ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/അക്ഷരവൃക്ഷം/രോഗപ്രതിരോധം- ഒരന്വേഷണം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം- ഒരന്വേഷണം

ലോകം മുഴുവൻ കൊവിഡ് 19 എന്ന മാരക രോഗത്തിന്റെ പിടിയിലകപ്പെട്ടതു മുതൽ നാം കേൾക്കുന്ന വാക്കാണല്ലോ രോഗപ്രതിരോധമെന്നത്. മുമ്പും ആഴ്ച തോറുംതന്നെ ശിശുരോഗ വിദഗ്ധനെ സന്ദർശിക്കുമ്പോഴും നാം കേൾക്കുന്ന വാക്കാണിത്. അപ്പോൾ നാം ചിന്തിക്കേണ്ടിയിരിക്കുന്നു എങ്ങനെ രോഗപ്രതിരോധശേഷി നമ്മിൽ വർധിപ്പിക്കാം ? നൂറു വയസു വരെ ഒരു അസുഖവുമില്ലാതെ ജീവിച്ച പഴയ തലമുറയുടെ ജീവിതചര്യയിലൂടെ ഞാൻ നടത്തിയ ഒരന്വേഷണത്തിലൂടെ ......

രോഗ പ്രതിരോധം വളർത്താനായി അവരെ ഏറെ സഹായിച്ചത് അവരുടെ കൃത്യനിഷ്ഠ തന്നെയാവണം. പുലരും മുമ്പ് എഴുന്നേറ്റ് ശരീരമറിയും വിധത്തിൽ ജോലികൾ ചെയ്യുന്നതും , മിതമായ ആഹാര രീതിയും, അതിനേക്കാളേറെ നമ്മുടെ ആഹാര രീതിയിൽ നിന്ന് വ്യത്യസ്തമായി നമ്മുടെ തൊടിയിൽ നിന്നു കിട്ടുന്ന ചക്കയും മാങ്ങയും ഇലക്കറികളും കിഴങ്ങുമെല്ലാം അവരെ അതിനു സഹായിച്ചു .ഈ ആഹാരങ്ങൾ നൽകുന്ന പോഷകങ്ങൾ കിട്ടുമോ നമ്മുടെ ഫാസ്റ്റ് ഫുഡിൽ നിന്നു ? എന്നും ശരീരത്തിന് ‌യോജിക്കാത്ത, വിഷാംശം കലർന്ന പച്ചക്കറിക്ക് കളർ ചേർന്ന ഭക്ഷ്യവസ്തുക്കള നമ്മെ രോഗങ്ങൾക്ക് അടിമയാക്കുന്നു. ഭക്ഷണത്തിനു പുറമേ ശാരീരികാധ്വാനവും അവരെ രോഗങ്ങളിൽ നിന്ന് അകറ്റി. ശരീരം അനങ്ങാതെ ഇരുന്നുള്ള ജോലി നമ്മെ ചെറുപ്രായത്തിലേ രോഗികളാക്കുന്നു. പണ്ട് മണ്ണിനെയറിഞ്ഞുള്ള , വെറും കാലിലെ നടത്തം ശരിക്കും ഒരു രോഗപ്രതിരോധ മാർഗ്ഗമായിരുന്നു. മണ്ണും മനുഷ്യനും ജീവജാലങ്ങളും ഒന്നായി ജീവിച്ച പഴയ കാലം മനുഷ്യന് ടെൻഷനും കുറവായിരുന്നത്രേ.എന്നാലിന്നോ ഓരോ കുഞ്ഞു പോലും അവന്റെതായ ടെൻഷനിലാണ്. പിന്നെ രോഗമില്ലാതെ എങ്ങനെയിരിക്കും? ഇതിൽ നിന്ന് ഒരു മാറ്റമുണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്. മണ്ണിനെയറിഞ്ഞ് മനസ്സ് നിറഞ്ഞ മനുഷ്യനായി ജീവിക്കാൻ നമുക്ക് കഴിയും എന്ന് ഈ ദിവസങ്ങളിൽ നാം തെളിയിച്ചു കഴിഞ്ഞു. ഇന്നുവരെ മരുന്ന് പോലും കണ്ടു കണ്ടുപിടിക്കാൻ കഴിയാത്ത കൊറോണയെ നേരിടാനുള്ള മാർഗമായി ഡോക്ടർമാർപോലും നിർദ്ദേശിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കണമെന്നാണ്. ഇതിനായുള്ള ഭക്ഷണ രീതിയാണ് നമ്മൾക്കാവശ്യം എന്ന് നാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇത് ചെറുപ്പത്തിലേ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിന്റെ തുടർപ്രവർത്തനങ്ങളാണ് നമുക്കിടയിൽ ഉണ്ടാവേണ്ടതും.

അഭിനവ് ബാലചന്ദ്രൻ
6 A ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - ലേഖനം