അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഒട്ടേറെ മിടുക്കരായ വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ വിദ്യാലയമാണ് അസംപ്ഷൻ സ്കൂൾ.
അവർ ഇന്ന് നാടിൻറെ നാനാ തുറങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. സ്കൂളിൽ നിന്ന് വിട്ടുപോയെങ്കിലും സ്കൂളിനെ അവർ നന്മയോടെ ഓർക്കുന്നു.....
അണ്ടർ 20 ഇൻറർനാഷണൽ വാട്ടർ പോളോ
അണ്ടർ 20 ഇൻറർനാഷണൽ വാട്ടർ പോളോ മത്സരത്തിൽ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിയായ എസ്സാ സാറാ പോൾ അംഗമായ ഇന്ത്യൻ
ടീമിന് വെള്ളിമെഡൽ.
ലോക അക്വാട്ടിക് വാട്ടർപോളോ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷ,ബിജി വർഗീസ്.
ലോക അക്വാട്ടിക് വാട്ടർപോളോചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾക്ക് ചിറകുനൽകുകയാണ് വയനാട്ടുകാരിയും അസംപ്ഷൻ ഹൈസ്കൂളിലെ പൂർവവിദ്യാർഥിനിയുമായ ശ്രീമതി ബിജി വർഗീസ് . വിജയകിരീടം ചൂടാൻ ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചൊരുക്കുകയാണ് ബത്തേരി വടക്കേപുറത്ത് ബിജി വർഗീസ്. സെപ്‌തംബർ ഒന്ന് മുതൽ സ്പെയിനിലാണ് മത്സരം. സംസ്ഥാന, ദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് തിളക്കമാർന്ന പ്രകടനം നടത്തിയ ശേഷമാണ് ബിജി പരിശീലനക്കുപ്പായത്തിലും തിളങ്ങുന്നത്. നിലവിൽ ബത്തേരിയിൽ വയനാട് ക്ലബ്ബിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകിവരുന്നതിനിടെയാണ് സ്വിമ്മിങ് ഫെഡറേഷൻ അന്താരാഷ്ട്രപട്ട മത്സരത്തിനുള്ള പരിശീലകയായി തെരഞ്ഞെടുത്തത്. ഒഡിഷയിലെ ഭുവനേശ്വറിലാണ് 25 അംഗ ടീമിന് പരിശീലനം നൽകുന്നത്. 31ന് പരിശീ ലനം ആരംഭിക്കും.കുപ്പാടി കടമാൻചിറയിൽ നിന്നാണ് ബിജി നീന്തൽ പഠിച്ചുതുടങ്ങിയത്. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ നീന്തൽ കുളത്തിലിറങ്ങിയ ബിജി പിന്നീട് നീന്തൽക്കുളത്തെ ഭരിച്ചുതുടങ്ങി. ബത്തേരി അസംപ്ഷൻ സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന മത്സരത്തിൽ പങ്കെടുത്തു. പിന്നാലെ ദേശീയതലത്തിലും തിളങ്ങി. 2011ൽ റാഞ്ചിയിൽ നടന്ന ദേശീയ ഗെയിംസിൽ വാട്ടർ പോളോയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിനായും മികച്ച പ്രകടനം നടത്തി. ഒഴുക്കിനൊപ്പവും ഒഴുക്കിനെതിരെയും നീന്തി മുന്നേറിയശേഷമാണ് 2017-ഓടെ പരിശീലനകുപ്പായത്തിലേക്ക് ചുവടുമാറ്റിയത് .
ബിജിയുടെ കീഴിൽ നീന്തിക്കയറാൻ ഇന്ത്യൻ ടീം
ലോക അക്വാട്ടിക് വാട്ടർപോളോ ചാമ്പ്യൻഷിപ്പിൽ പുതിയ നേട്ടങ്ങളിലേക്ക് നീന്തിക്കയറാ നുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. സെപ്റ്റംബർ ആദ്യവാരം സ്പെയിനിൽ നടക്കുന്ന മത്സര ത്തിനായി ഇന്ത്യൻ ടീമിന്റെ പരിശീലനം ഒഡിഷയിലെ ഭുവനേശ്വരിൽ തകൃതിയായി നടക്കുക യാണ്. പരിശീലനത്തിന് നേതൃ ത്വം നൽകുന്നത് വയനാട് മൂലങ്കാവ് സ്വദേശിനി ബിജി വർഗീസാണ്. ചെറുപ്രായത്തിലെ നീ ന്തൽ പഠിച്ച് പിന്നെയത് പാഷനാക്കി സ്വപ്നങ്ങൾ നീന്തിക്കയറിയ താരമാണ് ബിജി വർഗീസ്. ഇപ്പോൾ നാടിന് അഭിമാനമായി ലോക ചാമ്പ്യൻഷിപ്പിനു ള്ള ഇന്ത്യൻ ടീമിന്റെ പരിശീലക എന്ന നേട്ടവും.25 പേരടങ്ങുന്ന ഇന്ത്യൻ ടീ മിനെയാണ് ബിജിയുടെ നേതൃ ത്വത്തിൽ പരിശീലിപ്പിക്കുന്നത്. ബിജിയെ കൂടാതെ ബംഗാളിൽനിന്നുള്ള ഒരാളും സെർബിയയിൽനിന്നുള്ള ഒരാളുമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.
തുടക്കം കുളത്തിൽ നീന്തി
കുപ്പാടിയിലാണ് ബിജിയുടെ വീട്. ചെറുപ്പത്തിൽ കടമാൻചിറയിൽ കുളത്തിൽ നീന്തൽ പഠിച്ചതോടെയാണ് ബിജിക്ക് നീന്തൽ പാഷനായി മാറിയത്. നീന്തൽ മികവിൽ ബിജി ഒമ്പതാം ക്ലാസ് മുതൽ സംസ്ഥാന മത്സരങ്ങളിലും 10-ാം ക്ലാസ് മുതൽ ദേശീയമത്സരങ്ങളിലും നിറഞ്ഞു നിന്നു. 1994 മുതലാണ് ബിജി മത്സരങ്ങളിൽ പങ്കെടുത്തുതുട ങ്ങിയത്. 2011 വരെ മത്സരങ്ങളിൽ സജീവമായിത്തന്നെ തുടർന്നു. ഇതിനിടെ ഒട്ടേറെ നേട്ടങ്ങളും ബിജിയെ തേടിയെത്തി. വിവിധ നാഷണൽ ഗെയിംസുകളിൽ പങ്കെടുത്ത് സ്വർണമെഡലുകൾ നേടി. 2010-ൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിന്റെ നായികയുമായി. 2011-ൽ റാഞ്ചിയിൽ നടന്ന ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടി മത്സരരംഗത്ത് നിന്ന് പിൻവാങ്ങി പരിശീലനരംഗത്തെത്തി. 2017 മുതൽ സ്വിമ്മിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ടെക്‌നിക്കൽ ഒഫീഷ്യൽസായി പ്രവർത്തിക്കാൻ തുടങ്ങി. 2019-ലെ അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീം മാനേജറായി. 2023-ൽ ഇന്ത്യൻ ടീമിന്റെ പരിശീലകയുമായി.2005-മുതൽ അധ്യാപികയാണ് ബിജി. ആദ്യം ആനപ്പറ ജി.എ ച്ച്.എസ്.എസിലാണ് ജോലി ചെയ്തത്. ഇപ്പോൾ സുൽത്താൻബത്തേരി ടെക്നിക്കൽ ഹൈസ്കൂളിലാണ് പഠിപ്പിക്കുന്നത്. സാമൂഹ്യ ശാസ്ത്രമാണ് വിഷയം.
ശ്രീമതി .ശാലിനി എഴുത്തുകാരി
അസംപ്ഷൻ ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന ശ്രീമതി.ശാലിനി.സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെ തന്നെ എഴുതുകയും, വായനയോട് താൽപര്യവുമുണ്ടായിരുന്ന വിദ്യാർഥിയായിരുന്നു ശ്രീമതി.ശാലിനി.എഞ്ചിനീയറായി ജോലി ലഭിച്ചെങ്കിലും ശാലിനി പുസ്തകം എഴുതാൻ വേണ്ടി തന്റെ എൻജിനീയറിങ് ജോലി തന്നെ താൽകാലികമായി രാജിവെക്കുകയായിരുന്നു..
ശ്രീമതി. ഷജിന... ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ
അസംപ്ഷൻ ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി ആയിരുന്ന ശ്രീമതി സജിന ഇപ്പോൾ ഫോറസ്റ്റ് ഡിവിഷനിൽ ഓഫീസറായി ജോലി ചെയ്യുന്നു .പഠന കാലഘട്ടത്തിൽ വളരെ ആക്ടീവ് ആയിരുന്ന വിദ്യാർഥിനിയായിരുന്നു സജിന .കഠിനാധ്വാനത്തിലൂടെ സ്ഥിരോത്സാഹത്തിലൂടെയും മികച്ചനേട്ടം കൈവരിച്ചു..
ശ്രീമതി.ഇ.പി .ജ്യോതി എഴുത്തുകാരി ,ഗായിക ,പ്രഭാഷക.......
എഴുത്തുകാരി ,ഗായിക പ്രഭാഷക ,ടെലിവിഷൻ പ്രോഗ്രാം നറേറ്റർ ,24 വർഷമായി കോഴിക്കോട് ആകാശവാണിയിൽ സാഹിത്യ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നു .ആ നുകാലികങ്ങളിൽ എഴുതുന്നു. കഥകൾ അഞ്ച് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 2011 ലെ നന്മ യുവകലാസാഹിത്യ സാംസ്കാരിക പുരസ്കാരം ,കാരൂർ പുരസ്കാരം 2012 ,ബാലാമണിയമ്മ സാഹിത്യ പുരസ്കാരം 2014 ,സുകുമാർ അഴീക്കോട് സാഹിത്യ പുരസ്കാരം 20l6, മാധവിക്കുട്ടി സാഹിത്യ പുരസ്കാരം 2017 ,ഒ.വി.വിജയൻ സാഹിത്യ പുരസ്കാരം 2018 ,കേശവദേവ് സാഹിത്യ പുരസ്കാരം 2019 ,ജനവേദി പ്രതിഭാ പുരസ്കാരം 2019 ,ഹിന്ദി പ്രചാർ വേദി രാഷ്ട്രഭാഷ സ്നേഹി പുരസ്കാരം 2019 , മികച്ച ഗായികയ്ക്കുള്ള 2013 ലെ തുളുനാട് പുരസ്കാരം,2021 ലെ സ്ത്രീ ശാക്തീകരണം സവിശേഷ പുരസ്കാരം എന്നീ പുരസ്കാരങ്ങൾ. സാമൂഹിക സാംസ്കാരിക രംഗത്ത് സജീവം .നിരവധി സാംസ്കാരിക സംഘടനകളിൽ ഭാരവാഹി .മലയാളം ,സാമ്പത്തിക ശാസ്ത്രം എന്നിവയിൽ ബിരുദാനന്തര ബിരുദം. എം.ബി.എ. ബിരുദം ,മാനേജ്മെന്റിൽ എം.ഫിൽ ,കാലിക്കറ്റ് സർവകലാശാല മലയാള കേരള പഠനവിഭാഗത്തിൽ ഗവേഷക.നിരവധി ആൽബങ്ങൾക്കുവേണ്ടി കവിതകളും പാട്ടുകളും ആലപിച്ചിട്ടുണ്ട്.
ചെമ്പൈ സംഗീതോത്സവത്തിൽ
ചെമ്പൈ സംഗീതോത്സവത്തിൽ പാടിയിട്ടുണ്ട് .കവി പി.കെ.ഗോപിയുടെ രചനക്ക് സ്വന്തമായി സംഗീതം നൽകി ആലപിച്ച കുട്ടികൾക്കായുള്ള പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു .ദേശീയ-അന്തർദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട് .കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്കാര നിർണയത്തിൽ പ്രിലിമിനറി പാനൽ അഡ്വൈസർ ആയിരുന്നു.സംസ്ഥാനയുവജനക്ഷേമ ബോർഡിനു വേണ്ടി ക്ലാസ്സെടുത്തിട്ടുണ്ട്. 24 വർഷത്തെ അധ്യാപന പരിചയം.എറണാകുളത്ത്നിന്ന് പ്രസിദ്ധീകരിക്കുന്ന മെട്രോകേരള മാസികയുടെ അസോസിയേറ്റ് എഡിറ്റർ. സ്ത്രീക്ഷേമ പ്രചരണ പ്രവർത്തനങ്ങളിൽ സജീവം.മിൽമ ഉദ്യോഗസ്ഥൻ എം.അരവിന്ദനാണ് ഭർത്താവ്.മകൾ ഹരിപ്രിയ ഇ.പി. മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്. സ്വദേശം കോ
ഴിക്കോട് പന്തീരാങ്കാവ്.....
ശ്രീമതി.മോനിഷ.. സീരിയൽ ആർട്ടിസ്റ്റ്
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന ശ്രീമതി മോനിഷ ഷാജി. അഭിനയത്തിൽ വലിയ താല്പര്യം ഉള്ള ആളായിരുന്നു. നിരവധി ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുകയും മികവ് പുലർത്തുകയും ചെയ്തിരുന്നു. മഞ്ഞുരുകും കാലം ടെലി സീരിയലിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
ശ്രീമതി.ഹൈറ സുൽതാന.. കഥാകാരി
സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആയിരുന്ന ശ്രീമതി ഹൈറ സുൽതാന. ദ്വീപ് ഹൈറയുടെ ഒരു പ്രമുഖ രചനയാണ്..
അനുഷ്‍ക-ശാസ്ത്രജ്ഞ(ISRO)
പൂർവ്വവിദ്യാർത്ഥിയായിരുന്ന അനുഷ്ക ഐ ഐ എസ് ടി യിൽ നിന്നും എഞ്ചിനീയറിംഗ് ബിരുദം നേടി. ഇപ്പോൾ ബാംഗ്ലൂർ ഐ.എസ്.ആർ.ഒ. കേന്ദ്രത്തിൽ ജോലി ചെയ്യുന്നു...