"പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം "
മനുഷ്യന് ജീവിക്കുന്നതിന് ആവശ്യമായ സുരക്ഷിതത്വവും ആരോഗ്യകരവുമായ ചുറ്റുപാടും ആണ് പരിസര ശുചിത്വം . വൃത്തിയുള്ള വീടും പരിസരവും , മാലിന്യ നിർമാർജ്ജനം, ശുദ്ധജലം എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് പരിസര ശുചിത്വം .
സാമൂഹികവും സാമ്പത്തികവും സാംസ്കാരികവുമായ പുരോഗതി പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. ജലാശയങ്ങളും മണ്ണും, വായുവും ശുദ്ധമായി നിലനിർത്തുന്നതാണ് പരിസര ശുചിത്വം.
ശുചിത്വമുള്ള ചുറ്റുപാട് ഉണ്ടെങ്കിൽ രോഗ സാധ്യതകൾ ഉണ്ടാകില്ല. ചുറ്റുമുള്ള ജലം ശുദ്ധമാണെങ്കിൽ ജലജന്യരോഗങ്ങൾ ഉണ്ടാകില്ല . ശുചിത്വമുള്ള അന്തരീക്ഷം കീടാണു വിമുക്തമായിരിക്കും. അങ്ങനെയൊരു അന്തരീക്ഷത്തിൽ രോഗ സാധ്യതകൾ കുറവായിരിക്കും.
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം
|