ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/കൊറോണ കഥ പറയുന്നു
കൊറോണ കഥ പറയുന്നു
ഹലോ, കൂട്ടൂകാരേ... ഞാൻ കൊറോണ. വൈറസ് കുടുംബത്തിലെ ഒരു അംഗം. എനിക്ക് കോവിഡ് 19 എന്ന വിളിപ്പേര് ഉണ്ട്. കോവിഡ് 19 എന്നാൽ കൊറോണ വൈറസ് ഡിസീസ് 19 എന്നാണ്. എന്റെ ജനനം ചൈനയിൽ ആണ്. 2019 ഡിസംബറോടു കൂടിയാണ് ഞാൻ ജനിച്ചത്. എന്റെ ജനനം ലോകത്തിന് തന്നെ ഒരു പേടി സ്വപ്നമായി. ഞാൻ ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചിട്ടുണ്ട്. അവിടെയെല്ലാം എന്നാൽ കഴിയുന്ന വിധം കൊറോണ രോഗം പടർത്തിയിട്ടുണ്ട്. ഒന്നര ലക്ഷത്തോളം ആളുകളെ കൊന്നൊടുക്കിയിട്ടുമുണ്ട്. അമേരിക്കയാണ് ഇപ്പോൾ എന്റെ പ്രധാന കേന്ദ്രം. മുമ്പ് ചൈനയായിരുന്നു. ലോക രാജ്യങ്ങൾക്ക് എന്നെ വളരെ പേടിയാണ്. അവരെ പേടിപ്പിക്കുന്നത് എനിയ്ക്കിഷ്ടവും. പക്ഷേ, എനിക്ക് പേടി സോപ്പിനേയും ഹാന്റ് വാഷിനേയും, സാനിറ്റൈസറേയും ആണ്. ഇവ ഉപയോഗിച്ച് കൈ കഴുകിയാൽ ഞാൻ നശിച്ചു പോകും. അതു കൊണ്ട് ദയവായി നിങ്ങളെന്നെ ഇവ ഉപയോഗിച്ച് നശിപ്പിക്കരുതേ....
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ