കെ. എം. വി. എച്ച്. എസ്. എസ്. കൊടക്കാട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഇന്നത്തെ കാലത്ത് ശുചിത്വം എന്നത് നാം നമ്മുടെ ജീവിതത്തിൽ ശീലം ആക്കേണ്ട ഒന്നാണ്. മാരകമായ രോഗങ്ങളെ പ്രതിരോധിക്കാനും അത് നമ്മളിൽ നിന്ന് തുടച്ചു മാറ്റാനും ഉള്ള ഒരു പ്രധാന വഴി തന്നെയാണ് ശുചിത്വം.നമ്മൾ ശീലം ആക്കേണ്ട ഒരുപാട് ശീലങ്ങൾ ഉണ്ട്. ശുചിത്വം പ്രധാനമായി രണ്ട് തരത്തിൽ ഉണ്ട്. വ്യക്തി ശുചിത്വവും സാമൂഹിക ശുചിത്വവും. ഒരു വ്യക്തി ശാരീരികമായും മാനസികമായും ശുചിത്വംപാലിക്കണം. ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പും കഴിച്ചതിനു ശേഷവും കൈകൾ വൃത്തിയായി കഴുകേണ്ടതാണ്. പൊതുസ്ഥലങ്ങളിൽ സന്ദർശിച്ചതിനുശേഷം കൈകൾ സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ചു 20 സെക്കന്റ് കഴുകേണ്ടതാണ്. ദിവസവും രണ്ട് നേരം കുളികന്നതിലൂടെ നമ്മൾ സ്വയം രോഗത്തെ പ്രതിരോധിക്കുക ആണ്. കുളി മാത്രമല്ല രണ്ട് നേരം പല്ലുകൾ വൃത്തിയാക്കുന്നതും ഒരു നല്ല ശീലമാണ്. പൊതുസ്ഥലങ്ങളിൽ ഉപയോഗിച്ച മാസ്കുകൾ ഉപേക്ഷികാത്തിരിക്കുകയും തുപ്പാതിരിക്കുകയും ചെയ്യുന്നതിലൂടെ നമ്മൾ മറ്റുള്ളവർക്ക് ഒരു മാതൃക ആകുകയാണ്. അലക്കി ഉണക്കിയ വസ്ത്രങ്ങൾ മാത്രം ധരിക്കുക. അഴുക്ക് നിറഞ്ഞ ചിന്തകളെ അടിച്ചമർത്തുന്നത്തിലൂടെ നമ്മൾ മാനസിക ശുചിത്വം പാലിക്കുക ആണ്. ശുചിത്വംപാലിക്കുന്നതിലൂടെ നാം നമ്മളേയും മറ്റുള്ളവരെയും രോഗങ്ങളിൽ നിന്ന് രക്ഷപെടുത്തുകയാണ്.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 07/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 07/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം