സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം ഈ വൈറസിനെ

പ്രതിരോധിക്കാം ഈ വൈറസിനെ

ലോകമാസകലമുള്ള ജനങ്ങൾക്ക് അസാധാരണമായ വെല്ലുവിളി ഉയർത്തിക്കൊണ്ട് കടന്നുപോയിക്കൊണ്ടിരിക്കുകയാണ് കൊറോണ വൈറസ്.സ്പർശനത്തിലൂടെ,സമ്പർക്കത്തിലൂടെപകരുന്ന വൈറസ്. മനുഷ്യരാശി മുഴുവൻ അതിന്റെ മുൻമ്പിൽ മുട്ടു കുത്തി. ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ്. ആളുകളിൽ നിന്ന് ആളുകളിലേയ്ക്ക് പടരുകയാണ്. ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്

കൊറോണ പകർച്ചവ്യാധി മൂലം ഒത്തിരിയേറെ പ്രയാസങ്ങൾ ജനങ്ങൾ നേരിട്ടു കൊണ്ടിരിക്കുകയാണെങ്കിലും ഈ ലോക്ക് ഡൗൺ കാലയളവിൽ സമൂഹ വ്യാപനം തടയാനായി. കുടുംബാഗംങ്ങൾ എല്ലാവരും വീടുകളിൽ തന്നെയിരിക്കുമ്പോൾ ബന്ധങ്ങളുടെ ആഴം വർദ്ധിക്കാൻ ഇടയായി.മാതാപിതാക്കളും മക്കളും കൂടുതൽ സമയം ഒന്നിച്ചിരിക്കുന്നതിനു കൊറോണക്കാലത്ത് അവസരം ലഭിക്കുന്നു. മനുഷ്യരുടെ ജോലികളും ദൈനം ദിന പ്രവൃത്തികളും പ്രവർത്തന രഹിതമായെങ്കിലും ഈ lock down മൂലം പ്രകൃതിയ്ക്ക് ഗുണമാണ് ഉണ്ടാകുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായിരുന്ന ഡൽഹിയിൽ തെളിഞ്ഞ ആകാശത്തിന്റെ മനോഹരമായ ചിത്രം ഇപ്പോൾ കുറേ നാളുകൾക്കുശേഷം ഇപ്പോൾ നാം കാണുന്നുണ്ട്. വൻകിട ബിസ്സിനസുകാരനും സാധാരണക്കാരനായ തൊഴിലാളിയും ഒരുപോലെ വീട്ടിലിരിക്കുന്ന സമയമാണിത്. ഇപ്പോൾ അയൽക്കാരുടെ കാര്യത്തിലും നമുക്ക് ശ്രദ്ധ വേണം. ആരും അന്നന്നത്തെ ആഹാരത്തിനായി ബുദ്ധിമുട്ടുന്നില്ല എന്നുറപ്പു വരുത്തണം. നമുക്ക് പങ്കു വയ്ക്കാം മറ്റുള്ളവരുമായി.

മക്കളും മാതാ പിതാക്കളും തമ്മിലുള്ളആത്മബന്ധംവളർത്തിയെടുക്കാനും ബന്ധുക്കളുമായുള്ള ബന്ധം പുനസ്ഥാപിക്കാനുമുള്ള അവസരമായി നാം ഇതിനെ കാണണം. കുട്ടികൾ സമൂഹ മാധ്യമങ്ങളെ പൊതു വിജ്ഞാനം വർത്താനും extra curricular activity കൾക്കും ഉപയോഗിക്കണം. ഉണർന്നു പ്രവർത്തിച്ച് ഒറ്റക്കെട്ടായി നമുക്ക് ഈ വൈറസിനെ നേരിടാം. ഒത്തൊരുമയോടെ,ഒരു മനസോടെ തടയാം നമുക്കീ മഹാ വ്യാധിയെ stay home stay safe

ആർഷ ബിജു തോട്ടത്തിൽ
8 A സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 14/ 01/ 2022 >> രചനാവിഭാഗം - ലേഖനം