ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/സോഷ്യൽ സയൻസ്

Schoolwiki സംരംഭത്തിൽ നിന്ന്

സോഷ്യൽ സയൻസ് ക്ലബ്

2021-22 വർഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമായി മുന്നോട്ടുപോകുന്നു .ഓഗസ്റ്റ് 6,8, ഹിരോഷിമ -നാഗസാക്കി ദിനങ്ങളുടെ ആചരണം നടത്തി .യുക്തം മാനവരാശിക്ക് ഗുണകരമല്ലന്നും, അത് നഷ്ടങ്ങളും ജീവഹാനിയും മാത്രമേ വരുത്തിവക്കത്തൊള്ളൂ എന്ന തിരിച്ചറിവ് കുട്ടികളിൽ എത്തിക്കാൻ ഓൺലൈൻ ആയി വീഡിയോ പ്രദർശനം നടത്തി .സഡാക്കോ കുട്ടികൾ വീട്ടിൽ ഇരുന്നു നിർമിക്കുന്നത് ലൈവ് ആയി പ്രദർശിപ്പിച്ചു .കൂടാതെ യുക്തവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു .

ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 15. നു 75-മത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി .അന്നേദിവസം വിവിധ മത്സരങ്ങൾ നടത്തി .സ്വാതന്ത്ര്യത്തിന്റെ 75.വർഷങ്ങൾ , സ്വാതന്ത്ര്യ സമരസേനാനികൾ ,സ്വതന്ത്ര ഇന്ത്യ ഇന്നലെകളിലൂടെ എന്നി വിഷയത്തെ ആസ്പദമാക്കി പ്രസംഗം ,പ്രചരണവേഷം എന്നിവ നടത്തി .പ്രദേശവാസികളായ കുട്ടികളുടെ സാനിധ്യത്തിൽ ഹെഡ് മിസ്ട്രസ് പതാക ഉയർത്തി .ഒക്ടോബര് 2 നു ഗാന്ധിജയന്തിദിനത്തിൽ സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ഏടുകൾ കലാദ്ധ്യാപകനായ സോണിച്ചൻ സാറിന്റെ നേതൃത്വത്തിൽ വലിയ ക്യാൻവാസിൽ ചിത്രീകരിക്കുകയും അത് കുട്ടികൾക്ക് വലിയ പ്രചോദനം ആകുകയും ചെയ്തു .നവംബർ 26. നു ഭരണഘടനാ ദിനത്തിൽ ഡോക്ടർ ബി .ആർ അംബേദ്‌കർ തുടങ്ങിയ സുപ്രദാന വ്യക്തികളെ അധികരിച്ചുകൊണ്ടു ഒരു വീഡിയോ തയാറാക്കി ക്ലാസ്സ്ഗ്രൂപ്കളിൽ നൽകി .