ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/സമ്മാനം

Schoolwiki സംരംഭത്തിൽ നിന്ന്
സമ്മാനം


അവധിക്കാലം രസമാക്കാൻ
വീട്ടിൽ ഞാനൊരു ചെടിനട്ടു
നീരും വളവും ഞാൻ നൽകി
സ്നേഹംകൊണ്ടൊരു കു‍ടതീർത്തു

എന്നും കാലത്തുണരുമ്പോൾ
എൻ കണിയെന്നും നീയാണ്
തളിരായ് പൂവായ് കായായ്
എന്നുള്ളിൽ നീ വിരിഞ്ഞു നിന്നു

നിന്നെ തലോടി മധു നുകരാൻ
ശലഭവും തുമ്പിയും കൂട്ടുവന്നു
പൂക്കൾ നിറയും പ്രകൃതിക്കായ്
എന്നുടെ ചെറിയൊരു സമ്മാനം

 

ശ്രീഹരി സുനിൽ
III A ഗവ. പി.ജെ എൽ.പി.എസ്സ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത