ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/രാജാവിന്റെ ദീനം

Schoolwiki സംരംഭത്തിൽ നിന്ന്
രാജാവിന്റെ ദീനം


ഒരു രാജ്യത്തു് കാർമേഘനാഥൻ എന്ന പേരുള്ള ഒരു രാജാവുണ്ടായിരുന്നു .കൈയിൽ കിട്ടിയതെല്ലാം വാരിവലിച്ചു തിന്നും. പ്രജകളെക്കുറിച്ച് യാതൊരു ചിന്തയുമില്ല. ഒരു ദിവസം രാജാവിന് ദീനം വന്നു. പല രാജ്യങ്ങളിൽ നിന്ന് വന്ന വൈദ്യന്മാർ മാറിമാറി ചികിത്സിച്ചു . പക്ഷേ ദീനത്തിന് ഒരു കുറവും വന്നില്ല . അങ്ങനെ ഒരു ദിവസം വീരബാഹു എന്ന് പേരുള്ള ഒരു വൈദ്യൻ വന്നു. രാജാവിനെ ചികിത്സിച്ചു. വൈദ്യൻ പറഞ്ഞു ശരീരം വൃത്തിയാക്കിയാൽ അസുഖം മാറുമെന്ന്. പക്ഷേ മാറിയില്ല. വൈദ്യനെ വീണ്ടും വിളിച്ചു . വൈദ്യൻ പറഞ്ഞു നന്നായി പണിയെടുക്കണമെന്ന്. ആദ്യം രാജാവിന് നീരസം തോന്നി. എന്നാലും അനുസരിച്ചു. രാജാവിന്റെ ദീനം മാറി.

കൃഷ്ണേന്ദു എ
2 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കഥ