ഒന്ന് അകന്നിരിക്കാം എന്നും അടുക്കുവാൻ
ഇരുകൈ അകലെക്കു മാറി നിൽക്കാം
ഒന്ന് അടങ്ങിടാ അകത്തെക്കിരിക്കാൻ
പിന്നെ പുറം ലോകം ആസ്വദിക്കാം
നന്നായി ധരിക്കാം മുഖ വരണം
നല്ല പോലെ സോപ്പിട്ടു കൈ കഴുകാം
രോഗം വരുത്തുന്ന സാഹചര്യം
ബോധം വരുത്തി അകറ്റി നിർത്താം
പ്രതിരോധവഴികളിൽ കണ്ണി ചേരാം
അതിജീവനത്തിനു ചലനമേകാം
വൈറസുരോഗം പരത്തിടാതെ
വീട്ടിൽ കരുതലിൽ വേലി കെട്ടാം
നാട്ടിൽ പടരാതെ നന്മ ചെയ്യാം.