ഉള്ളടക്കത്തിലേക്ക് പോവുക

അസംപ്ഷൻ എച്ച് എസ് ബത്തേരി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

അസംപ്ഷൻ സ്കൂളിലും ഫിലിം ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. ശ്രീ വി.എം ജോയി സാർ ക്ലബ്ബിന്റെ ചാർജ് വഹിക്കുകയ്യും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്നു.നമ്മുടെ സ്കൂൾ ഹൈടെക് ആയതിനെ തുടർന്ന് ഒരുപാട് ഇലക്ട്രോണിക് ഉപകരണങ്ങൾ കൈറ്റിൽ നിന്നും ലഭ്യമായിട്ടുണ്ട് .അതിൽ ഒരു പ്രധാന കാര്യമാണ് ക്യാമറകൾ .ക്യാമറകൾ ഉപയോഗിച്ചുകൊണ്ട് സ്കൂൾ സംബന്ധിയായ ഫോട്ടോകൾ എടുക്കുകയും ഒപ്പം സ്കൂൾ ന്യൂസുകൾ തയ്യാറാക്കുകയും ചെയ്യുന്നു. ഇത് ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കിയ വീഡിയോകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്നു. ഇതിന് വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനം നൽകുന്നുണ്ട്. സാമൂഹിക പ്രസക്തിയുള്ള വിഷയവുമായി ബന്ധപ്പെട്ട ചില ഡോക്യുമെന്ററികൾ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നിർമിച്ചിട്ടുണ്ട്.

പ്രവർത്തനങ്ങൾക്ക് 2022-23

ന്യൂസ് റീഡർ

പ്രവേശനോൽസവ ന്യൂസ് നിർമ്മിച്ചു .

പ്രവേശനോൽസവത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന പരിപാടിയുടെ ചടങ്ങുകൾ വിദ്യാർത്ഥികൾ ഷൂട്ട് ചെയ്‍ത് ന്യൂസ് നിർമ്മിച്ചു .വിദ്യാർഥികൾ തന്നെ ഷൂട്ട് ചെയ്യുകയും ,വാർത്ത വായിക്കുകയും ,എഡിറ്റ് ചെയ്യുകയും ചെയ്തു .ന്യൂസ് പിന്നീട് കൈറ്റ് വിക്ടേഴ്സ് അപ്‌ലോഡ് ചെയ്യുകയുമുണ്ടായി.വിദ്യാർത്ഥികൾ വ്യത്യസ്തങ്ങളായ ക്യാമറകളിൽ നിന്നും പ്രവേശനോത്സവ ദൃശ്യങ്ങൾ പകർത്തുകയും വീഡിയോയും ശബ്ദവും എഡിറ്റ് ചെയ്യുകയും ചെയ്തു . 10 C യിലെ ലിവിയ സൂസനെ ന്യൂസ് റീഡർ ആയി തെരഞ്ഞെടുത്തു.ഇത് വിദ്യാർഥികളെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു . മാത്രമല്ല ഷൂട്ട് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്തത് സ്കൂൾ ഐടി ലാബിൽ നിന്നായിരുന്നു . ഉബുണ്ടു സോഫ്റ്റ്‌ വെയറിൽ ലഭ്യമായിരുന്ന കെ ഡെൻ ലൈവ് വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു എഡിറ്റിംഗ് നടത്തിയത് .വിദ്യാർഥികൾ തന്നെയായിരുന്നു ഇതെല്ലാം നിർവഹിച്ചത്.

ഈ വർഷത്തെ പ്രവേശനോൽസവ ന്യൂസ് ലിങ്ക്

school news

ശ്രദ്ധേയമായി  ഫ്ലാഷ്  മോബ് വീഡിയോ.

ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് സ്കൂളിലെ വിദ്യാർഥികൾ തയാറാക്കിയ ഫ്ലാഷ് മോബ് വീഡിയോ ശ്രദ്ധേയമായി. മനോഹരമായ  നൃത്തച്ചുവടുകളുമായിവിദ്യാർത്ഥികൾ നൃത്തം വച്ചത് ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.ഒപ്പം വിദ്യാർത്ഥികൾ ലഹരിക്കെതിരെ ബാനറുകളും പോസ്റ്ററുകളും പ്രദർശിപ്പിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു.വിദ്യാർത്ഥികൾ  അവതരിപ്പിച്ച ഫ്ലാഷ് മോബ് .... വീഡിയോ ലിങ്ക് താഴെ

https://www.youtube.com/watch?v=OtUTQE4mGgA

പ്രവർത്തനങ്ങൾ 2021-22

ആർദ്രവിദ്യാലയം ന്യൂസ് ഷൂട്ടിംഗ്.

ആർദ്രവിദ്യാലയം ന്യൂസ് ഷൂട്ടിംഗ്..

ആർദ്ര വിദ്യാലയം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന പരിപാടിയുടെ ചടങ്ങുകൾ വിദ്യാർത്ഥികൾ ഷൂട്ട് ചെയ്‍ത് ന്യൂസ് നിർമ്മിച്ചു .വിദ്യാർഥികൾ തന്നെ ഷൂട്ട് ചെയ്യുകയും ,വാർത്ത വായിക്കുകയും ,എഡിറ്റ് ചെയ്യുകയും ചെയ്തു .ന്യൂസ് പിന്നീട് കൈറ്റ് വിക്ടേഴ്സ് അപ്‌ലോഡ് ചെയ്യുകയുമുണ്ടായി.

https://www.youtube.com/watch?v=YcTL4nmmhLo

ക്വിറ്റ് ഇന്ത്യദിന സ്കിറ്റ് ഷൂട്ടിംഗ്.

ക്വിറ്റ് ഇന്ത്യദിന സ്കിറ്റ് .....

സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട തീം അടിസ്ഥാനമാക്കി ക്വിറ്റ് ഇന്ത്യ സ്കിറ്റ് മത്സരം സംഘടിപ്പിച്ചു . മാനന്തവാടി കോർപ്പറേറ്റ് തലത്തിൽ നടന്ന മത്സരത്തിൽ നമ്മുടെ സ്കൂളിന് മൂന്നാംസ്ഥാനം ലഭിക്കുകയുണ്ടായി. ഈ സ്കിറ്റ് ഷൂട്ട് ചെയ്തത് സ്കൂളിന് കൈറ്റിൽ നിന്നും ലഭിച്ച ക്യാമറ ഉപയോഗിച്ചായിരുന്നു .ഇത് വിദ്യാർഥികളെ സംബന്ധിച്ച് വലിയൊരു അനുഭവമായിരുന്നു . മാത്രമല്ല ഷൂട്ട് ചെയ്ത വീഡിയോകൾ എഡിറ്റ് ചെയ്തത് സ്കൂൾ ഐടി ലാബിൽ നിന്നായിരുന്നു . ഉബുണ്ടു സോഫ്റ്റ്‌ വെയറിൽ ലഭ്യമായിരുന്ന കെ ഡെൻ ലൈവ് വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചായിരുന്നു എഡിറ്റിംഗ് നടത്തിയത് .വിദ്യാർഥികൾ തന്നെയായിരുന്നു ഇതെല്ലാം നിർവഹിച്ചത്.വിദ്യാർത്ഥികളിൽ ദേശീയബോധം ചരിത്രബോധം എന്നിവ വളർത്തിയെടുക്കുന്നതിനായിട്ടുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. പ്രവർത്തനങ്ങൾക്ക് ശ്രീ ഷാജി ജോസഫ്,ഷാജു എം എസ് , ദീപ്തി ടെന്നീസ് നേതൃത്വം നൽകുന്നു.

https://www.youtube.com/watch?v=27-BoAsULWU

സയൻസ് ലാബ് ഉദ്ഘാടനം ന്യൂസ് നിർമ്മിച്ചു.

സയൻസ് ലാബ് ഉദ്ഘാടനം ന്യൂസ് ...

  സയൻസ് ലാബിലെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പരിപാടികളുടെ വീഡിയോ ശേഖരിച്ച് ന്യൂസ് തയ്യാറാക്കി .സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം ബഹ‍ുമാനപ്പെട്ട D.E.O ഹണി മാഡം നിർവ്വഹിച്ചു . പി.റ്റി .എ പ്രസിഡന്റ് ശ്രീ.Mട. വിശ്വനാഥൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഹെസ് മാസ്റ്റർ ശ്രീ.NU.ടോമി സാർ സ്വാഗതം പറഞ്ഞു.ശ്രീമതി.ട്രീസാ സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.

https://youtu.be/AhckJExaeuM