്ചു . ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ മിക്കു ഒടുവിൽ രോഗമുക്തനായി , ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി . കുളിക്കാതെയും വൃത്തിയില്ലാതെ യും മാസ്ക് ധരിക്കാതെ നടന്നതിനാലാണ് തനിക്ക് രോഗം പിടിപെട്ടത് എന്ന് മിക്കുവിനു ബോധ്യമായി. പിന്നീട് അവൻ ആരോഗ്യവകുപ്പിൻ്റെ നിർദ്ദേശങ്ങൾ എല്ലാം പാലിച്ച് വൃത്തിയായും കൈ ഇടയ്ക്കിടെ സോപ്പിട്ട് കഴുകിയും വീട്ടിൽ തന്നെ ഇരുന്നു കഴിച്ചുകൂട്ടി. അവന് അവൻറെ തെറ്റ് ബോധ്യപ്പെട്ടു . കൂട്ടുകാരെ നമുക്കും ഈ മഹാമാരിയെ കെട്ടുകെട്ടിക്കാൻ, വൃത്തിയായി നടന്നു വീട്ടിൽ തന്നെ ഇരുന്നു, ഈ രോഗത്തിൻറെ ഭീഷണി അവസാനിക്കുന്നതുവരെ കഴിച്ചു കൂട്ടാം. അങ്ങനെ നമുക്ക് ഈ കോവിഡ് 19 എന്ന മഹാമാരിയെ തടഞ്ഞു നിർത്താം.....
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ