പി.എസ്.എ.യു.പി.എസ്.കീഴാറ്റൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മധ്യകാല മലയാള കവികളിൽ പ്രമുഖനായ ഭക്ത കവിയുടെ നാമധേയത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് പൂന്താനം സ്മാരക എ യു പി സ്കൂൾ.1968 ജൂൺ ഒന്നിന് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ അഞ്ച് ആറ് ഏഴ് ക്ലാസുകളിലായി 275 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.പൂന്താനം സ്മാരക സമിതിയുടെ കീഴിലാണ് ഈ വിദ്യാലയം.

സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ അഞ്ചംഗ മാനേജ്മെന്റ് കമ്മിറ്റിയുണ്ട് . വേണ്ടത്ര സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികൾ, വിശാലമായ കളിസ്ഥലം ,സംസജ്ജമായ കമ്പ്യൂട്ടർ ലാബ്, മികച്ച ലൈബ്രറി ,വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ബസ് സൗകര്യം, വിദ്യാലയത്തിൽ വെള്ളം, വൈദ്യുതി, വൈഫൈ യോട് കൂടിയ ഇന്റർനെറ്റ് സൗകര്യം മുതലായവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.അച്ചടക്കത്തിലും അധ്യായന നിലവാരത്തിലും ഈ വിദ്യാലയം മികവ് പുലർത്തുന്നു. ഒരോ ക്ലാസിലേക്ക് മികച്ച വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിച്ച് പ്രോത്സാഹനം നൽകുന്നു.