സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/ഇനിയുമെന്തിനീ ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയുമെന്തിനീ ദുരന്തം


കൊറോണയെന്ന വൈറസ് മനുഷ്യന്റെ ജീവനെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. മനുഷ്യനെ മുൾമുനയിൽ നിർത്തിയ കൊറോണ വൈറസിന്റെ കഥ ……...


ചൈനയിലെ വുഹാനിലാണ് എന്നെ കാണാനിടയായത്. എനിക്ക് തനിയെ ജീവിക്കാൻ സാധ്യമല്ല. അതിനാൽ ഞാൻ മൃഗങ്ങളുടെ ഉള്ളിൽ കയറിക്കൂടാൻ തീരുമാനിച്ചു. അങ്ങനെ ഞാൻ ഒരു വവ്വാലിനെ തെരഞ്ഞെടുത്തു. എല്ലാ മൃഗങ്ങളെയും തിന്നുമായിരുന്നു ചൈനക്കാർ. വവ്വാലുകളെയെല്ലാം വെടിവച്ചു വീഴ്ത്തി, ഇറച്ചിക്കുവേണ്ടി. അങ്ങനെ എല്ലാ വവ്വാലുകളും ചത്തുവീണു. തിന്നാൻ നല്ല രസമുള്ള ഇറച്ചി ഹാ! ഹാ!എന്തുരസം എന്നുപറഞ്ഞുകൊണ്ട് വവ്വാലുകളെ പെറുക്കി കൂടകളിലാക്കി.


ചത്തയൊരു വവ്വാലിൽ ഞാൻ ഉണ്ടായിരുന്നു. വവ്വാലിറച്ചി വിൽക്കാനായി വുഹാനിലെ വലിയ മാർക്കറ്റിലേക്ക് കൊണ്ടുവന്നു. ഞാൻ പേടിച്ച് വിറച്ചു. എന്റെ കഥ കഴിഞ്ഞതുതന്നെ. അത്ഭുതം വവ്വാലുകളെയെല്ലാം വൃത്തിയാക്കി വിൽക്കാനായി തുടങ്ങി. അവസാനം ഞാൻ ഇരിക്കുന്ന വവ്വാലിനെയും കശാപ്പുകാരൻ വൃത്തിയാക്കാൻ തുടങ്ങി. വൃത്തിയാക്കുന്നതിനിടയിൽ ഞാൻ അയാളുടെ ശരീരത്തിൽ കയറിയിരുന്നു. കാണാൻ പോലും കഴിയാത്ത ഞാൻ പതിനാലുദിവസം കഴിഞ്ഞപ്പോൾ ആ ശരീരത്തിൽ കളി തുടങ്ങി.


ശക്തമായ പനി, തലവേദന, ക്ഷീണം, എന്നീ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. അപ്പോഴേക്കും ഞാൻ പെരുകിയിരുന്നു. അയാളുടെ ഭാര്യയുടെ ദേഹത്ത്, കുട്ടികളുടെ ദേഹത്ത്, അയൽക്കാരിൽ. അതിനിടെ കശാപ്പുകാരന്റെ രോഗം കൂടി അയാൾ മരിച്ചു. അങ്ങനെ ഞാൻ സന്തോഷത്തിൽ കഴിയുകയായിരുന്നു. ഒരാളിൽ നിന്നു മറ്റൊരാളിലേക്ക്, രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക്. അങ്ങനെ വികസിതരാജ്യമായ ഇന്ത്യയിലേക്കും ഞാൻ വന്നു. ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങളെയും ഞാ ൻ കാർന്നു തിന്നു. അങ്ങനെ ശാന്ത സുന്ദരമായ കേരളത്തിലേക്കും ഞാൻ പറന്നു വന്നു. പക്ഷേ, കേരളത്തിൽ എനിക്ക് പിടിച്ചു നിൽക്കാനാകുന്നില്ല. ഞാൻ ആരാണെന്ന് മനസ്സിലാക്കി എന്നോടു പൊരുതാൻ തുടങ്ങി. ഇനിയൊരു മടങ്ങിപ്പോക്കിനായി ഞാൻ കാത്തിരിക്കുന്നു....!!


അതിനാൽ, "ഏതു പ്രതിന്ധികളിലും തളരാതെ മുന്നേറാം"


അനക്സ് വി. തോമസ്
5 A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ