ജി.എൽ.പി.എസ് ക്ലാരി/സൗകര്യങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സമ്പൂർണ സ്മാർട്ട് ക്ലാസ്റൂമുകൾ
പ്രീ പ്രൈമറി ഉൾപ്പെടെ എല്ലാ ക്ലാസ് മുറികളിലും ഇന്റർനെറ്റ് സംവിധാനവും
പ്രൊജക്ടർ,സ്മാർട്ട് ടി വി സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക പങ്കാളിത്തത്തോടെ ആണ് സ്മാർട്ട് ക്ലാസ്സ്‌റൂം പദ്ധതി

നടപ്പിലാക്കിയിരിക്കുന്നത് .



കുഞ്ഞു പ്രാതൽ
സാമൂഹിക പങ്കാളിത്തത്തോടെ എല്ലാ കുട്ടികൾക്കും ദിവസേന
കുഞ്ഞു പ്രാതൽ നൽകി വരുന്നു .
11.50 നു ഇന്റർവെൽ സമയത്താണ് പ്രാതൽ നൽകുന്നത്.
ഓരോ ദിവസവും വൈവിധ്യമാർന്ന വിഭവങ്ങളാണ് നൽകുന്നത്.
സേമിയാ പായസം
ഉപ്പുമാവ്
കപ്പ
കഞ്ഞി
അവിൽ നനച്ചതു
അവലോസു പൊടി
പാൽ
റസ്‌ക്
കോഴി മുട്ട
പഴം പുഴുങ്ങിയത്
എന്നിവയാണ് പ്രഭാത ഭക്ഷണ മെനു


റേഡിയോ കുക്കു
കുട്ടികളുടെ സ്വന്തം റേഡിയോ "റേഡിയോ കുക്കു"
കുട്ടികളുടെ ഇടവേളകൾ ആസ്വാദ്യകരമാക്കുവാനും ആന്ദകരമാക്കാനുമായി
റേഡിയോ കുക്കു
കുട്ടികൾ അവരുടെ കഥകളും കവിതകളും എല്ലാം റേഡിയോ കുക്കുവിലൂടെ
പങ്കുവയ്ക്കുന്നു .

ഫോട്ടോ ഗാലറിയും ചുമർ ചിത്രങ്ങളും
സ്വാതന്ത്ര്യ സമര സേനാനികൾ, പ്രസിഡന്റുമാർ ,പ്രധാന മന്ത്രിമാർ ,
സ്വാതന്ത്ര്യ സമര സേനാനിമാർ ,കവികൾ , ദേശീയ ചിഹ്നങ്ങൾ ,കലാ രൂപങ്ങൾ
തുടങ്ങി നൂറോളം ഫോട്ടോകൾ ഫ്രെയിം ചെയ്തു വെച്ചിട്ടുണ്ട്.
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകൾ ഉണർത്തുന്ന ചുമർ ചിത്രങ്ങൾ
സ്കൂൾ കെട്ടിടത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്

